Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കുതിരക്കച്ചവടം അവസാനിപ്പിക്കൂ. വൃത്തികെട്ട രാഷ്ട്രീയം നീർത്തൂവെന്ന പ്ലെക്കാർഡുമായി നിൽക്കുന്ന രമ്യ; കൗതുകത്തോടെ നോക്കുന്ന സോണിയയും; വൈറലായി ആലത്തൂരിലെ പെങ്ങളൂട്ടിയുടെ ഡൽഹിയിലെ സമരവീര്യ ഫോട്ടോയും; പ്രതാപനോടും ഹൈബിയോടും മാപ്പു പറഞ്ഞ് രക്ഷപ്പെടണമെന്ന അധീർ രഞ്ജൻ ചൗധരിയുടെ നിർദ്ദേശത്തിൽ പൊട്ടിത്തെറിച്ചതും സോണിയാ തന്നെ; മഹാരാഷ്ട്രയിലെ പാർലെന്റ് പ്രതിഷേധത്തെ മുന്നിൽ നിന്ന് നയിച്ച് കോൺഗ്രസ് അധ്യക്ഷ; പ്രതിപക്ഷത്ത് താരങ്ങളായി രമ്യയും പ്രതാപനും ഹൈബിയും

കുതിരക്കച്ചവടം അവസാനിപ്പിക്കൂ. വൃത്തികെട്ട രാഷ്ട്രീയം നീർത്തൂവെന്ന പ്ലെക്കാർഡുമായി നിൽക്കുന്ന രമ്യ; കൗതുകത്തോടെ നോക്കുന്ന സോണിയയും; വൈറലായി ആലത്തൂരിലെ പെങ്ങളൂട്ടിയുടെ ഡൽഹിയിലെ സമരവീര്യ ഫോട്ടോയും; പ്രതാപനോടും ഹൈബിയോടും മാപ്പു പറഞ്ഞ് രക്ഷപ്പെടണമെന്ന അധീർ രഞ്ജൻ ചൗധരിയുടെ നിർദ്ദേശത്തിൽ പൊട്ടിത്തെറിച്ചതും സോണിയാ തന്നെ; മഹാരാഷ്ട്രയിലെ പാർലെന്റ് പ്രതിഷേധത്തെ മുന്നിൽ നിന്ന് നയിച്ച് കോൺഗ്രസ് അധ്യക്ഷ; പ്രതിപക്ഷത്ത് താരങ്ങളായി രമ്യയും പ്രതാപനും ഹൈബിയും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മഹാരാഷ്ട്രയിലെ നാടകങ്ങളിൽ കോൺഗ്രസിനെ മുമ്പിൽ നിന്ന് നയിക്കുന്നത് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി തന്നെ. പ്രതിഷേധത്തിൽ താരമായത് ആലത്തൂരിന്റെ പെങ്ങളൂട്ടി രമ്യാ ഹരിദാസം. പാർലമെന്റിൽ മാർഷലുമാരുടെ കൈയേറ്റത്തിന് വിധേയയായ രമ്യയുടെ പോരാട്ട വീര്യം തെരുവിലും തുടർന്നു. പ്രതിഷേധത്തിന്റെ മുൻ നിരയിൽ രമ്യ ഉണ്ടായിരുന്നു. കുതിരക്കച്ചവടം അവസാനിപ്പിക്കൂ. വൃത്തികെട്ട രാഷ്ട്രീയം നീർത്തൂവെന്ന പ്ലെക്കാർഡുമായി നിൽക്കുന്ന രമ്യയെ പ്രതീക്ഷയോടെ നോക്കുന്ന സോണിയയുടെ ചിത്രം ദേശീയ മാധ്യമങ്ങളിൽ വൈറലാണ്. രമ്യയിൽ എത്രമാത്ര പ്രതീക്ഷ കോൺഗ്രസ് അധ്യക്ഷ നൽകുന്നുവെന്നതിന് തെളിവാണ് പുഞ്ചിരിയുമായുള്ള ആ നോട്ടം. ടി.എൻ. പ്രതാപനും ഹൈബി ഈഡനും സ്പീക്കറോട് മാപ്പു പറഞ്ഞാൽ ശിക്ഷാ നടപടിയിൽ നിന്നു രക്ഷപ്പെടാമെന്ന് ചില എംപിമാർ നിർദേശിച്ചെങ്കിലും സോണിയ സമ്മതിച്ചില്ല.

ലോകസഭയിലെ പ്രതിഷേധത്തിൽ താരമായത് മലയാളി എംപിമാരാണ്. അതുകൊണ്ടാണ് ടിഎൻ പ്രതാപനും ഹൈബി ഈഡനും സ്പീക്കറുടെ കണ്ണിലെ കരടായത്. ഇവരെ അഞ്ച് കൊല്ലത്തേക്ക് സസ്‌പെന്റ് ചെയ്യാനാണ് ബിജെപിയുടെ ശ്രമം. ഇതിനിടെയാണ് സോണിയയുടെ പ്രതിഷേധം സജീവ ചർച്ചയാക്കുന്നത്. 'ഞാൻ വന്നത് താങ്കളുടെ മുന്നിൽ ഇരിക്കാനല്ല, ലോക്‌സഭയിൽ വനിതാ എംപിമാരെയടക്കം സുരക്ഷാ ജീവനക്കാർ കയ്യേറ്റം ചെയ്തതിൽ പ്രതിഷേധിക്കാനാണ്' എംപിമാരും സുരക്ഷാ ജീവനക്കാരും തമ്മിലുണ്ടായ സംഘർഷത്തിനു പിന്നാലെ സ്പീക്കർ ഓം ബിർലയുടെ ചേംബറിലേക്ക് ഇരച്ചുകയറി കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയുടെ രോഷപ്രകടനം. ഇതിനിടെയാണ് രമ്യയുടെ പ്രതിഷേധത്തെ സോണിയെ നോക്കുന്ന ചിത്രം ദേശീയ മാധ്യമങ്ങൾ പകർത്തിയത്.

മഹാരാഷ്ട്ര സംഭവങ്ങൾക്കെതിരായ പാർട്ടി പ്രതിഷേധങ്ങളുടെ കടിഞ്ഞാൺ സോണിയ ഏറ്റെടുത്തതോടെ ഏറെ നാളുകൾക്കു ശേഷം കോൺഗ്രസ് സമരാവേശത്തിലേക്ക് കടക്കുകയായിരുന്നു. ബഹളത്തെത്തുടർന്ന് സഭ നിർത്തിവച്ച് സ്പീക്കർ ചേംബറിലേക്കു മടങ്ങിയപ്പോൾ സോണിയ അദ്ദേഹത്തിനു പിന്നാലെ പായുകയായിരുന്നു. എംപിമാർക്കൊപ്പം ചേംബറിൽ കയറിയ അവർ രോഷം മറച്ചുവയ്ക്കാതെ പൊട്ടിത്തെറിച്ചു. ഇരുന്നു സംസാരിക്കാൻ സ്പീക്കർ അഭ്യർത്ഥിച്ചെങ്കിലും വഴങ്ങിയില്ല. എംപിമാരെ കയ്യേറ്റം ചെയ്ത ജീവനക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു. സ്ത്രീയെന്ന പരിഗണന പോലുമില്ലാതെയാണ് ഏതാനും എംപിമാരോടു ജീവനക്കാർ പെരുമാറിയതെന്നും സോണിയ തുറന്നടിച്ചു.

പാർലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്കു മുന്നിലുള്ള ധർണയ്ക്കും സോണിയയാണു നേതൃത്വം നൽകിയത്. ലോക്‌സഭയിൽ പ്ലക്കാർഡും ബാനറുകളുമായി പ്രതിഷേധിച്ച പാർട്ടി എംപിമാർക്ക് കൃത്യമായ ഇടവേളകളിൽ നിർദേശങ്ങൾ നൽകിയും തൊണ്ടപൊട്ടുമാറ് അലറിയവർക്കു മിഠായികൾ വിതരണം ചെയ്തും അവർ സജീവമായി. ടി എൻ പ്രതാപനും ഹൈബി ഈഡനും മാപ്പു പറയുന്ന പ്രശ്‌നമില്ലെന്നും അവരെ സംരക്ഷിക്കാൻ പാർട്ടിക്കറിയാമെന്നും തീർത്തു പറഞ്ഞ സോണിയ, വരുംദിവസങ്ങളിലും പ്രതിഷേധം തുടരാൻ നിർദേശിച്ചാണു സഭ വിട്ടത്. ലോക്‌സഭാ നടപടികൾ സ്തംഭിപ്പിക്കാനുള്ള തീരുമാനമെടുത്തത് ഇന്നലെ രാവിലെ സോണിയയുടെ വസതിയിൽ ചേർന്ന പാർട്ടി നേതൃയോഗത്തിലായിരുന്നു. അടിയന്തര പ്രമേയം അവതരിപ്പിക്കാൻ ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷിനെ ചുമതലപ്പെടുത്തി.

ഏകോപനത്തിനു ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ നിയോഗിച്ചു. മഹാരാഷ്ട്രയിലെ വിഷയം ഉന്നയിക്കണമെന്നു രാഹുൽ ഗാന്ധിക്കു നിർദ്ദേശം നൽകി. ബാനർ ഉയർത്തിയതിന്റെപേരിൽ സസ്‌പെൻഷനിലായ ടി.എൻ. പ്രതാപനും ഹൈബി ഈഡനും എല്ലാവിധ പിന്തുണയും സോണിയ നൽകി. ഇരുവരുടെയും അച്ചടക്കലംഘനത്തിൽ സ്പീക്കർ കുപിതനായെങ്കിലും ആരും കീഴടങ്ങേണ്ടതില്ലെന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിൽ സോണിയ നിലപാടെടുത്തു. രാഹുൽ ഗാന്ധിയും ഇതേ നിലപാടെടുത്തു. സഭയിൽ പേരു പരാമർശിച്ച് ഒരുദിവസത്തേക്കാണ് പ്രതാപനെയും ഹൈബിയെയും സസ്‌പെൻഡുചെയ്തതെങ്കിലും തുടർനടപടി വേണോയെന്ന് സ്പീക്കർക്കു തീരുമാനിക്കാം. ഇതു മുന്നിൽക്കണ്ട് മാപ്പുപറയാമെന്ന് കോൺഗ്രസ് സഭാനേതാവ് അധീർ രഞ്ജൻ ചൗധരി അഭിപ്രായപ്പെട്ടെങ്കിലും പ്രതാപനും ഹൈബിയും അതിനോടു വിയോജിച്ചു. ജനാധിപത്യധ്വംസനത്തിന്റെപേരിലുള്ള പ്രതിഷേധത്തിനു മാപ്പുപറയേണ്ടതില്ലെന്ന് ഇരുവരും വ്യക്തമാക്കി. സോണിയ ഇരുവരുടെയും നിലപാടിനെ പിന്തുണച്ചു. ''സസ്‌പെൻഷനെങ്കിൽ സസ്‌പെൻഷൻ, പാർട്ടി നിങ്ങൾക്കൊപ്പമുണ്ട്'' -അവർ വ്യക്തമാക്കി.

രമ്യാ ഹരിദാസിനോടും ജ്യോതിമണിയോടും മാർഷലുകളുടെ പെരുമാറ്റം ശരിയായില്ലെന്നും ഇരുവരും പുതിയ എംപി.മാരാണെന്നും സോണിയ സ്പീക്കറോടു പറഞ്ഞതായും അറിയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP