Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പാർലമെന്റിൽ പോലും സുരക്ഷിതരല്ലെങ്കിൽ പിന്നെ എവിടെയാണ് സുരക്ഷയുണ്ടാകുക? ലോക്‌സഭയിൽ പ്രതിഷേധിക്കുക എന്നത് അവകാശമെന്നും രമ്യാ ഹരിദാസ്; സുരക്ഷാ ജീവനക്കാരെ ഉപയോഗിച്ച് തെരഞ്ഞെടുക്കപ്പെട്ട എംപിമാരെ കയ്യേറ്റം ചെയ്തത് അങ്ങേയറ്റം പ്രതിഷേധാർഹം എന്ന് ടി എൻ പ്രതാപൻ എംപിയും

പാർലമെന്റിൽ പോലും സുരക്ഷിതരല്ലെങ്കിൽ പിന്നെ എവിടെയാണ് സുരക്ഷയുണ്ടാകുക? ലോക്‌സഭയിൽ പ്രതിഷേധിക്കുക എന്നത് അവകാശമെന്നും രമ്യാ ഹരിദാസ്; സുരക്ഷാ ജീവനക്കാരെ ഉപയോഗിച്ച് തെരഞ്ഞെടുക്കപ്പെട്ട എംപിമാരെ കയ്യേറ്റം ചെയ്തത് അങ്ങേയറ്റം പ്രതിഷേധാർഹം എന്ന് ടി എൻ പ്രതാപൻ എംപിയും

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: പാർലമെന്റിനകത്ത് പോലും സുരക്ഷിതരല്ലെങ്കിൽ പിന്നെ എവിടെയാണ് സുരക്ഷയുണ്ടാകുക എന്ന് രമ്യാ ഹരിദാസ് എംപി. പാർലമെന്ററിനുള്ളിൽ പ്രതിഷേധിച്ചതിന്റെ പേരിൽ പുരുഷ മാർഷൽമാർ ബലപ്രയോഗം നടത്തിയ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു രമ്യ. ലോക്‌സഭയ്ക്കുള്ളിൽ പ്രതിഷേധിക്കുക എന്നത് അവകാശമാണ്. കാലങ്ങളായി അംഗങ്ങൾ അത് ചെയ്യുന്നുമുണ്ട്. അതിന്റെ പേരിലാണ് തങ്ങളെ കൈകാര്യം ചെയ്യാൻ ആളെ അയച്ചതെന്നും രമ്യ പറഞ്ഞു.

സുരക്ഷാ ജീവനക്കാരെ ഉപയോഗിച്ച് തെരഞ്ഞെടുക്കപ്പെട്ട എംപിമാരെ കൈയേറ്റം ചെയ്തത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് ടിഎൻ പ്രതാപൻ പറഞ്ഞു. പാർലമെന്റിന് അകത്ത് അല്ലേ കാര്യങ്ങൾ പറയേണ്ടത്. രാത്രി ഭരണഘടനയെ അട്ടിമറിച്ചത് ഞങ്ങൾ വേറെ എവിടെയാണ് പറയുക. ഇത് പറയാനാണല്ലോ ഞങ്ങളെ പാർലമെന്റിലേക്ക് തെരഞ്ഞെടുത്തിട്ടുള്ളത്. അത് പറയാൻ അനുവദിക്കാതിരിക്കുന്നു. ബാനർ പിടിച്ചുവാങ്ങുന്നു. ഇന്ത്യൻ ചരിത്രത്തിൽ ആദ്യമായാണ് മാർഷൽമാരെ ഉപയോഗിച്ച് എംപിമാരെ കൈയേറ്റം ചെയ്യുന്ന സംഭവം. വനിതാ എംപിമാരെ കൈയേറ്റം ചെയ്തത് ക്രൂരമായിപ്പോയി. ഇന്ത്യൻ പാർലമെന്റിൽ ഇതുവരെ ഇങ്ങനെ ഉണ്ടായിട്ടില്ലെന്നും പ്രതാപൻ ചൂണ്ടിക്കാട്ടി.

മഹാരാഷ്ട്രയിലെ അട്ടിമറി ചൂണ്ടിക്കാട്ടി പ്രതിഷേധിച്ച കോൺഗ്രസ് വനിതാ എംപിമാരായ രമ്യാ ഹരിദാസ്, ജ്യോതിമണി എന്നിവർക്ക് നേരെയാണ് പുരുഷ മാർഷൽമാർ ബലപ്രയോഗം നടത്തിയത്. ബാനറും പ്ലക്കാഡുകളുമേന്തി പ്രതിഷേധിച്ചതിന്റെ പേരിലാണ് സ്പീക്കറുടെ നടപടി. ലോക്സഭാ സ്പീക്കർ ഓം ബിർല പ്രതിഷേധക്കാർക്ക് നേരെ സുരക്ഷാ ജീവനക്കാരെ അയച്ചു. ടി എൻ പ്രതാപൻ, ഹൈബി ഈഡൻ, ജ്യോതിമണി, രമ്യ ഹരിദാസ് എന്നിവരെ കൈയേറ്റം ചെയ്ത മാർഷൽമാർ ബാനറുകൾ പിടിച്ചുവാങ്ങാൻ ശ്രമിച്ചു. ബാനർ ഉയർത്തി പ്രതിഷേധിച്ചതിന്റെ പേരിൽ ഹൈബിയേയും പ്രതാപനേയും സ്പീക്കർ ഒരു ദിവസത്തേക്ക് പുറത്താക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP