Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

6 മെഡിക്കൽ കോളേജുകളുടെ വികസനത്തിന് 23 കോടി രൂപയുടെ ഭരണാനുമതി;ആരോഗ്യ വകുപ്പ് മന്ത്രി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്തെ 6 സർക്കാർ മെഡിക്കൽ കോളേജുകളുടെ സമഗ്ര വികസനത്തിനായി 22,99,98,475 രൂപയുടെ ഭരണാനുമതി നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിന് 5.5 കോടി രൂപ, ആലപ്പുഴ മെഡിക്കൽ കോളേജിന് 3.5 കോടി, കോട്ടയം മെഡിക്കൽ കോളേജിന് 5 കോടി, കോഴിക്കോട് മെഡിക്കൽ കോളേജിന് 5.5 കോടി, എറണാകുളം മെഡിക്കൽ കോളേജിന് 50 ലക്ഷം, തൃശൂർ മെഡിക്കൽ കോളേജിന് 3 കോടി എന്നിങ്ങനെയാണ് തുകയനുവദിച്ചത്.

ഈ മെഡിക്കൽ കോളേജുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനും വിലകൂടിയ ഉപകരണങ്ങളുടെ അറ്റകുറ്റപണികൾക്കുമായാണ് തുകയനുവദിച്ചത്. മെഡിക്കൽ കോളേജുകളെ മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങളുടെ തുടർച്ചയാണ് ഈ തുകയനുവദിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സ്ട്രോക്ക് സെന്റർ സജ്ജമാക്കുന്നതിനായി 2.25 കോടി രൂപ, പ്രിയദർശിനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ സയൻസസ് നവീകരിക്കുന്നതിന് 1 കോടി, മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഒ.പി. ബ്ലോക്കിലെ ബയോകെമിസ്ട്രി ലാബിൽ അധികസൗകര്യമൊരുക്കുന്നതിന് 11.24 ലക്ഷം രൂപ, വിലകൂടിയ ഉപകരണങ്ങളുടെ വാർഷിക അറ്റകുറ്റപണികൾ എന്നിവയ്ക്കാണ് തുകയനുവദിച്ചത്.

ആലപ്പുഴ മെഡിക്കൽ കോളേജിലെ കെ. ബ്ലോക്കിലെ ചില്ലർ പ്ലാന്റ്, വിവിധ ബ്ലോക്കുകളുടെ നവീകരണം, വാർഷിക അറ്റകുറ്റപണികൾ എന്നിവയ്ക്കാണ് തുകയനുവദിച്ചത്.

കോട്ടയം മെഡിക്കൽ കോളേജിലെ ഇ.എൻ.ടി. ലക്ചർ ഹാൾ, പഴയ അത്യാഹിത വിഭാഗത്തിലെ ആർട്ട് റൂം നവീകരണം, 7, 8 വാർഡുകളുടെ നവീകരണം, ഒഫ്ത്താൽമോളജി തീയറ്റർ നവീകരണം, മെഡിസിൻ വാർഡ്, ഫ്ളോറിങ്, പെയിന്റിങ്, വാർഷിക അറ്റകുറ്റപണികൾ തുടങ്ങിയവയ്ക്കാണ് തുകയനുവദിച്ചത്.

കോഴിക്കോട് മെഡിക്കൽ കോളേജിലെ ഓപ്പറേഷൻ തീയറ്റർ നവീകരണത്തിനായി 2.01 കോടി രൂപ, ജനറൽ വാർഡ്, ഐ.എം.സി.എച്ച്, ഐ.സി.ഡി, ഒഫ്താൽമോളജി വാർഡ് എന്നിവിടങ്ങളിൽ ലിഫ്റ്റ് നിർമ്മാണത്തിനായി 1.98 കോടി, വാർഷിക അറ്റകുറ്റപണികൾ എന്നിവയ്ക്കാണ് തുക അനുവദിച്ചത്.

എറണാകുളം മെഡിക്കൽ കോളേജിലെ വാർഷിക അറ്റകുറ്റപണികൾക്കും 11/110 കെവി ഇലട്രിക്കൽ ഇൻസ്റ്റലേഷൻ തുടങ്ങിയവയ്ക്കുമാണ് തുക അനുവദിച്ചത്.

തൃശൂർ മെഡിക്കൽ കോളേജിൽ ഓഡിറ്റോറിയം നവീകരണം, ക്വാർട്ടേഴ്സ് നവീകരണം, ടോയിലറ്റ് ബ്ലോക്ക് നവീകരണം, മെഡിക്കൽ റെക്കോർഡ് ലൈബ്രറി നവീകരണം, ഹൗസ് സർജൻസ് ക്വാർട്ടേഴ്സ് നവീകരണം, വാർഷിക അറ്റകുറ്റപണികൾ എന്നിവയ്ക്കായാണ് തുകയനുവദിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP