Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഫിറ്റ് ജിദ്ദ വനിത ചരിത്ര ക്വിസ് മത്സരം: മുഹ്‌സിനക്കും ഷമീലക്കും ഒന്നാം സ്ഥാനം

ഫിറ്റ് ജിദ്ദ വനിത ചരിത്ര ക്വിസ് മത്സരം: മുഹ്‌സിനക്കും ഷമീലക്കും ഒന്നാം സ്ഥാനം

സ്വന്തം ലേഖകൻ

ജിദ്ദ : ഫിറ്റ് ജിദ്ദ, വാഗൺ ട്രാജഡി ദിനത്തോടനുബന്ധിച്ചു ഷറഫിയ അൽ അബീർ ഓഡിറ്റോറിയത്തിൽ വനിതകൾക്കായി നടത്തിയ, 'പോരാട്ട ചരിത്രം മഹിളകളിലൂടെയെന്ന' ചരിത്ര ക്വിസ് മത്സരത്തിൽ മുഹ്‌സിന ഷറഫുദ്ധീനും, ഷമീല പി യും ഒന്നാം സ്ഥാനം പങ്കിട്ടു. സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള ഇന്ത്യൻ ജനതയുടെ പോരാട്ടങ്ങൾ, നമ്മുടെ പൂർവികന്മാർ എങ്ങനെയാണ് നയിച്ചതെന്നും, വാഗൻ ട്രാജഡിദുരന്തമടക്കമുള്ള ത്യാഗോജ്വലമായ നാളുകൾ പുതു തലമുറയിലേക്ക് പകർന്നുനൽകുന്നതിൽ വനിതകൾക്കുള്ള പങ്കിനെ ഉയർത്തിക്കാണിക്കുന്നതുമായിരുന്നു, ദേശീയബോധവും അദമ്യമായ സ്വാതന്ത്യ്‌രാഭിവാഞ്ഛയും വളർത്തുന്ന ചരിത്ര ക്വിസ് മത്സരം.

70 വർഷമായി നാം അനുഭവിക്കുന്ന സ്വാതന്ത്ര്യവും സുരക്ഷിതത്വവും, നമ്മുടെ പൂർവികർ നൂറ്റാണ്ടുകളോളം നടത്തിയ സ്വാതന്ത്ര്യപോരാട്ടത്തിന്റെ ബാക്കി പത്രമാണെന്നുള്ളതും, ഇന്ത്യൻ ജനതയുടെ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റത്തെ ചെറുത്തുനില്ക്കാൻ ചരിത്ര പഠനം അനിവാര്യമാണെന്നും ക്വിസ് മാസ്റ്ററും ഡി പി സ് അദ്ധ്യാപകനുമായ മുസ്തഫ സി പി പറഞ്ഞു. ചരിത്രാവബോധമുള്ള, മുൻകൂട്ടി രജിസ്റ്റർ ചെയ്ത, ചരിത്ര വിദ്യാർത്ഥിനികളും, ഉയർന്ന ചിന്തകളുമുള്ള വനിതകളുമാണ് രണ്ടര മണിക്കൂറോളം നീണ്ടുനിന്ന മത്സരത്തിൽ പങ്കെടുത്തത്.

ശിപായി ലഹള എന്നറിയപ്പെടുന്ന ഒന്നാം സ്വാതന്ത്ര്യ സമരം മുതൽ, ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തിൽ ബ്രിട്ടീഷുകാർക്കെതിരെ മലബാറിൽ നടന്ന വിവിധ പോരാട്ടങ്ങൾ ഉൾപ്പെടെ വിഷയമായുള്ള ചോദ്യങ്ങൾക്ക് മുന്നിൽ, വ്യക്തമായ ചരിത്ര ബോധവും, ഉറച്ച നിലപാടുകളും ഉൽകരുത്തായിയുള്ള മത്സരാത്ഥികൾ മികച്ച പ്രകടനം കാഴ്ചവെച്ചു.

രണ്ടാം സ്ഥാനം മുർഷിദ റിയാസും, ഫാത്തിമ കമറുന്നീസയും പങ്കിട്ടപ്പോൾ, സാബിറ സലീമും, ആരിഫ സിയും മൂന്നാം സ്ഥാനത്തെത്തി.ചരിത്രാവബോധം വളർത്തുന്ന ഇത്തരം പരിപാടികൾ സമൂഹത്തിന് ദിശാ ബോധം നൽകുന്ന ചൂണ്ടു പലകകളാണെന്ന് അൽ അബീർ മെഡിക്കൽ സെന്റർ ഷറഫിയ്യ ഓപ്പറേഷൻ മാനേജർ ശ്രീമതി സൗദ, സെന്ററിന്റെ സർവീസുകൾ പരിചയപ്പെടുത്തുന്ന വേളയിലഭിപ്രായപെട്ടു. അബീർ മെഡിക്കൽ സെന്റർ പുറത്തിറക്കിയ പുതിയ മെഡിക്കൽ ഇൻഷുറൻസ് പാക്കേജുകളെ സൂപ്പർവൈസർ മാനു പട്ടിക്കാട് പരിചയപ്പെടുത്തി.

ക്വിസ് മാസ്റ്റർ സി പി, ഫിറ്റ് സെക്രട്രറി ഇസ്ഹാഖ് പൂണ്ടോളി എന്നിവർ മൂല്യനിർണ്ണയം നടത്തി.വാഗൺ ട്രാജഡിയുടെ ഓർമകൾക്ക് 98 വയസ്സ് തികയുമ്പോൾ, മലപ്പുറം ജില്ലാ കെഎംസിസിയുടെ ഉപഘടകമായ ഫിറ്റ് ജിദ്ദ, 'മറവിയുടെ മസ്തകങ്ങളിലേക്ക്, ഓർമ്മയുടെ കലാപ'മെന്ന ക്യാപ്ഷനിൽ, ചരിത്രത്തിൽ സമാനതകളില്ലാത്തയാ ക്രൂരനടപടിയെ, പുതു തലമുറയുടെ ഓർമകളിലേക്ക്‌ക്കെത്തുന്ന രീതിയിൽ വിവിധ പരിപാടികളിലൂടെ സംഘടിപിക്ക്ന്നത്.

ജില്ലാ കമ്മിറ്റി ഭാരവാഹികളായ ഇല്യാസ് കല്ലിങ്ങൽ, സുൽഫീക്കർ ഒതായി എന്നിവർ ആശംസകൾ നേർന്നു ഫിറ്റ് സെക്രെട്ടറിയേറ്റ് മെമ്പർമാരായ ഷഫീഖ് പൊന്നാനി, ബഷീറലി, നൗഫൽ ഉള്ളാടൻ, വർക്കിങ് കൗൺസിൽ അംഗങ്ങളായ നാസർ മമ്പുറം, ജാഫർ അത്താണിക്കൽ, അഫ്‌സൽ നാറാണത്ത്, അൽമുർത്തു, കുഞ്ഞിമുഹമ്മദ് ഒളവട്ടൂർ, മൂസ പാണ്ടിക്കാട്, മുനീർ കുണ്ടൂർ, ഷംസു പൊന്മള, സുഹൈൽ, , ജെംഷീർ കെ വി എന്നിവർ പരിപാടികള്ക് നേതൃത്വം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP