Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സർക്കസ് ചാട്ടത്തിനിടയിൽ കാൽപ്പിഴവ്; ആൾക്കൂട്ടത്തിന്റെ നിലവിളിക്കിടയിൽ യുവതിയായ കലാകാരി 30 അടി താഴ്ചയിൽ വീണു; ലണ്ടൻ ഹൈഡ് പാർക്കിലെ വിന്റർ വണ്ടർലാൻഡ് ശോകമൂകമായത് ഇങ്ങനെ

സർക്കസ് ചാട്ടത്തിനിടയിൽ കാൽപ്പിഴവ്; ആൾക്കൂട്ടത്തിന്റെ നിലവിളിക്കിടയിൽ യുവതിയായ കലാകാരി 30 അടി താഴ്ചയിൽ വീണു; ലണ്ടൻ ഹൈഡ് പാർക്കിലെ വിന്റർ വണ്ടർലാൻഡ് ശോകമൂകമായത് ഇങ്ങനെ

സ്വന്തം ലേഖകൻ

ലണ്ടൻ ഹൈഡ് പാർക്കിലെ സിപ്പോസ് ക്രിസ്മസ് സർക്കസ് ഷോയ്ക്കിടയിൽ സർക്കസ് കലാകാരി 30 അടി ഉയരത്തിൽ നിന്ന് വീണു. വിന്റർ വണ്ടർലാന്റ് ഇവന്റിന്റെ ഭാഗമായുള്ള സർക്കസിനിടയിലാണ് അഭ്യാസപ്രകടനത്തിനിടയിൽ അക്രോബാറ്റായ യുവതിക്ക് ചാട്ടത്തിനിടയിൽ കാൽപ്പിഴവ് സംഭവിച്ചിരിക്കുന്നത്. ആൾക്കൂട്ടത്തിന്റെ നിലവിളിക്കിടയിലാണ് ഇവർ 30 അടി താഴ്ചയിലേക്ക് കാൽതെറ്റി വീണിരിരിക്കുന്നത്. അപകടത്തെ തുടർന്ന് വിന്റർ വണ്ടർലാൻഡ് ശോകമൂകമാവുകയും ചെയ്തു. സർക്യൂ ബെസെർക്ട് എന്ന പ്രകടനത്തിനിടയിലാണ് ഇന്നലെ വൈകുന്നേരം ആറ് മണിക്ക് അപകടം സംഭവിച്ചിരിക്കുന്നത്.

ജാക്കി ആംസ്ട്രോംഗ് എന്ന 35 കാരിയാണ് കാൽതെറ്റി വീണിരിക്കുന്നത്. അപകടത്തെ തുടർന്ന് ഇവരെ സഹായിക്കുന്നതിനായി മറ്റ് സർക്കസ് ജീവനക്കാരും അധികം വൈകാതെ പാരാമെഡിക്സും കൂടാരത്തിലേക്ക് കുതിച്ചെത്തിയിരുന്നു. അഭ്യാത്തിനിടയിൽ തങ്ങളുടെ കൺമുമ്പിൽ വച്ച് കലാകാരി കാൽതെറ്റി വീണത് കണ്ട് കാണികൾ ശ്വാസമടക്കിപ്പിടിച്ച് ഭയവിഹ്വലരായിരിക്കുകയും ചെയ്തിരുന്നു.സർക്കസ് കാണാൻ കുട്ടികളായിരുന്നു മുൻനിരയിലുണ്ടായിരുന്നതെന്നും യുവതി കാൽതെറ്റി വീഴുന്നത് കണ്ട് നിരവധി പേർ ഉച്ചത്തിൽ കരഞ്ഞിരുന്നുവെന്നുമാണ് കാണികളിലൊരാൾ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്.

അപകടത്തെ തുടർന്ന് കാണികളോടെല്ലാം കൂടാരം വിട്ട് പോകാൻ നിർദ്ദേശം നൽകിയിരുന്നു.അപകടത്തിലായ യുവതിയെ ആശുപത്രിയിലേക്ക് കൊണ്ട് പോയിട്ടുണ്ടെങ്കിലും അവരുടെ നില ഇനിയും വെളിപ്പെട്ടിട്ടില്ല. ആദ്യം ഈ അഭ്യാസപ്രകടനത്തിന്റെ ഭാഗമായുള്ള കരുതിക്കൂട്ടിയുള്ള വീഴ്ചയാണെന്നാണ് താൻ കരുതിയിരുന്നതെന്നും എന്നാൽ പിന്നീടാണ് അപകടമാണെന്ന് മനസിലായതെന്നും കാണികളിലൊരാൾ വെളിപ്പെടുത്തുന്നു.അപകടത്തെ തുടർന്ന് ഒരു പറ്റം പേർ യുവതിയെ സഹായിക്കാനായി കുതിച്ചെത്തിയിരുന്നുവെന്നും അവരിൽ ചിലർ പാരാമെഡിക്സിനെ വിളിക്കാൻ ശബ്ദമുയർത്തിയിരുന്നുവെന്നും അയാൾ പറയുന്നു.

യുവതിയുടെ കരച്ചിൽ വീണതിന് ശേഷവും കേട്ടതിനാൽ അവർക്ക് ബോധമുണ്ടെന്നാണ് ചിലർ പറയുന്നത്.തങ്ങളുടെ അഭ്യാസികളിലൊരാൾക്ക് വീണ് പരുക്കേറ്റുവെന്ന കാര്യം സിപ്പോസ് സർക്കസ് വക്താവ് സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ പത്ത് വർഷമായി റിംഗിലുള്ള എക്സ്പീരിയൻസുള്ള ബ്രിട്ടീഷ് സർക്കസ് കലാകാരിയാണ് ജാക്കി ആംസ്ട്രോംഗ് എന്നും സർക്കസ് കമ്പനി പറയുന്നു. ജാക്കിയെ ഉടൻ ആംബുലൻസിൽ ഹോസ്പിററലിലേക്ക് മാറ്റിയെന്നും കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണെന്നും സർക്കസ് കമ്പനി വെളിപ്പെടുത്തുന്നു. അപകടത്തെ തുടർന്ന് ഷോ നിർത്തി വയ്ക്കുകയും കാണികളോട് ഉടൻ വിട്ട് പോകാൻ ആവശ്യപ്പെട്ടിരുന്നുവെന്നും അവരുടെ ടിക്കറ്റ് അടുത്ത ഷോയ്ക്ക് പരിഗണിക്കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നുവെന്നു സിപ്പോസ് സർക്കസ് അറിയിക്കുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP