Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കർണ്ണാടകയെ ഇളക്കി മറിച്ച് സിദ്ധരാമയ്യയുടെ തേരോട്ടം; വൊക്കലിംഗക്കാരും കുറുമ്പ വിഭാഗവും അടുപ്പം കാട്ടാത്തത് ബിജെപിക്ക് വിനയാകും; ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 15 മണ്ഡലങ്ങളിൽ പത്തിലും തോൽവി മണത്ത് മുഖ്യമന്ത്രി യദൂരിയപ്പ; പ്രതീക്ഷ ഡികെ ശിവകുമാറിന്റെ അസാന്നിധ്യത്തിൽ മാത്രം; മഹാരാഷ്ട്രയ്ക്ക് പിന്നാലെ കർണ്ണാടകയിലും മോദി-അമിത് ഷാ തന്ത്രങ്ങൾ പാളുമോ?

കർണ്ണാടകയെ ഇളക്കി മറിച്ച് സിദ്ധരാമയ്യയുടെ തേരോട്ടം; വൊക്കലിംഗക്കാരും കുറുമ്പ വിഭാഗവും അടുപ്പം കാട്ടാത്തത് ബിജെപിക്ക് വിനയാകും; ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 15 മണ്ഡലങ്ങളിൽ പത്തിലും തോൽവി മണത്ത് മുഖ്യമന്ത്രി യദൂരിയപ്പ; പ്രതീക്ഷ ഡികെ ശിവകുമാറിന്റെ അസാന്നിധ്യത്തിൽ മാത്രം; മഹാരാഷ്ട്രയ്ക്ക് പിന്നാലെ കർണ്ണാടകയിലും മോദി-അമിത് ഷാ തന്ത്രങ്ങൾ പാളുമോ?

മറുനാടൻ മലയാളി ബ്യൂറോ

ബംഗളൂരു: മഹാരാഷ്ട്രയിൽ അധികാരത്തിൽ എത്തിയെങ്കിലും ഫഡ്‌നാവീസ് സർക്കാരിന് ഭൂരിപക്ഷം കിട്ടില്ലെന്നാണ് സൂചന. കോൺഗ്രസും ശിവസേനയും എൻസിപിയും ഒരുമിച്ച് നിന്നാൽ വിശ്വാസം തെളിയിക്കാൻ ബിജെപിക്ക് കഴിയാതെ പോകും. ഇതിനിടെ കർണ്ണാടകയിലും ബിജെപി പ്രതിസന്ധിയിലാകുകയാണ്. കർണ്ണാടകയിൽ മുഖ്യമന്ത്രി യദൂരിയപ്പയ്ക്ക് കാര്യങ്ങൾ പ്രതികൂലമാണ്. തന്ത്രപരമായാണ് കർണ്ണാടകയിൽ യദൂരിയപ്പയെ പ്രധാനമന്ത്രി മോദിയും അമിത് ഷായും അധികാരത്തിലെത്തിച്ചത്. ഇവിടെ കാര്യങ്ങൾ കൈവിട്ടു പോകാതിരിക്കാൻ തന്ത്രപരമായ ഇടപെടലിന് അമിത് ഷാ തയ്യാറെടുക്കുകയാണ്.

സർക്കാരിന്റെ ഭാവിനിർണയിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപി. നേരിടുന്നത് ശക്തമായ പോരാട്ടമാണ്. പാർട്ടി നടത്തിയ ആഭ്യന്തര സർവേയിൽ പലമണ്ഡലങ്ങളിലും ഇഞ്ചോടിഞ്ച് പോരാട്ടമെന്നാണ് കണ്ടെത്തിയത്. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 15 മണ്ഡലങ്ങളിൽ എട്ടെണ്ണത്തിൽ വിജയിച്ചാൽ ബിജെപി.യ്ക്ക് നിയമസഭയിൽ കേവലഭൂരിപക്ഷം നേടാം. ഇതിനുള്ള സാധ്യത വളരെ കുറവാണ്. ഈയിടെ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലും ബിജെപിക്ക് തിരിച്ചടി ഏറ്റിരുന്നു. ഈ സാഹചര്യത്തിൽ ബിജെപി തോൽക്കുമെന്ന പ്രവചനമണ് പുറത്തു വരുന്നത്. 12 മണ്ഡലങ്ങളിൽ വിജയിക്കുമെന്നാണ് അവകാശവാദമെങ്കിലും പത്തോളം മണ്ഡലങ്ങളിൽ ശക്തമായ മത്സരമാണ് നേരിടുന്നത്.

കോൺഗ്രസിനുവേണ്ടി മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ മുഴുവൻസമയ പ്രചാരണത്തിലാണ്. ബിജെപിയിൽ നിന്ന് അധികാരം പിടിച്ചെടുക്കാനാണ് ശ്രമം. അങ്ങനെ വന്നാൽ ഇനി കോൺഗ്രസാകും സർക്കാരുണ്ടാക്കുക. കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കില്ല. ഈ സാഹചര്യത്തിൽ വോട്ടർമാരെ സ്വാധീനിക്കാൻ കഴിവുള്ള മഠാധിപതികളുടെ സഹായം തേടുകയാണ് ബിജെപി. സംസ്ഥാനത്തെ പ്രബലസമുദായമായ ലിംഗായത്ത് വിഭാഗം പരമ്പരാഗതമായി ബിജെപി.യെയാണ് പിന്തുണയ്ക്കുന്നത്. എന്നാൽ, ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ വൊക്കലിഗ, കുറുമ്പ എന്നി സമുദായങ്ങൾക്കും നിർണായക സ്വാധീനമുണ്ട്. .ഇവ രണ്ടും ബിജെപിയുമായി അത്ര നല്ല അടുപ്പത്തിൽ അല്ല. ഇതും വോട്ടിങിൽ പ്രതിഫലിക്കുമെന്നാണ് വിലയിരുത്തൽ.

15 മണ്ഡലങ്ങളിൽ ഗൊഖക്, ഹുൻസൂരു, ഹോസ്‌കോട്ട, റെന്നബെന്നൂർ, കെ.ആർ. പേട്ട, ചിക്കബെല്ലാപുര, യശ്വന്തപുര എന്നിവിടങ്ങളിൽ ബിജെപി. ശക്തമായ മത്സരമാണ് നേരിടുന്നത്. ഗൊഖകിൽ കോൺഗ്രസ് വിമതനും ബിജെപി. സ്ഥാനാർത്ഥിയുമായ രമേശ് ജാർക്കിഹോളിക്കെതിരേ സഹോദരൻ ലഖൻ ജാർക്കിഹോളിയെയാണ് കോൺഗ്രസ് സ്ഥാനാർത്ഥിയാക്കിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപി. സ്ഥാനാർത്ഥിയായിരുന്ന അശോക് പൂജാരി ജെ.ഡി.എസ്. സ്ഥാനാർത്ഥിയുമായതോടെ വോട്ടുകളിൽ ചോർച്ചയുണ്ടാക്കുമെന്നാണ് ബിജെപി.യുടെ ആശങ്ക. ബെലഗാവി ജില്ലയിൽ ഉൾപ്പെടുന്ന ഗൊഖകിൽ ലിംഗായത്ത് വോട്ടുകൾ നിർണായകമാണ്. കോൺഗ്രസും ജെ.ഡി.എസും പ്രധാനശത്രുവായി കാണുന്നതും രമേശ് ജാർക്കിഹോളിയെയാണ്.

ഹൊസകോട്ടയിൽ കോൺഗ്രസ് വിമതൻ എം ടി.ബി. നഗരാജാണ് ബിജെപി. സ്ഥാനാർത്ഥി. ഇവിടെ ബിജെപി. മുൻ നേതാവ് ശരത് ബച്ചഗൗഡ മത്സരരംഗത്തുള്ളത്. കോൺഗ്രസ് എംഎ‍ൽഎ. ബൈരതി സുരേഷിന്റെ ഭാര്യ പത്മാവതിയാണ് കോൺഗ്രസ് സ്ഥാനാർത്ഥി. മണ്ഡലത്തിൽ കോൺഗ്രസിന്റെ വിജയം മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് അനിവാര്യമാണ്. നാഗരാജിനെ പരാജയപ്പെടുത്തേണ്ടത് സിദ്ധരാമയ്യയുടെ അഭിമാനപ്രശ്‌നംകൂടിയാണ്. യശ്വന്തപുരയിൽ ബിജെപി.യ്ക്ക് വെല്ലുവിളിയുയർത്തുന്നത് ജെ.ഡി.എസാണ്.

അനധികൃത സ്വത്തു സമ്പാദന കേസിൽ ജാമ്യത്തിലിൽ ഇറങ്ങിയെങ്കിലും നിരാശനായി മുതിർന്ന കോൺഗ്രസ് നേതാവ് ഡി.കെ ശിവകുമാർ കഴിയുന്നതാണ് ബിജെപിക്ക് ഏക പ്രതീക്ഷ. കർണ്ണാടക ഉപതെരഞ്ഞെടുപ്പിൽ തനിക്ക് വലിയ റോളുണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതൃത്വം ശിവകുമാറിന് അധിക ചുമതലകളൊന്നും നൽകിയിട്ടില്ലെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. കർണ്ണാടകയിലെ ശിവകുമാറിന്റെ സ്വാധീനക്കുറവ് തുണയാകുമെന്ന് ബിജെപിയും കരുതു്‌നു. അനധികൃത സ്വത്തു സമ്പാദനം, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കേസുകളുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡി.കെ ശിവകുമാറിനെ അറസ്റ്റ് ചെയ്തിരുന്നു.

ശിവകുമാറിന്റെ അറസ്റ്റിൽ കോൺഗ്രസ് നേതൃത്വം പ്രതിസന്ധിയിലായിരുന്നു. എന്നാൽ സോണിയ ഗാന്ധി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ശിവകുമാറിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നെങ്കിലും തെരഞ്ഞെടുപ്പ് പരിപാടികളിൽ നിന്ന് മാറ്റി നിർത്തി. ഇത് കോൺഗ്രസ് അണികളിൽ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP