Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഷുഹൈബ് വധക്കേസ് സിബിഐ അന്വേഷിച്ചാൽ സിപിഎം ഉന്നതർ പിടിയിലാകും; കേസിലെ പ്രതികളല്ല, യഥാർത്ഥ കൊലയാളികൾ; സത്യസന്ധമായ അന്വേഷണം നടക്കരുതെന്നാണ് സിപിഎമ്മും സർക്കാരും ആഗ്രഹിക്കുന്നത്; കേസിൽ സുപ്രീം കോടതി നിലപാട് അനുകൂലമാകുമെന്നാണ് പ്രതീക്ഷ; സിബിഐ അന്വേഷണം വേണ്ടെന്ന ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഉത്തരവിനെതിരെ മാതാപിതാക്കൾ നൽകിയ ഹർജിയിൽ സംസ്ഥാന സർക്കാറിന് സുപ്രീംകോടതിയുടെ നോട്ടീസ് അയച്ചതോടെ കെ സുധാകരൻ എംപിയുടെ പ്രതികരണം ഇങ്ങനെ

ഷുഹൈബ് വധക്കേസ് സിബിഐ അന്വേഷിച്ചാൽ സിപിഎം ഉന്നതർ പിടിയിലാകും; കേസിലെ പ്രതികളല്ല, യഥാർത്ഥ കൊലയാളികൾ; സത്യസന്ധമായ അന്വേഷണം നടക്കരുതെന്നാണ് സിപിഎമ്മും സർക്കാരും ആഗ്രഹിക്കുന്നത്; കേസിൽ സുപ്രീം കോടതി നിലപാട് അനുകൂലമാകുമെന്നാണ് പ്രതീക്ഷ; സിബിഐ അന്വേഷണം വേണ്ടെന്ന ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഉത്തരവിനെതിരെ മാതാപിതാക്കൾ നൽകിയ ഹർജിയിൽ സംസ്ഥാന സർക്കാറിന് സുപ്രീംകോടതിയുടെ നോട്ടീസ് അയച്ചതോടെ കെ സുധാകരൻ എംപിയുടെ പ്രതികരണം ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഷുഹൈബ് വധക്കേസ് സിബിഐക്ക് വിടുന്നതിനെ തുറന്നെതിർത്തു കൊണ്ടാണ് സിപിഎം തുടക്കം മുതൽ രംഗത്തുവന്നത്. സിബിഐ അന്വേഷണം തടയാൻ വേണ്ടി ലക്ഷങ്ങൾ മുടക്കി അഭിഭാഷകരെ നിയമിക്കുകയും ചെയ്തു. സിബിഐ അന്വേഷണം വേണ്ടെന്നാണ് ഹൈക്കോടതി ഈ വിഷയത്തിൽ നിലപാട് സ്വീകരിച്ചതും. ഇതോടെ ഈ കേസിൽ സംസ്ഥാന സർക്കാരിന് സുപ്രിംകോടതി നോട്ടീസ് അയച്ചു. കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപെട്ട് നൽകിയ ഹർജിയിലാണ് സംസ്ഥാന സർക്കാരിനോട് നിലപാട് അറിയിക്കാൻ സുപ്രിംകോടതി ആവശ്യപ്പെട്ടത്. സർക്കാരിന്റെ നിലപാട് കേട്ട ശേഷം കേസ് സിബിഐ അന്വേഷിക്കണമെന്ന ആവശ്യം പരിഗണിക്കാമെന്ന് സുപ്രിംകോടതി അറിയിച്ചു.

സിബിഐ അന്വേഷണം വേണ്ടെന്ന ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഉത്തരവിന് എതിരെ മാതാപിതാക്കൾ നൽകിയ ഹർജിയിലാണ് നോട്ടീസ്. സംസ്ഥാന പൊലീസ് മേധാവി, സിബിഐ ഡയറക്ടർ എന്നിവർക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. അതേസമയം ഷുഹൈബ് കേസിൽ സുപ്രീം കോടതി നിലപാട് അനുകൂലമാകുമെന്നാണ് പ്രതീക്ഷയെന്ന് കെ. സുധാകരൻ എംപി പ്രതികരിച്ചു. കേസ് സിബിഐ അന്വേഷിച്ചാൽ സിപിഎം ഉന്നതർ പിടിയിലാകും. സത്യസന്ധമായ അന്വേഷണം നടക്കരുതെന്നാണ് സിപിഎമ്മും സർക്കാരും ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.

ഒളിച്ച് വയ്ക്കാൻ എന്തോ ഉള്ളതുകൊണ്ടാണ് സർക്കാർ സിബിഐ അന്വേഷണത്തെ ഭയക്കുന്നത്. കേസിലെ പ്രതികളല്ല യഥാർത്ഥ കൊലയാളികളെന്നും സുധാകരൻ പറഞ്ഞു. ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ ഡിവിഷൻ ബെഞ്ച് സിബിഐ അന്വേഷണത്തിനുള്ള ഉത്തരവ് സ്റ്റേ ചെയ്തിരുന്നു. ഇതിനെതിരെ മാതാപിതാക്കൾ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. സിംഗിൾ ബെഞ്ച് ജഡ്ജിയായിരുന്ന ജസ്റ്റിസ് കെമാൽ പാഷയാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. ഇതിനെതിരെ അപ്പീൽ നൽകിയ സർക്കാർ 50 ലക്ഷത്തിലധികം രൂപ ചെലവഴിച്ച് സുപ്രീംകോടതി അഭിഭാഷകനെ എത്തിച്ചാണ് കേസ് വാദിച്ചത്.

ഷുഹൈബിന്റെ പിതാവ് സി.പി. മുഹമ്മദാണു സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നത്. ഇതിനെ എതിർക്കാനാണു വിജയ് ഹൻസാരിയ, അമരേന്ദ്ര ശരൺ എന്നീ അഭിഭാഷകരെ പുറത്തുനിന്നു സർക്കാർ കൊണ്ടുവന്നത്. വിജയ് ഹൻസാരിയയ്ക്ക് 12.2 ലക്ഷം രൂപ നൽകി. അമരേന്ദ്ര ശരണിന് 22 ലക്ഷവുമാണ് നൽകിയത്.

2018 ഫെബ്രുവരി 12ന് രാത്രിയാണ് ഷുഹൈബ് കൊല്ലപ്പെടുന്നത്. കണ്ണൂർ റേഞ്ച് ഐജിയുടെ മേൽനോട്ടത്തിൽ പ്രത്യേക സംഘമാണ് അന്വേഷണം നടത്തിയിരുന്നത്. ഇതിനിടെ ഷുഹൈബിന്റെ പിതാവ് നൽകിയ ഹരജി ഫെബ്രുവരി 27ന് സിംഗിൾ ബെഞ്ച് പരിഗണിച്ചു. പിന്നീട് കേസ് പരിഗണിച്ചത് മാർച്ച് ആറിനാണ്. അടുത്ത ദിവസമാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിടുന്നത്. ഹരജിയിൽ സർക്കാരിന് നോട്ടീസ് അയക്കാതെയും കേസ് ഡയറി പരിശോധിക്കാതെയും ഹരജിക്കാരുടെ വാദം മാത്രം കേട്ടായിരുന്നു വിധിയെന്ന് സർക്കാർ അപ്പീലിൽ ചൂണ്ടിക്കാണിച്ചിരുന്നു.

അന്വേഷണ ഘട്ടത്തിലോ കുറ്റപത്രം സമർപ്പിച്ചതിന് ശേഷമോ അന്വേഷണത്തിലെ അപാകത ചൂണ്ടിക്കാട്ടി ഷുഹൈബിന്റെ ബന്ധുക്കൾ ഒരു കോടതിയെയും സമീപിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിവിഷൻ ബഞ്ച് ഉത്തരവ്. കേസ് ഡയറിയും സിംഗിൾ ബഞ്ച് പരിഗണിച്ചല്ല വിധി പറഞ്ഞതെന്ന വാദവും കോടതി അംഗീകരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP