Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഫേസ്‌ബുക്ക് ലൈവിലൂടെ നടൻ ബിനീഷ് നടത്തിയ സഹായ അഭ്യർത്ഥന ഏറ്റു;ഹൃദ്രോഗ ബാധിതയായ മോളി കണ്ണമാലിയുടെ ദുരവസ്ഥയിൽ സഹായവുമായി മമ്മൂട്ടി; മോളിയുടെ മുഴുവൻ ചികിത്സയും മമ്മൂട്ടി ഏറ്റെടുത്തു; മമ്മൂട്ടിയുടെ പി.എ വീട്ടിലെത്തി അവസ്ഥ ചോദിച്ചറിഞ്ഞെന്ന് സഹോദരി സോളി; മോളിക്ക് സിനിമാ മേഖലയിൽ നിന്ന് സഹായ വാഗ്ദാനവുമായി നിരവധി പേർ; തട്ടിപ്പ് പറഞ്ഞ് കാശ് വാങ്ങുകയാണെന്ന് ചിലർ പറയുമ്പോൾ സങ്കടം തോന്നുന്നെന്ന് ചങ്കുപൊട്ടി മോളിയും

ഫേസ്‌ബുക്ക് ലൈവിലൂടെ നടൻ ബിനീഷ് നടത്തിയ സഹായ അഭ്യർത്ഥന ഏറ്റു;ഹൃദ്രോഗ ബാധിതയായ മോളി കണ്ണമാലിയുടെ ദുരവസ്ഥയിൽ സഹായവുമായി മമ്മൂട്ടി; മോളിയുടെ മുഴുവൻ ചികിത്സയും മമ്മൂട്ടി ഏറ്റെടുത്തു; മമ്മൂട്ടിയുടെ പി.എ  വീട്ടിലെത്തി അവസ്ഥ ചോദിച്ചറിഞ്ഞെന്ന് സഹോദരി സോളി; മോളിക്ക് സിനിമാ മേഖലയിൽ നിന്ന് സഹായ വാഗ്ദാനവുമായി നിരവധി പേർ; തട്ടിപ്പ് പറഞ്ഞ് കാശ് വാങ്ങുകയാണെന്ന് ചിലർ പറയുമ്പോൾ സങ്കടം തോന്നുന്നെന്ന് ചങ്കുപൊട്ടി മോളിയും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം:ഹൃദ്രോഗ ബാധിതയായ നടി മോളി കണ്ണമാലിയുടെ ചികിത്സാ സഹായം ഏറ്റെടുത്ത് മമ്മൂട്ടി. രോഗത്താൽ ദുരിതാവസ്ഥയിലായ താരത്തിന്റെ നിസ്സായവസ്ഥ കഴിഞ്ഞദിവസങ്ങളിൽ വാർത്തകളിലൂടെ പുറത്ത് വന്നതിന് വന്നതിന് പിന്നാലെയാണ് ചികിത്സ മുഴുവനും ഏറ്റെടുത്ത് മമ്മൂട്ടി രംഗത്തെത്തിയത്.സമൂഹമാധ്യമങ്ങളിലൂടെ മോളിയുടെ അവസ്ഥ കണ്ടറിഞ്ഞ് ബിനീഷ് ബാസ്റ്റിനാണ് ആദ്യം ലൈവിലെത്തിയത്. ബിനീഷിന്റെ സഹായ അഭ്യർത്ഥനയ്ക്ക് പിന്നാലെ സഹായവുമായി മമ്മൂട്ടിയും എത്തുകയായിരുന്നു. മോളിയുടെ മൂത്തമകൾ സോളിയാണ് ഇക്കാര്യത്തേക്കുറിച്ച് പ്രതികരിക്കുന്നത്.

'അമ്മച്ചിക്ക് അത്ര കണ്ട് വയ്യാത്തോണ്ടാണ്. രണ്ട് അറ്റാക്ക് കഴിഞ്ഞു. ചികിൽസയ്ക്ക് പണമില്ലാതെ വിഷമിക്കുമ്പോഴാണ് സഹായവുമായി മമ്മൂട്ടി സാർ എത്തുന്നത്. അദ്ദേഹത്തിന്റെ പി.എ വീട്ടിൽ വന്നു സംസാരിച്ചു. തിരുവനന്തപുരത്ത് ഓപ്പറേഷനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കാമെന്നും ചേച്ചിയെ ഉടൻ അങ്ങോട്ട് എത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ ചികിൽസിക്കുന്ന ആശുപത്രിയിൽ നിന്നും റിപ്പോർട്ടുകൾ കിട്ടിയാൽ ഉടൻ അമ്മച്ചിയെ അങ്ങോട്ടുമാറ്റും. ചികിൽസയുടെ ചെലവൊക്കെ അദ്ദേഹം നോക്കാമെന്ന് അറിയിച്ചിട്ടുണ്ട്. പലരും വിളിച്ച് അന്വേഷിച്ചതല്ലാതെ ഒരു സഹായവും കിട്ടിയിരുന്നില്ല. അമ്മയുടെ ചികിൽസയാണ് ഞങ്ങൾക്ക് മുഖ്യം. ഉടൻ ഓപ്പറേഷനായി അമ്മച്ചിയെ കൊണ്ടുപോകാനുള്ള തയ്യാറെടുപ്പിലാണ് ഞങ്ങൾ.' മോളിയുടെ മകൻ പറയുന്നു,

അതേ സമയം നടൻ ബിനീഷ് ബാസ്റ്റിനും മോളിയുടെ അവസ്ഥ കണ്ട് സഹായം അഭ്യർത്ഥിച്ച് ലൈവിലെത്തിയിട്ടുണ്ട്. രണ്ട് തവണ ഹൃദയാഘാതം നേരിടേണ്ടി വന്ന മോളിക്ക് തുടർ ചികിത്സ നടത്താൻ പണമില്ലെന്ന് ചൂണ്ടിക്കാട്ടി ബിനീഷ് ഫേസ്‌ബുക്ക് ലൈവിലെത്തിയത്. മോളിച്ചേച്ചിയുടെ ആരോഗ്യം വളരെ മോശമാണെന്ന് നടൻ പറഞ്ഞു. സാമ്പത്തിക ബുദ്ധിമുട്ട് നന്നായുണ്ട്. മോളിച്ചേച്ചിയുടെ കോമഡികൾ ഇനിയും കാണണമെന്നുണ്ടെങ്കിൽ ആശുപത്രി ചികിത്സകൾ നന്നായി നടക്കണം. ഒരു ആർട്ടിസ്റ്റിന് ഏറ്റവും വലുത് ആരോഗ്യമാണ്. മോളിച്ചേച്ചിയെ എല്ലാവരും ചേർന്ന് തിരിച്ചുകൊണ്ടുവരണം. സോഷ്യൽ മീഡിയയിൽ വാർത്തകൾ കാണുന്നുണ്ടെങ്കിലും സഹായം എത്തുന്നില്ലെന്നും ബീനീഷ് പ്രതികരിച്ചു. ചെക്കപ്പ് നടത്താൻ പോലും പണില്ലെന്ന് മത്സ്യത്തൊഴിലാളി കുടുംബാംഗമായ മോളി പറയുന്നത്.ഫേസ്‌ബുക്ക് ലൈവിലെത്തിയായിരുന്നു മോളിയുടെ അവസ്ഥ ബിനീഷ് നേരിട്ട് വിശദീകരിച്ചത്. ഒപ്പം മോളിയും ലൈവിൽ പ്രതികരിക്കുന്നുണ്ട്.

''എന്റെ കുഞ്ഞുങ്ങളാണ് എന്നെ നോക്കുന്നത്. പത്ത് പേരുള്ള ഒരു ഭവനത്തിലാണ് താമസിക്കുന്നത്. ഞാൻ ധരിച്ചിരിക്കുന്നത് ഒന്നും സ്വർണമല്ല. ശരീരത്തിൽ ഒരു തരിപോലും സ്വർണമില്ല. ഈ കാണുന്നതെല്ലാം വരവാണ്. ആദ്യത്തെ അറ്റാക്കിൽ തന്നെ സ്വർണമെല്ലാം വിൽക്കേണ്ടി വന്നു. ഇനി നാല് സെന്റ് സ്ഥലവും വീടും മാത്രമാണ് അവശേഷിക്കുന്നത്. പത്ത് പേർ താമസിക്കുന്ന വീടായതുകൊണ്ട് ഇത് പണയം വെക്കാൻ കഴിയില്ല. എന്റെ കുഞ്ഞുങ്ങൾക്ക് കിടപ്പാടം കൂടി ഇല്ലാതായിപ്പോകും. ആർക്കെങ്കിലും എന്നോട് താൽപര്യവും സ്നേഹവുമുണ്ടെങ്കിൽ സഹായിക്കുക. അത്ര മാത്രമേ ഞാൻ പറയുന്നുള്ളൂ. ചികിത്സയ്ക്ക് വേണ്ടി വലിയ തുകയാണ് പറഞ്ഞിരിക്കുന്നത്.''

കടബാധ്യതയിൽ കിടന്ന് കുഴങ്ങുകയാണ്. ഞാൻ എന്തെങ്കിലും പറയുമ്പോഴേക്കും തട്ടിപ്പ് പറഞ്ഞ് കാശുവാങ്ങുകയാണെന്ന് കമന്റുകൾ വരുന്നു. ഇങ്ങനയൊക്കെ കേൾക്കുന്നത് താങ്ങാനുള്ള ശക്തിയില്ലെന്നും മോളി പ്രതികരിക്കുന്നു. ആർക്കും ഒരു ദ്രോഹവും ചെയ്യാത്ത എന്നോട് ഇങ്ങനെ പറയുന്നത് സഹിക്കാൻ പറ്റുന്നില്ല. എന്നോട് സ്നേഹമുള്ളവർ മാത്രം സഹായിച്ചാൽ മതിയെന്നും മോളി കൂട്ടിച്ചേർത്തു.

സമൂഹമാധ്യമങ്ങളിൽ നടൻ ബിനീഷ് ബാസ്റ്റിൻ പങ്കുവച്ച വിഡിയോയിലും മോളി രോഗത്തെ കുറിച്ച് സംസാരിച്ചിരുന്നു. ശരീരത്ത് ഇപ്പോഴും സ്വർണമൊക്കെ ഉണ്ടല്ലോ എന്നാണ് പലരും സമൂഹമാധ്യമങ്ങളിൽ പ്രതികരിച്ചത്. എന്നാൽ ഒരു തരി പൊന്നുപോലുമില്ലെന്നും ഇതെല്ലാം മുക്കുപണ്ടമാണെന്നും മോളി വിഡിയോയിൽ പറയുന്നു. വിഡിയോ കാണാം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP