Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സിംഗപ്പൂർ എയർലൈനിനെ രണ്ടാമതാക്കി എയർ ന്യൂസിലാൻഡ് ഏറ്റവും മികച്ച വിമാന കമ്പനിയായി; എമിറേറ്റ്സിന് ആറാം സ്ഥാനവും ഖത്തർ എയർവേസിന് ഒമ്പതാം സ്ഥാനവും ; ആദ്യ ഇരുപതിൽ ബ്രിട്ടീഷ് എയർവേസും എത്തിഹാദും; എയർലൈൻ കമ്പനികളുടെ ഏറ്റവും പുതിയ റേറ്റിങ് പറയുന്നത്

സിംഗപ്പൂർ എയർലൈനിനെ രണ്ടാമതാക്കി എയർ ന്യൂസിലാൻഡ് ഏറ്റവും മികച്ച വിമാന കമ്പനിയായി; എമിറേറ്റ്സിന് ആറാം സ്ഥാനവും ഖത്തർ എയർവേസിന് ഒമ്പതാം സ്ഥാനവും ; ആദ്യ ഇരുപതിൽ ബ്രിട്ടീഷ് എയർവേസും എത്തിഹാദും; എയർലൈൻ കമ്പനികളുടെ ഏറ്റവും പുതിയ റേറ്റിങ് പറയുന്നത്

സ്വന്തം ലേഖകൻ

2020ലെ ഏറ്റവും മികച്ച എയർലൈൻ കമ്പനിയായി എയർ ന്യൂസിലാൻഡിനെ തെരഞ്ഞെടുത്തു. കഴിഞ്ഞ വർഷം ഇക്കാര്യത്തിൽ ഒന്നാമതെത്തിയ സിംഗപ്പൂർ എയർലൈൻസിനെ രണ്ടാം സ്ഥാനത്തേക്ക് തള്ളിയാണ് എയർ ന്യൂസിലാൻഡ് ഈ ബഹുമതി കരസ്ഥമാക്കിയിരിക്കുന്നത്. ഓസ്ട്രേലിയ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന എയർലൈന്റേറ്റിങ്സ്.കോമിന്റെ എയർലൈൻ എക്സെലൻസ് അവാർഡുകളിലാണ് എയർന്യൂസിലാൻഡ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. സുരക്ഷ, ഇൻ-ഫ്ലൈറ്റ് എക്സ്പീരിയൻസ് എന്നിവയുടെ അടിസ്ഥാനത്തിൽ എയർലൈനുകളുടെ റാങ്കുകൾ നിർണയിക്കുന്ന വെബ്സൈറ്റാണ് എയർലൈന്റേറ്റിങ്സ്.കോം.

ഏറ്റവും പുതിയ റേറ്റിങ് പ്രകാരം എമിറേറ്റ്സിന് ആറാം സ്ഥാനവും ഖത്തർ എയർവേസിന് ഒമ്പതാം സ്ഥാനവും നേടാൻ സാധിച്ചപ്പോൾ ആദ്യത്തെ ഇരുപതിൽ എത്തിഹാദ് സ്ഥാനം പിടിച്ചിട്ടുണ്ട്. എയർലൈൻ കമ്പനികളുടെ ഏറ്റവും പുതിയ റേറ്റിങ് ഇത്തരത്തിലാണ്.ക്യൂസ്യൂട്ടിന്റെ പേരിൽ ഏറ്റവും മികച്ച ബിസിനസ് ക്ലാസായി ഖത്തർ എർവേസിനെ തെരഞ്ഞെടുത്തിട്ടുണ്ട്. ഏറ്റവും മികച്ച കാറ്ററിംഗിനുള്ള പുരസ്‌കാരവും ഖത്തർ എർവേസിനാണ്. എക്കണോമി ക്ലാസിന്റെ പേരിലും മികച്ച കാബിൻ ക്രൂവിന്റെ പേരിലും വെർജിൻ ഓസ്ട്രേലിയ പുരസ്‌കാരം നേടിയിരിക്കുന്നു.

ഏറ്റവും മികച്ച മൂന്നാമത്തെ എയർലൈൻസ് ഓൾ നിപ്പോൺ എയർവേസാണ്. തുടർന്നുള്ള സ്ഥാനങ്ങളിൽ ക്വാന്റാസ്, കാത്തി പസിഫിക്ക്, എമിറേറ്റ്സ്, വെർജിൻ അറ്റ്ലാന്റിക്, ഇവാ എയര്, ഖത്തർ എയർവേസ്, വെർജിൻ ഓസ്ട്രേലിയ, ലുഫ്താൻസ, ഫിൻഎയർ, ജപ്പാൻ എയർലൈൻസ്, കെഎൽഎം, കൊറിയൻ എയർലൈൻസ്, ഹവായിയൻ എയർലൈൻസ്, ബ്രിട്ടീഷ് എർവേസ്, ഡെൽറ്റ് എയർലൈൻസ്, എത്തിഹാദ് എയർവേസ് എന്നിവയാണുള്ളത്.ഇന്ത്യയുടെ ഔദ്യോഗിക വിമാനകമ്പനിയായ എയർ ഇന്ത്യക്ക് ആദ്യത്തെ 20ൽ പോലും സ്ഥാനം നേടാനായിട്ടില്ല.

എയർലൈന്റേറ്റിങ്സ്.കോംമിന്റെ ഏഴ് എഡിറ്റർമാരാണ് വിമാനക്കമ്പനികളുടെ റേറ്റിങ് തീരുമാനിച്ചിരിക്കുന്നത്. ഇതിന് പുറമെ പ്രധാനപ്പെട്ട സേഫ്റ്റി ആൻഡ് ഗവൺമെന്റ് ഓഡിറ്റുകളും ഇക്കാര്യത്തിൽ അവർ പരിഗണിച്ചിട്ടുണ്ട്. വിമാനങ്ങളുടെ പ്രായം, യാത്രക്കാരുടെ റിവ്യൂകൾ, ലാഭകരം,ഇൻവെസ്റ്റ്മെന്റ് റേറ്റിങ്, പ്രൊഡക്ട് ഓഫറിങ്സ്, സ്റ്റാഫ് റിലേഷൻ എന്നിവയടങ്ങിയ 12 നിർണായകമായ ക്രൈറ്റീരികളെ ഇക്കാര്യത്തിൽ റാങ്കിങ് നിർണയിക്കുന്നതിന് അടിസ്ഥാനമാക്കിയിരുന്നു.

മൾട്ടി അവാർഡ് വിന്നിങ് ഇൻഫ്ലൈറ്റ് ഇന്നൊവേഷനുകൾ, ഓപ്പറേഷണൽ സേഫ്റ്റി, എൻവയോൺമെന്റൽ ലീഡർഷിപ്പ്, സ്റ്റാഫുകളുടെ പ്രചോദനം തുടങ്ങിയയുടെ പേരിലാണ് തങ്ങൾ എയർ ന്യൂസിലാൻഡിനെ 2020ലെ വിന്നറായി തെരഞ്ഞെടുത്തിരിക്കുന്നതെന്നാണ് എയർലൈൻ റേറ്റിങ്സ്.കോം വ്യക്തമാക്കുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP