Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എതിർപ്പുകൾ വിലപ്പോയില്ല; മഹാത്മാഗാന്ധിക്ക് സ്മാരകം ഒരുക്കി മാഞ്ചസ്റ്ററും; നഗരത്തിൽ പ്രതാപത്തോടെ ഇനി ഗാന്ധി പ്രതിമയും; സന്ദർശക പ്രവാഹത്തിൽ അമ്പരന്ന് യുകെയിലെ സായിപ്പന്മാർ

എതിർപ്പുകൾ വിലപ്പോയില്ല; മഹാത്മാഗാന്ധിക്ക് സ്മാരകം ഒരുക്കി മാഞ്ചസ്റ്ററും; നഗരത്തിൽ പ്രതാപത്തോടെ ഇനി ഗാന്ധി പ്രതിമയും; സന്ദർശക പ്രവാഹത്തിൽ അമ്പരന്ന് യുകെയിലെ സായിപ്പന്മാർ

സ്വന്തം ലേഖകൻ

ലണ്ടൻ: മാഞ്ചസ്റ്ററിൽ പുതുതായി സ്ഥാപിക്കപ്പെട്ട മഹാത്മാഗാന്ധിയുടെ പ്രതിമ കാണാൻ സന്ദർശകര പ്രവാഹം. നിരവധി എതിർപ്പുകളെ അതിജീവിച്ചാണ് ഇവിടെ ഇന്ത്യൻ രാഷ്ട്രപിതാവിന്റെ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. നഗരത്തിൽ പ്രതാപത്തോടെ തലയുയർത്തി നിൽക്കുന്ന ഈ ശിൽപം കാണാൻ നിരവധി പേർ എത്തുന്നത് കണ്ട് സായിപ്പന്മാർ അമ്പരന്നിരിക്കുകയാണ്. മാഞ്ചസ്റ്റർ കത്തീഡ്രലിന് പുറത്ത് ഇന്നലെയാണ് ഈ പ്രതിമ അനാച്ഛാദനം ചെയ്തിരിക്കുന്നത്. 2019ൽ ഗാന്ധിജിയുടെ 150ാം പിറന്നാൾ വർഷം ആഘോഷിക്കുന്നത് പ്രമാണിച്ചാണ് ഇവിടെ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്.

ലോകവ്യാപകമായി പ്രവർത്തിക്കുന്ന സ്പിരിച്വൽ മൂവ്മെന്റായ ശ്രീമദ് രാജ്ചന്ദ്ര മിഷൻ ധറംപൂർ (എസ്ആർഎംഡി) മുൻകൈയെടുത്താണീ ശിൽപം ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. ഗ്രേറ്റർ മാഞ്ചസ്റ്റർ മേയറായ ആൻഡി ബേൺഹാം, മാഞ്ചസ്റ്റർ സിറ്റി കൗൺസിൽ നേതാവായ സർ റിച്ചാർഡ് ലീസ്, മാഞ്ചസ്റ്ററിലെ ബിഷപ്പായ റൈറ്റ് റവറന്റ് ഡോ. ഡേവിഡ് വാക്കർ, ശ്രീമദ് രാജ്ചന്ദ്ര മിഷൻ ധറംപൂർ സ്ഥാപകനായ പൂജ്യ ഗുരുദേവർഷി രാകേഷ് ഭായ് തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തിരുന്നു. ഒമ്പതടി ഉയരവും 800കിലോഗ്രാം ഭാരവുമുള്ള ശിൽപം നിർമ്മിച്ചിരിക്കുന്ന പ്രമുഖ ഇന്ത്യൻ ശിൽപിയായ രാം വി സുത്താറാണ്.

നഗരത്തിലെ മിഡീവിയൽ ക്വാർട്ടറിൽ തങ്ങളുടെ പിതാമഹനായ ബാൻജി ഖാൻജി കമാനിയുടെ ഓർമയ്ക്കായി ഈ പ്രതിമ സ്പോൺസർ ചെയ്തിരിക്കുന്നത് കമാനി കുടുംബമാണ്.മാഞ്ചസ്റ്റർ സിറ്റികൗൺസിൽ, മാഞ്ചസ്റ്റർ ഇന്ത്യ പാർട്ണർഷിപ്പ്, ഹൈകമ്മീഷൻ ഓഫ് ഇന്ത്യ തുടങ്ങിവയുടെ സഹകരണവും പ്രതിമ നിർമ്മാണത്തിനുണ്ടായിരുന്നു. ഇന്ത്യക്ക് വെളിയിലുള്ളതും ഏറ്റവും ഉയരം കൂടിയതുമായ ഗാന്ധി പ്രതിമകളിലൊന്നാണിത്. ഇന്ത്യൻ ഗവൺമെൻരിലെ പ്രമുഖരും ഹൈക്കമ്മീഷൻ ഓഫ് ഇന്ത്യയിലെ മുതിർന്ന ഒഫീഷ്യലുകളും പ്രതിമ അനാച്ഛാദന ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ടവരിൽ പെടുന്നു.

മതആചാര്യമാരും വിവിധ സംഘടനകളുടെ പ്രതിനിധികളും ചടങ്ങിനെത്തിയിരുന്നു.ഗാന്ധിജിയുടെ സന്ദേശങ്ങൾക്ക് ഇന്നും ആഗോളതലത്തിലുള്ള സ്വാധീനവും ശക്തിയും ആഘോഷിക്കപ്പെടുന്നത് സ്ഥിരീകരിച്ചിരിക്കുകയാണ് ഈ പ്രതിമ അനാച്ഛാദനം ചെയ്തതിലൂടെയെന്നാണ് എസ്ആർഎംഡിയുടെ വക്താവ് പറയുന്നത്. ലോകമെമ്പാടുമുള്ള രാഷ്ട്രീയവും ജനാധിപത്യവും ഗാന്ധിജിയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടായിരിക്കണം മുന്നോട്ട് പോകുന്നതെന്ന് ഒരിക്കൽ കൂടി ഓർമിപ്പിക്കുന്നതാണ് മാഞ്ചസ്റ്ററിലെ ഗാന്ധി പ്രതിമയെന്നും അദ്ദേഹം എടുത്ത് കാട്ടുന്നു.

സമാധാനപരമായ പ്രതിഷേധത്തിന്റെ അപ്പോസ്തലനായ ഗാന്ധിക്ക് ഉചിതമായ സ്മാരമാണീ പ്രതിമയെന്നാണ് മാഞ്ചസ്റ്റർ സിറ്റി കൗൺസിൽ ലനേതാവായ സർ റിച്ചാർഡ് ലീസ് പറഞ്ഞത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP