Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിധിക്ക് കടലാസിന്റെ വില പോലുമില്ലെന്ന് പ്രഖ്യാപിച്ചാൽ നാട്ടിൽ അരക്ഷിതാവസ്ഥയുണ്ടാകും; അക്രമം കൊണ്ട് പരമോന്നത നീതിപീഠത്തിന്റെ വിധി മറികടക്കാൻ കഴിയില്ല; മൃതദേഹം സെമിത്തേരിയിൽ അടക്കുന്നതിനു സഭയ്ക്ക് തടസ്സമില്ല; ആയിരങ്ങൾ അണിനിരന്ന വിശ്വാസ പ്രഖ്യാപന റാലിയിൽ നിലാപാട് വ്യക്തമാക്കി കാതോലിക്ക ബാവ

വിധിക്ക് കടലാസിന്റെ വില പോലുമില്ലെന്ന് പ്രഖ്യാപിച്ചാൽ നാട്ടിൽ അരക്ഷിതാവസ്ഥയുണ്ടാകും; അക്രമം കൊണ്ട് പരമോന്നത നീതിപീഠത്തിന്റെ വിധി മറികടക്കാൻ കഴിയില്ല; മൃതദേഹം സെമിത്തേരിയിൽ അടക്കുന്നതിനു സഭയ്ക്ക് തടസ്സമില്ല; ആയിരങ്ങൾ അണിനിരന്ന വിശ്വാസ പ്രഖ്യാപന റാലിയിൽ നിലാപാട് വ്യക്തമാക്കി കാതോലിക്ക ബാവ

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: ആയിരങ്ങൾ അണിനിരന്ന വിശ്വാസ പ്രഖ്യാപന റാലിയിൽ നിലപാട് വ്യക്തമാക്കി പരിശുദ്ധ ബസേലിയസ് മാർത്തോമ്മാ പൗലോസ് ദ്വീതിയൻ കതോലിക്കാ ബാവാ. കോടതി വിധി നടപ്പാക്കാൻ സർക്കാർ ശ്രമിക്കുന്നില്ലെന്ന ശക്തമായ വിമർശനമുന്നയിച്ചാണ് കതോലിക്ക ബാബ രം​ഗത്തെത്തിയത്. സർക്കാരിന് താൽപര്യമുണ്ടെങ്കിൽ ഒരുനിമിഷം കൊണ്ട് കോടതി വിധി നടപ്പാക്കാം. സഭയിൽ സമാധാനമുണ്ടാക്കാൻ ഏറ്റവും പറ്റിയ സമയം ഇതാണെന്നും അദ്ദേഹം പറഞ്ഞു. നീതി നിഷേധത്തിനും അക്രമത്തിനുമെതിരെ ഓർത്തഡോക്സ് സഭ തുമ്പമൺ ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ സമ്മേളനവും റാലിയും ഉദ്ഘാടന പ്രസം​ഗത്തിലാണ് സർക്കാരിനെ വിമർശിച്ച് രം​ഗത്തെത്തിയത്.

അക്രമം കൊണ്ട് പരമോന്നത നീതിപീഠത്തിന്റെ വിധി മറികടക്കാൻ കഴിയില്ല. വിധിക്ക് കടലാസിന്റെ വില പോലുമില്ലെന്ന് പ്രഖ്യാപിച്ചാൽ നാട്ടിൽ അരക്ഷിതാവസ്ഥയുണ്ടാകും. ഭരണകൂടത്തിന് താൽപര്യമുണ്ടെങ്കിൽ നിയമം നിഷ്പ്രയാസം നടപ്പാക്കാം. സമാധാന മാർഗത്തിൽ നിയമവഴിയിലൂടെ സഭ മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.

മൃതദേഹം സെമിത്തേരിയിൽ അടക്കുന്നതിനു സഭയ്ക്ക് തടസ്സമില്ല. അതിനുള്ള എല്ലാ സൗകര്യവുമുണ്ട്. പക്ഷേ ഓർത്തഡോക്സ് വൈദികൻ കാർമികനാകാൻ പാടില്ലെന്ന് പറയുമ്പോഴാണ് പ്രശ്നമുണ്ടാകുന്നത്. സമാന്തരഭരണം പാടില്ലെന്ന് നീതിപീഠം പ്രഖ്യാപിച്ചുവെങ്കിൽ അത് പള്ളിക്ക് മാത്രമല്ല, സെമിത്തേരിക്കും ബാധകമാണ്. ജനങ്ങളെ പിടിച്ചു നിർത്താനും സഹതാപം കിട്ടാനുമാണ് മൃതദേഹം അടക്കാൻ അനുവദിക്കുന്നില്ലെന്ന് പറയുന്നത്. സമാധാനം അട്ടിമറിക്കാനുള്ള നീക്കമാണ് ഇതിനു പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.

സമാധാനം ഉണ്ടാകരുതെന്ന് ആഗ്രഹിക്കുന്നവർ സഭയ്ക്കുള്ളിൽ തന്നെയുണ്ടെന്ന് സംശയിക്കണമെന്നും അത്തരക്കാരുടെ പ്രവർത്തനം വിജയിക്കില്ലെന്നും സഭയിൽ ശാശ്വത സമാധാനം നിലനിൽക്കണമെങ്കിൽ എല്ലാവരെയും ഒരുമിപ്പിക്കണമെന്ന് ചിലർ വാദിക്കുന്നു. കേസിൽ തോൽക്കുമ്പോൾ എല്ലാവരും ഒരുമിക്കണമെന്നു പറയുന്നതിൽ കൗശലമുണ്ടെന്നും സഭയിൽ സമാധാനം ഒരിക്കലും ഉണ്ടാകരുതെന്ന് വിചാരിക്കുന്നവരാണ് ഇത്തരം വാദത്തിന് പിന്നിലെന്നും കുറ്റപ്പെടുത്തി.

അങ്ങനെ ഏതാനും വ്യക്തികൾ വിചാരിച്ചാൽ മലങ്കര സഭയുടെ പാരമ്പര്യവും പൈതൃകവും ഇല്ലാതാകുമെന്ന് ആരും വിചാരിക്കേണ്ട. ഇവരെ ജൂലിയസ് സീസറിനെ വധിച്ച ബ്രൂട്ടസിനോടും ഗാന്ധിജിയെ വധിച്ച ഗോഡ്സെയോടും ഇന്ദിരാഗാന്ധിയെ വധിച്ച അംഗരക്ഷകനോടും ഉപമിച്ച് അദ്ദേഹം  സർക്കാരിനെ വിമർശിച്ചത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP