Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഹൂളിമാവ് തടാകം പൊട്ടിയൊഴുകി, 500 വീടുകൾ വെള്ളത്തിനടിയിൽ: അപകടമുണ്ടായത് ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെ; ബംഗളുരു വികസന അഥോറിറ്റിക്കെതിരെ പ്രതിഷേധം വ്യാപകം

ഹൂളിമാവ് തടാകം പൊട്ടിയൊഴുകി, 500 വീടുകൾ വെള്ളത്തിനടിയിൽ: അപകടമുണ്ടായത് ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെ; ബംഗളുരു വികസന അഥോറിറ്റിക്കെതിരെ പ്രതിഷേധം വ്യാപകം

മറുനാടൻ മലയാളി ബ്യൂറോ

ബെംഗളൂരു :കർണാകയിയിൽ തടാകം പൊട്ടിയൊഴുകി ഉണ്ടായ വെള്ളപ്പൊക്കത്തിൽ 500 വീടുകൾ വെള്ളത്തിനടിയിലായി. ഹൂളിമാവ് തടാകമാണ് ശുചീകരണപ്രവർത്തനങ്ങൾ നടക്കുന്നതിനിടെ പൊട്ടിയൊഴുകിയത്. ഇന്നലെ വൈകിട്ടോടെയാണ് സംഭവം. വെള്ളം ശക്തമായി ഒഴുകിയെത്തിയതോടെ ആശുപത്രിയും വെള്ളത്തിലായി.

അപ്രതീക്ഷിതമായി ഉണ്ടായ സംഭവത്തിൽ വലിയ നാശനഷ്ടമുണ്ടായതെന്ന് പ്രാഥമിക റിപ്പോർട്ടുകൾ. സമീപ പ്രദേശത്ത് നിർത്തിയിട്ടിരുന്ന നിരവധി കാറുകളും ബൈക്കുകളും വെള്ളത്തിൽ ഒലിച്ചുപോയി. 500 ലോഡ് മണ്ണെത്തിച്ച് ബണ്ട് പുനഃസ്ഥാപിച്ചതോടെയാണ് വെള്ളത്തിന്റെ ഒഴുക്ക് സാധാരണനിലയിലേക്ക് എത്തിച്ചതെന്ന് സിറ്റി മേയർ ഗൗതം കുമാർ മാധ്യമങ്ങളോട് പറഞ്ഞു.

തടാകതീരത്ത് താമസിച്ചവരെ ഹുളിമാവ് ഹയർ പ്രൈമറി സ്‌കൂൾ, ഇൻഡോർ ബാഡ്മിന്റൻ കോർട്ട് എന്നിവിടങ്ങളിലേക്കു മാറ്റി. സംഭവത്തിൽ ബംഗളുരു വികസന അഥോറിറ്റിക്കെതിരെ പ്രതിഷേധം വ്യാപകമായിട്ടുണ്ട്. രണ്ട് മാസത്തിനിടെ ഇത് മൂന്നാം തവണയാണ് തടാകങ്ങൾ പൊട്ടിയൊഴുകി ജനം വെള്ളത്തിലാകുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP