Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'ചേട്ടാ കാലൊന്ന് താഴെ വെക്ക്.. അത് കാൽ വെക്കാനുള്ള ഇടമല്ല'; വേണാട് എക്സ്പ്രസിന്റെ പുതിയ കോച്ചിൽ ബോട്ടിൽ വെക്കാനുള്ളൽ ബ്രാക്കെറ്റിലും ഭക്ഷണം വച്ചു കഴിക്കാനുള്ള മിനി ട്രേയിലും കാലുകൾ കയറ്റി വച്ചിരുന്ന യാത്ര ചെയ്ത് യുവാക്കൾ; ഇതാണോ മലയാളിയുടെ പുരോഗമന ചിന്ത എന്നു ചോദിച്ചു കട്ടക്കലിപ്പുമായി സോഷ്യൽ മീഡിയയും; മനോഹരമായ ട്രെയിൻ നശിപ്പിക്കുന്ന സാമൂഹ്യ വിരുദ്ധർക്കെതിരെ അമർഷം അണപൊട്ടുമ്പോൾ

'ചേട്ടാ കാലൊന്ന് താഴെ വെക്ക്.. അത് കാൽ വെക്കാനുള്ള ഇടമല്ല'; വേണാട് എക്സ്പ്രസിന്റെ പുതിയ കോച്ചിൽ ബോട്ടിൽ വെക്കാനുള്ളൽ ബ്രാക്കെറ്റിലും ഭക്ഷണം വച്ചു കഴിക്കാനുള്ള മിനി ട്രേയിലും കാലുകൾ കയറ്റി വച്ചിരുന്ന യാത്ര ചെയ്ത് യുവാക്കൾ; ഇതാണോ മലയാളിയുടെ പുരോഗമന ചിന്ത എന്നു ചോദിച്ചു കട്ടക്കലിപ്പുമായി സോഷ്യൽ മീഡിയയും; മനോഹരമായ ട്രെയിൻ നശിപ്പിക്കുന്ന സാമൂഹ്യ വിരുദ്ധർക്കെതിരെ അമർഷം അണപൊട്ടുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: വേണാട് എക്സ്പ്രസിന്റെ പുതിയ കോച്ചിൽ യാത്രക്കാരായ യുവാക്കൾ ബോട്ടിൽ വയ്ക്കാനുള്ള ബ്രാക്കെറ്റിലും ഭക്ഷണം വച്ചു കഴിക്കാനുള്ള മിനി ട്രേയിലും കാലുകൾ കയറ്റി വച്ചിരുന്ന യാത്ര ചെയ്ത സംഭവത്തിൽ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധമുയരുന്നു. കഴിഞ്ഞ ദിവസമാണ് വേണാട് എക്സ്പ്രസിൽ കാലുകൾ മുൻസീറ്റിലും മറ്റും ഉയർത്തി വച്ച് യാത്ര ചെയ്യുന്ന യുവാക്കളുടെ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. അത്യാധുനിക സംവിധാനങ്ങളോടെ യാത്ര ആരംഭിച്ച പുതിയ കോച്ചുകൾക്ക് കേടുപാട് വരുത്തി എന്ന വാർത്ത പുറത്തു വന്നതിന് ശേഷമായതിനാൽ സോഷ്യൽ മീഡിയയിൽ യുവാക്കൾക്കെതിരെ അമർഷം പൊട്ടിപുറപ്പെടുകയായിരുന്നു.

ട്രെയിനിൽ യാത്ര ചെയ്ത ഏതോ ഒരു യാത്രക്കാരൻ പകർത്തിയതായിരുന്നു ചിത്രം. 'പുതിയ വേണാട് എക്സ്പ്രസ് ട്രെയിനിൽ നിന്ന് ഇന്നലത്തെ യാത്രയിൽ ഒരു സുഹൃത്ത് പകർത്തിയത്...സാക്ഷര കേരളം...കക്കൂസിന്റെ പേരിൽ വടക്കേ ഇന്ത്യയെ പരിഹസിക്കുന്ന പുരോഗമന ചിന്തയുടെ അറ്റത്ത് എത്തിയ മലയാളി.' എന്ന തലക്കെട്ടോടെയായിരുന്നു ചിത്രം പ്രചരിച്ചത്. ഇതിനടിയിൽ നിരവധിപേർ യുവാക്കൾക്കെതിരെ കമന്റ് ചെയ്യുകയായിരുന്നു. ഇവരെ പൊലീസ് പിടിക്കുംവരെ ഷെയർ ചെയ്യുക. പൊതുയാത്രാസൗകര്യങ്ങൾ..എങ്ങനെ ദുരുപയോഗം ചെയ്യാം..അതിൽ മുന്നിൽ മലയാളി ഉണ്ട്.. മറ്റു സംസ്ഥാന ക്കാരെ ഒഴിവാക്കുന്നില്ല...ഒരു തരത്തിൽ നാടിനോടും സർക്കാരിന്റെ പൊതുസംവിധാനങ്ങളോടും..എന്തിന്... ഇന്ത്യൻ ഭരണഘടന യെപോലും..കത്തിക്കുന്ന ..ഒന്നിനോടും ആത്മാർഥതയില്ലാത്ത ..ജന്മങ്ങളാണധികവും.. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ പോലും... അസംബ്ലി ഹാളിലെ...കസേരകൾ.. മറ്റു സംവിധാനങ്ങൾ.. തല്ലി തകർത്തതു..നമ്മൾ കണ്ടതല്ലേ... നല്ലത്... നമുക്ക് അനുഭവിക്കാൻ.. യോഗമില്ല...ഈയൊരു വൃത്തികെട്ട രീതിയിൽ.. മറ്റൊരു രാജ്യത്ത് പോയാൽ ചെയ്യുമോ....വിവരമറിയും.. എന്നിങ്ങനെയുള്ള കമന്റുകളും ഫോട്ടോ എടുത്തയാളെ വിമർശിച്ചു കൊണ്ടുള്ള കമന്റുകളും പോസ്റ്റിനടിയിൽ വരുന്നുണ്ട്. ഫോട്ടോ എടുക്കും മുൻപ് 'ചേട്ടാ കാലൊന്ന് താഴെ വെക്ക്.. അത് കാൽ വെക്കാനുള്ളതല്ല' ഇങ്ങനെയൊന്നു പറയാമായിരുന്നു എന്നിങ്ങനെയാണ് വിമർശനം നടത്തിയ കമന്റുകൾ.

ഈ മാസം ആദ്യമാണ് വേണാട് എക്സ്പ്രസ് ന്യൂജെൻ ലുക്കിൽ ഓടി തുടങ്ങിയത്. എന്നാൽ സാമൂഹ്യവിരുദ്ധർക്ക് ഈ ഭംഗി കണ്ടിട്ട് ഇഷ്ടമായില്ല. പുത്തൻ ലിങ്ക് ഹോഫ്മാൻ ബുഷ് കോച്ചുമായി യാത്ര ആരംഭിച്ച വേണാട് എക്സ്പ്രസ് ഒരാഴ്‌ച്ചക്കുള്ളിൽ നശിപ്പിച്ച് സാമൂഹ്യവിരുദ്ധർ അവരുടെ ഇടപെടൽ നടത്തി. പുതിയ വേണാട് എക്സ്പ്രസ് ട്രാക്കിലെ രാജരഥം എന്നാണ് യാത്രക്കാർ വിശേഷിപ്പിച്ചിരുന്നത്. അത്രയേറെ സ്വകര്യങ്ങളുള്ള ട്രെയിനിലെ പുതിയ സീറ്റുകൾ കുത്തിക്കീറിയും പുഷ്ബാക്ക് സീറ്റ് ലിവറുകൾ വലിച്ചൊടിച്ചുമാണ് സാമൂഹ്യവിരുദ്ധർ നശിപ്പിച്ചത്. എല്ലാ ബോഗികളിലെയും സീറ്റുകൾ നശിപ്പിച്ചിട്ടുണ്ടെന്ന് റെയിൽവേ അധികൃതർ പറഞ്ഞു. ഇതിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും അധികൃതർ വ്യക്തമാക്കി. വിമാനത്തിന്റേതു പോലെ മനോഹരമായിരുന്നു് പുതിയ വേണാട് എക്പ്രസിന്റെ ഉൾവശം. ലിങ്ക് ഹോഫ്മാൻ ബുഷ് അഥവാ എൽഎച്ച്ബി കോച്ചുമായി ഏറ്റവും കുറഞ്ഞ ദൂരം ഓടുന്ന ട്രെയിൻ കൂടിയാണ് വേണാട് എക്സ്പ്രസ്. തിരുവനന്തപുരത്തിനും ഷൊർണൂരിനും ഇടയിലാണ് വേണാട് എക്സ്പ്രസ് ഓടുന്നത്.

1972ൽ തുടങ്ങിയ വേണാട് എക്സ്പ്രസ് എൺപതുകളിൽ കേരളത്തിലെ ആദ്യ ഡബിൾ ഡെക്കർ ട്രെയിനായി. പിന്നീട് ഡബിൾ ഡെക്കർ കോച്ചുകൾ സുരക്ഷാ കാരണങ്ങളാൽ ഉപേക്ഷിച്ചു. ഈ തീവണ്ടിയാണ് വീണ്ടും മുഖം മാറ്റിയെത്തിയത്. വിമാനത്തിന്റെ ഉൾവശം പോലെ മനോഹരം, ഒട്ടും ഞെരുങ്ങാതെ കാലു നീട്ടി ഇരിക്കാനുള്ള സൗകര്യം, വേണാട് എക്സ്പ്രസ് പുതിയ കോച്ചുകളുമായി യാത്ര തുടരുമ്പോൾ സന്തോഷത്തിലാണ് യാത്രക്കാർ. സുരക്ഷിതത്വത്തിനും ശുചിത്വത്തിനും പ്രധാന്യം നൽകിയുള്ള പുത്തൻ കോച്ചുകൾ നിലവിലുള്ള കോച്ചുകളെക്കാൾ കൂടുതൽ ഇരിപ്പിടങ്ങൾ സജ്ജീകരിക്കാവുന്ന രീതിയിലുമായിരുന്നു. ഇതൊക്കെയാണ് സാമൂഹ്യവിരുദ്ധർ നശിപ്പിച്ചത്.

ശുചിമുറിയിൽ ആളുണ്ടോ എന്ന് അറിയുന്നതിന് വേണ്ടി വാതിലിൽ ഇൻഡിക്കേഷൻ സംവിധാനം, മൊബൈൽ ചാർജ് ചെയ്യാൻ സീറ്റിനരികെ പ്ലഗ് പോയിന്റ്, സെക്കൻഡ് സിറ്റിങ് കോച്ചിൽ ലഘുഭക്ഷണ കൗണ്ടർ എന്നിവയാണ് വേണാട് എക്സ്പ്രസിൽ ഒരുക്കിയിരിക്കുന്ന പുതിയ സംവിധാനങ്ങൾ. പുതിയ ട്രെയിൻ യാത്ര തുടങ്ങി രണ്ടാഴ്ച തികയും മുമ്പ് മൊബൈൽ ചാർജ് ചെയ്യുന്ന പ്ലഗ് പോയിന്റുകളും സാമൂഹ്യ വിരുദ്ധർ തല്ലിതകർത്തിട്ടുണ്ട്. മുഖമാറി തീവണ്ടി ഓടുമ്പോൾ സ്ഥിര യാത്രക്കാർ ആവേശത്തിലായിരുന്നു. സീറ്റുകൾ കുത്തിവരച്ചു നശിപ്പിക്കുന്നവരെ പിടികൂടാൻ സിസിടിവി ക്യാമറകൾ വേണെനനും ട്രെയിൻ സമയം പാലിക്കണമെന്നും സ്ഥിര യാത്രക്കർ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. ഇത് ശരിവയ്ക്കും വിധമാണ് സാമൂഹ്യ വിരുദ്ധരുടെ ഇടപെടൽ.

എസി ചെയർ കോച്ചിൽ ട്രെയിൻ എവിടെയെത്തിയെന്ന് അറിയിക്കുന്ന എൽഇഡി ബോർഡ് വൈകാതെ സജ്ജമാകുമെന്ന് റെയിൽവേ അറിയിച്ചിരുന്നു. ഇനി ഇത്തരം സംവിധാനങ്ങൾ വേണമോ എന്ന് പരിശോധിച്ച് മാത്രമേ നടപ്പാക്കൂ. ഒരു എസി ചെയർ കാർ, 15 സെക്കൻഡ് ക്ലാസ് സിറ്റിങ്, 3 ജനറൽ സെക്കൻഡ് ക്ലാസ്, പാൻട്രി കാർ, 2 ലഗേജ് കംബ്രേക്ക് വാൻ കോച്ചുകളുണ്ട്. ഹെഡ് ഓൺ ജനറേഷൻ സാങ്കേതിക വിദ്യ വഴി ട്രെയിനിലെ ഫാനുകളും ലൈറ്റുകളും പ്രവർത്തിക്കുന്നത് എൻജിനിൽനിന്നുള്ള വൈദ്യുതി ഉപയോഗിച്ചാണ്. പുഷ്ബാക് സംവിധാനമുള്ള സീറ്റുകളാണു ജനറൽ കോച്ചുകളിലുള്ളത്.

ഏറെ കാത്തിരിപ്പിനൊടുവിലാണു ജർമൻ സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ എൽഎച്ച്ബി കോച്ചുകൾ വേണാടിനു ലഭിച്ചത്. ശതാബ്ദി മാതൃകയിൽ നീല നിറമുള്ള കോച്ചുകളായി വേണാടിനും. ചെയർ കാർ അല്ലാത്ത 3 ജനറൽ കോച്ചുകളും വൈകാതെ ചെയർ കാറാക്കി മാറ്റാനും ആലോചനയുണ്ടായിരുന്നു. ഇതും ഇനി നടക്കാനിടയില്ല. ജർമനിയിലെ അൽസ്റ്റോം കമ്പനി നിർമ്മിക്കുന്ന എൽഎച്ച്ബി കോച്ചുകൾ 2000ലാണ് ആദ്യമായി, ജനശതാബ്ദി എക്സ്പ്രസുകൾക്കു വേണ്ടി റെയിൽവേ വാങ്ങിയത്. പിന്നീട് സാങ്കേതിക വിദ്യാ കൈമാറ്റത്തിലൂടെ കപൂർത്തലയിലെ റെയിൽവേ കോച്ച് ഫാക്ടറിയിൽ ഇവ നിർമ്മിച്ചു തുടങ്ങി. അപകടത്തിൽപെടുന്ന സാഹചര്യത്തിൽ കോച്ചുകൾ തമ്മിൽ തുളച്ചു കയറില്ല. കുറഞ്ഞ ഭാരമുള്ള അലുമിനിയം കോച്ചുകളായതിനാൽ ശബ്ദം കുറവാണ്. എൽഎച്ച്ബി മണിക്കൂറിൽ 180 കിലോമീറ്റർ വരെ വേഗത്തിൽ ഓടിക്കാമെന്നതും പ്രത്യേകതയാണ്.

യാത്രക്കാരിൽ നിന്നു മികച്ച പ്രതികരണമാണു പുതിയ കോച്ചുകൾക്ക് തുടക്കത്തിൽ ലഭിച്ചത്. ഇതോടെ റെയിൽവേ ആവേശത്തിലായി. ഇതിനെ തല്ലികെടുത്തുന്ന തരത്തിലാണ് സീറ്റുകളും മറ്റും നശിപ്പിച്ചത്. വീതി കൂടിയ സീറ്റുകളും കാലുകൾ നീട്ടി വയ്ക്കാനുള്ള സ്ഥല സൗകര്യവുമാണ് തീവണ്ടിയുടെ പ്രധാന ആകർഷണം. പഴയ ഇടുങ്ങിയ സീറ്റുകളിൽ തിങ്ങി ഞെരുങ്ങി യാത്ര ചെയ്തിരുന്നവർക്ക് പുതിയ കോച്ചുകൾ വലിയ ആശ്വാസമായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP