Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ആഗ്രഹം കൊള്ളാം മോഹൻദാസ് സാറേ.. പക്ഷെ ചെറിയ ഒരു പ്രശ്‌നമുണ്ട്.. തന്റെ തന്തയല്ല എന്റെ തന്ത'; ഒരു ദിവസം നേരം വെളുക്കുമ്പോൾ ജി സുധാകരൻ ബിജെപി മന്ത്രിസഭയിൽ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് ട്വീറ്റ് ചെയ്ത ബിജെപി ബൗദ്ധിക സെൽ അംഗം ടിജി മോഹൻദാസിന് മരണമാസ്സ് മറുപടിയുമായി ജി സുധാകരന്റെ മകൻ; ലൂസിഫർ സ്‌റ്റൈൽ ഡയലോഗ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ

'ആഗ്രഹം കൊള്ളാം മോഹൻദാസ് സാറേ.. പക്ഷെ ചെറിയ ഒരു പ്രശ്‌നമുണ്ട്.. തന്റെ തന്തയല്ല എന്റെ തന്ത'; ഒരു ദിവസം നേരം വെളുക്കുമ്പോൾ ജി സുധാകരൻ ബിജെപി മന്ത്രിസഭയിൽ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് ട്വീറ്റ് ചെയ്ത ബിജെപി ബൗദ്ധിക സെൽ അംഗം ടിജി മോഹൻദാസിന് മരണമാസ്സ് മറുപടിയുമായി ജി സുധാകരന്റെ മകൻ; ലൂസിഫർ സ്‌റ്റൈൽ ഡയലോഗ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: മഹാരാഷ്ട്രയിലെ രാഷ്ട്രീയനീക്കങ്ങൾക്ക് സമാനമായ വിധത്തിൽ കേരളത്തിലും മാറ്റമുണ്ടാകുമെന്ന മുന്നറിയിപ്പുമായി വന്ന ബിജെപി ബൗദ്ധിക സെൽ അംഗം ടി ജി മോഹൻദാസിനെ തേച്ചൊട്ടിച്ച് മന്ത്രി ജി സുധാകരന്റെ മകൻ. മഹാരാഷ്ട്രയിലെ സംഭവവികാസങ്ങളോട് ഉപമിച്ച്, മുഖ്യമന്ത്രി പിണറായി വിജയനും ഒരു പേടി തട്ടിയിട്ടുണ്ട് എന്ന മോഹൻദാസിന്റെ ട്വീറ്റിനായിരുന്നു സുധാകരന്റെ മകൻ നവനീതിന്റെ ട്വിറ്ററിലുള്ള മറുപടി. ലൂസിഫർ സിനിമയിലെ മാസ് ഡയലോഗ് വച്ചാണ് നവനീത് മറുപടി നൽകിയത്.

ഒരുദിവസം നേരം വെളുക്കുമ്പോൾ എ.കെ ബാലൻ മുഖ്യമന്ത്രിയായി ബിജെപി മന്ത്രിസഭയുണ്ടാകുമെന്നും അതിൽ ജി. സുധാകരൻ മന്ത്രിയായിരിക്കുമെന്നുമായിരുന്നു മോഹൻദാസ് പറഞ്ഞത്. ഇതിന് മറുപപടിയായി നവനീത് നിന്റെ തന്തയല്ല, എന്റെ തന്ത എന്ന ഡയലോഗാണ് നവനീതിൽ നിന്നുമുണ്ടായത്. നവനീതിന്റെ മറുപടി സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. അതിവേഗമാണ് ഈ മറുപടി തരംഗമായിരിക്കുന്നത്.

മഹാരാഷ്ട്രയിൽ ഒരു രാത്രിയിൽ ഭരണം മാറിയത് സൂചിപ്പിച്ചാണ് നവംബർ 23ന് രാത്രി 8.21ന് ടിജി മോഹൻദാസ് ട്വീറ്റ് ചെയ്തത്. ''എന്തായാലും മുഖ്യമന്ത്രി പിണറായി വിജയനും ഒരു പേടിതട്ടിയിട്ടുണ്ട്. ഒരു ദിവസം നേരം വെളുക്കുമ്പോൾ എകെ ബാലൻ മുഖ്യമന്ത്രിയായി ബിജെപി മന്ത്രിസഭ മറ്റു മന്ത്രിമാർ - സുധാകരൻ, കടകംപള്ളി, സി ദിവാകരൻ etc.. എന്തു ചെയ്യും' - എന്നതായിരുന്നു ട്വീറ്റിലുണ്ടായിരുന്നത്.

എന്തായാലും മുഖ്യമന്ത്രി പിണറായി വിജയനും @vijayanpinarayi ഒരു പേടി തട്ടിയിട്ടുണ്ട്. ഒരു ദിവസം നേരം വെളുക്കുമ്പോൾ ഏകെ ബാലൻ മുഖ്യമന്ത്രിയായി ബിജെപി മന്ത്രിസഭ മറ്റു മന്ത്രിമാർ - സുധാകരൻ, കടകംപള്ളി,
സി ദിവാകരൻ etc.. എന്തു ചെയ്യും

ഇതിന് മറുപടിയായാണ് മന്ത്രി ജി സുധാകരന്റെ മകൻ നവനീത് ട്വീറ്റുമായി രംഗത്ത് എത്തിയത്. ' ആഗ്രഹം കൊള്ളാം മോഹൻദാസ് സാറേ. പക്ഷെ ചെറിയ ഒരു പ്രശ്‌നമുണ്ട്. തന്റെ തന്തയല്ല എന്റെ തന്ത. ' എന്നാണ് നവനീത് ഇതിന് മറുപടി നൽകിയത്. ലൂസിഫർ എന്ന ചിത്രത്തിലെ ഡയലോഗിന് ചുവട് പിടിച്ചായിരുന്നു ഈ ട്വീറ്റ്. സോഷ്യൽ മീഡിയയിലെ ഇടതുപ്രോഫൈലുകൾ ഈ ട്വീറ്റ് തുടർന്ന് വൈറലാക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP