Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സമസ്ത ബഹ്‌റൈൻ 'ഈദേ റബീഅ്-19' ഗ്രാന്റ് ഫിനാലെ ശ്രദ്ധേയമായി

സമസ്ത ബഹ്‌റൈൻ 'ഈദേ റബീഅ്-19' ഗ്രാന്റ് ഫിനാലെ ശ്രദ്ധേയമായി

സ്വന്തം ലേഖകൻ

മനാമ: 'കരുണയാണ് തിരുനബി' എന്ന പ്രമേയത്തിൽ സമസ്ത ബഹ്‌റൈൻ കേന്ദ്രമദ്‌റസയായ മനാമ ഇർശാദുൽ മുസ്ലിമീൻ സംഘടിപ്പിച്ച ഈദേ റബീഅ് '19 ഗ്രാന്റ് ഫിനാലെ ശ്രദ്ധേയമായി.നബിദിനത്തോടനുബന്ധിച്ച് ഒരുമാസത്തോളമായി നടന്നു വരുന്ന വിദ്യാർത്ഥികളുടെ കലാസാഹിത്യ പരിപാടികളുടെ സമാപനത്തിന്റെ ഭാഗമായി മനാമ പാക്കിസ്ഥാൻ ക്ലബ്ബ് ഗ്രൗണ്ടിലാണ് ഗ്രാന്റ് ഫിനാലെ നടന്നത്.

വിദ്യാർത്ഥികളുടെ കലാവിരുന്ന്, ബുർദ്ദ മജ്ലിസ്, ദഫ് പ്രദർശനം,സർട്ടിഫിക്കറ്റ് വിതരണം, സമ്മാനദാനം എന്നിവ ഉൾക്കൊള്ളിച്ച പരിപാടിയിൽ പ്രാരംഭ പ്രാർത്ഥനയും പതാകയുയർത്തലും സമസ്ത ബഹ്‌റൈൻ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ധീൻ കോയ തങ്ങൾ നിർവ്വഹിച്ചു.

ഉസ്താദ് അശ്‌റഫ് അൻവരി ചേലക്കര, ഉസ്താദ് റബീഅ് ഫൈസി അമ്പലക്കടവ്, ഉസ്താദ് ഹാഫിള് ശറഫുദ്ധീൻ, ഭാരവാഹികളായ വി.കെ കുഞ്ഞി മുഹമ്മദ് ഹാജി, എസ്.എം.അബ്ദുൽ വാഹിദ്, ശഹീർ കാട്ടാമ്പള്ളി , ഖാസിം റഹ്മാനി എന്നിവർ നേതൃത്വം നല്കി.

സ്വദേശി പ്രമുഖൻ ശൈഖ് യൂസുഫ് ഹിദ്ദ് സമ്മാനദാനം നിർവ്വഹിച്ചു.സമസ്ത ബഹ്‌റൈൻ കേന്ദ്ര-ഏരിയാ നേതാക്കൾ, ജംഇയ്യത്തുൽ മുഅല്ലിമീൻ ,എസ് കെ എസ് എസ് എഫ് - വിഖായ നേതാക്കളും പ്രവർത്തകരും ചടങ്ങ് വർണാഭമാക്കി. ബഹ്‌റൈനിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി പേരാണ് പരിപാടി വീക്ഷിക്കാനെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP