Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആസ്‌ട്രേലിയൻ നഗരമായ ഹൊബാർട്ടിന്റെ 'സിസ്റ്റർ സിറ്റി ' ആകാൻ നമ്മുടെ കൊച്ചിയും; പരിഗണിക്കുന്നത് യു കെ യിലെ സതാംപ്ടണും ദക്ഷിണ കൊറിയയിലെ ഇഞ്ചിയോണും നേപ്പാളിലെ ജിരി എന്നീ നഗരങ്ങൾക്കുമൊപ്പം; നയതന്ത്ര ഇടപെടലുമായി ലക്ഷ്യത്തിലെത്താൻ ഹൈബി ഈഡന്റെ ശ്രമവും; വമ്പൻ നേട്ടത്തിന്റെ തൊട്ടരുകിൽ കൊച്ചി

ആസ്‌ട്രേലിയൻ നഗരമായ ഹൊബാർട്ടിന്റെ 'സിസ്റ്റർ സിറ്റി ' ആകാൻ നമ്മുടെ കൊച്ചിയും; പരിഗണിക്കുന്നത് യു കെ യിലെ സതാംപ്ടണും ദക്ഷിണ കൊറിയയിലെ ഇഞ്ചിയോണും നേപ്പാളിലെ ജിരി എന്നീ നഗരങ്ങൾക്കുമൊപ്പം; നയതന്ത്ര ഇടപെടലുമായി ലക്ഷ്യത്തിലെത്താൻ ഹൈബി ഈഡന്റെ ശ്രമവും; വമ്പൻ നേട്ടത്തിന്റെ തൊട്ടരുകിൽ കൊച്ചി

മറുനാടൻ മലയാളി ബ്യൂറോ

ഹൊബാർട്ട് : ആസ്ട്രേലിയ ആദ്യമായി ഒരിന്ത്യൻ നഗരത്തെ സിസ്റ്റർ സിറ്റി ആയി പരിഗണിക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. അതും നമ്മുടെ കൊച്ചിയെ.

ആസ്‌ട്രേലിയയിലെ ഏറ്റവും മനോഹര പ്രദേശമായി കണക്കാക്കുന്ന ടാസ്മാനിയയുടെ തലസ്ഥാനം ഹൊബാർട്ടിന്റെ സിസ്റ്റർ സിറ്റി ആയിട്ടാണ് കൊച്ചിയെ പരിഗണിക്കുന്നത്. വാണിജ്യ, സാമ്പത്തിക, സാംസ്‌കാരിക, ആരോഗ്യ, വിദ്യാഭ്യാസ രംഗത്തെ പരസ്പര സഹകരണം ലക്ഷ്യമിടുന്ന 'സിസ്റ്റർ സിറ്റി ' ആശയം നടപ്പിലായാൽ കൊച്ചിക്ക് വലിയ നേട്ടം ഭാവിയിൽ പ്രതീക്ഷിക്കാം. യു കെ യിലെ സതാംപ്ടൺ, ദക്ഷിണ കൊറിയയിലെ ഇഞ്ചിയോൺ, നേപ്പാളിലെ ജിരി എന്നീ നഗരങ്ങളാണ് ഈ പദവിക്കായി കൊച്ചിയോട് മത്സരിക്കുന്നത്.

സിസ്റ്റർ സിറ്റി ആയി ഒരു ഏഷ്യൻ നഗരം പരിഗണിക്കുന്നതറിഞ്ഞ ഹൈബി ഈഡൻ എം പി കൊച്ചിക്കായി ഉദ്യോഗസ്ഥ നയതന്ത്ര തലത്തിലുള്ള സമ്മർദ്ദം നടത്തുന്നുണ്ട്. തുടർന്ന് കഴിഞ്ഞ ദിവസം നടന്ന ഹൊബാർട് കൗൺസിൽ മീറ്റിങ് കൊച്ചിയെ അന്തിമ പട്ടികയിൽ പെടുത്തുക ആയിരുന്നു. പദ്ധതി സംബന്ധിച്ച് അന്തിമ തീരുമാനം ഡിസംബർ രണ്ടിന് നടക്കുന്ന ഉന്നത തല യോഗത്തിൽ ഉണ്ടാകും എന്ന് ഹൊബാർട്ട് മേയർ ലോർഡ് അന്നാ റെയ്‌നോൾഡ് പറഞ്ഞു. പദ്ധതി നടത്തിപ്പിനായുള്ള ബഡ്ജറ്റിങ് പൂർത്തിയാക്കാനുള്ള ശ്രമത്തിൽ ആണ്.

അതേ സമയം പ്രാദേശിക സമ്മർദ്ദം എന്ന നിലയിൽ ഡിസംബർ രണ്ടിലെ യോഗ സ്ഥലത്തു പരമാവധി മലയാളികൾ എത്തി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ കാണാനും തീരുമാനിച്ചിട്ടുണ്ട്. ആസ്‌ട്രേലിയയിലെ ഒരു പ്രധാന ദ്വീപും ഏറ്റവും ചെറിയ സംസ്ഥാനവുമാണു് ടാസ്‌മേനിയ. നിരനിരയായുള്ള ഹിമാവൃതകൊടുമുടികളും കുന്നുകളും ഹരിതാഭയാർന്ന താഴ്‌വരകളും ടാസ്‌മേനിയൻ ഭൂപ്രകൃതിയെ ആകർഷകമാക്കുന്നു. ഇതിന്റെ തലസ്ഥാനമാണ് ഹൊബാർട്ട്.

ഇവിടത്തെ സ്ഫടിക സദൃശങ്ങളായ തടാകങ്ങൾ, തീരപ്രദേശം, കൃഷിനിലങ്ങൾ, ഉദ്യാനങ്ങൾ, പഴത്തോട്ടങ്ങൾ എന്നിവയെല്ലാം അതിമനോഹരങ്ങളാണ്. ആസ്‌റ്റ്രേലിയയിലെ പൂർവ ഉന്നത തടങ്ങളിൽ നിന്നും വേറിട്ടുപോയ ഒരു ഭൂഭാഗമാണ് ടാസ്‌മേനിയ എന്നു കരുതപ്പെടുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP