Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സംവിധാനം മാത്രമല്ല റോഷൻ ആൻഡ്രൂസിന് അഭിനയവും വഴങ്ങും; 'പ്രതി പൂവൻ കോഴി'യിലൂടെ വില്ലനായി റോഷൻ ആൻഡ്രൂസ് അഭിനയരംഗത്തേക്ക് : മഞ്ജു വാര്യരുടെ കയ്യിലെ കണ്ണാടിച്ചില്ലിലെ വില്ലന്റെ ചിത്രം പുറത്ത് വിട്ടത് മമ്മൂട്ടി

സംവിധാനം മാത്രമല്ല റോഷൻ ആൻഡ്രൂസിന് അഭിനയവും വഴങ്ങും; 'പ്രതി പൂവൻ കോഴി'യിലൂടെ വില്ലനായി റോഷൻ ആൻഡ്രൂസ് അഭിനയരംഗത്തേക്ക് : മഞ്ജു വാര്യരുടെ കയ്യിലെ കണ്ണാടിച്ചില്ലിലെ വില്ലന്റെ ചിത്രം പുറത്ത് വിട്ടത് മമ്മൂട്ടി

സ്വന്തം ലേഖകൻ

സംവിധാനം മാത്രമല്ല അഭിനയവും തനിക്ക് വഴങ്ങുമെന്ന് തെളിയിക്കാൻ ഒരുങ്ങുകയാണ് റോഷൻ ആൻഡ്രൂസ്. പ്രതി പൂവൻകോഴി എന്ന സിനിമയിൽ സംവിധായകൻ മാത്രമല്ല മഞ്ജു വാരിയരുടെ 'വില്ലൻ' കൂടിയായാണ് റോഷൻ ആൻഡ്രൂസ് എത്തുന്നത്. ചിത്രത്തിലെ റോഷന്റെ കാരക്ടർ ലുക്ക് അണിയറ പ്രവർത്തകർ റിലീസ് ചെയ്തു. മമ്മൂട്ടിയുടെ ഔദ്യോഗിക പേജിലൂടെയായിരുന്നു പോസ്റ്റർ റിലീസ് ചെയ്തത്.

നായികയായ മഞ്ജു നോക്കുന്ന കണ്ണാടി കഷ്ണത്തിൽ ക്രൂരനായ ആന്റപ്പനായി റോഷനെ കാണാം. മാധുരിയെന്നാണ് മഞ്ജുവിന്റെ കഥാപാത്രത്തിന്റെ പേര്. ഉണ്ണി ആറിന്റെ തിരക്കഥയിൽ പുറത്തിറങ്ങുന്ന ചിത്രത്തിലെ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുകയാണ് റോഷൻ ഇപ്പോൾ.

സ്വന്തം സിനിമകളിൽ ഒരു ഷോട്ടിൽ മാത്രം പ്രത്യക്ഷപ്പെട്ടിട്ടുള്ള റോഷന്റെ അഭിനയ അരങ്ങേറ്റം കൂടിയാകും ഈ സിനിമ. 'ആക്ഷൻ ഹീറോ ബിജുവിൽ ഒരു വേഷം ചെയ്യാൻ നിവിൻ ഒരുപാട് നിർബന്ധിച്ചിരുന്നു. പക്ഷേ അന്ന് അത് ചെയ്യാൻ കഴിഞ്ഞില്ല. ഈ സിനിമയുടെ തിരക്കഥാകൃത്തായ ഉണ്ണി. ആറാണ് ഈ കഥാപാത്രം ചെയ്യാൻ എന്നോട് ആവശ്യപ്പെടുന്നത്. വീട്ടിലും എല്ലാവരും പൂർണപിന്തുണ. തിരക്കഥാകൃത്ത് സഞ്ജയ്യും എന്നെ പ്രോത്സാഹിപ്പിച്ചു.'അഭിനയിക്കാൻ എടുത്ത തീരുമാനത്തെക്കുറിച്ച് റോഷൻ പറയുന്നു.

ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിനു ശേഷം മഞ്ജുവാര്യരും റോഷൻ ആൻഡ്രൂസും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് പ്രതി പൂവൻകോഴി. സിനിയുടെ തിരക്കഥ രചിച്ചിരിക്കുന്നത് ഉണ്ണി ആറാണ്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് നിർമ്മാണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP