Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗില്ലാപ്പി ബിനോയിയെ വെട്ടികൊന്ന മുഖ്യപ്രതി വിനുവിന്റെ പേരിലുള്ളതുകൊലപാതക കേസ് അടക്കം ഇരുപത് കേസുകൾ; ഗില്ലാപ്പിയെ കൊലപ്പെടുത്തിയത് കാപ്പ നിയമപ്രകാരം ജില്ലയിൽ പ്രവേശിക്കാൻ വിലക്കിരിക്കവേ; ഇണ്ടാവ എന്നറിയപ്പെടുന്ന രണ്ടാംപ്രതി ഗ്രന്റേഷിന്റെ പേരിലുള്ളത് പത്ത് കേസുകൾ; വധശ്രമം അടക്കം നാല് കേസുകളിൽ പ്രതിയായി ലാൽകിച്ചു; അത്താണി കൊലപാതക കേസിലെ മുഖ്യപ്രതികളെല്ലാം പൊലീസ് സ്‌റ്റേഷനിൽ റൗഡി ലിസ്റ്റിൽ പെട്ടവർ

ഗില്ലാപ്പി ബിനോയിയെ വെട്ടികൊന്ന മുഖ്യപ്രതി വിനുവിന്റെ പേരിലുള്ളതുകൊലപാതക കേസ് അടക്കം ഇരുപത് കേസുകൾ; ഗില്ലാപ്പിയെ കൊലപ്പെടുത്തിയത് കാപ്പ നിയമപ്രകാരം ജില്ലയിൽ പ്രവേശിക്കാൻ വിലക്കിരിക്കവേ; ഇണ്ടാവ എന്നറിയപ്പെടുന്ന രണ്ടാംപ്രതി ഗ്രന്റേഷിന്റെ പേരിലുള്ളത് പത്ത് കേസുകൾ; വധശ്രമം അടക്കം നാല് കേസുകളിൽ പ്രതിയായി ലാൽകിച്ചു; അത്താണി കൊലപാതക കേസിലെ മുഖ്യപ്രതികളെല്ലാം പൊലീസ് സ്‌റ്റേഷനിൽ റൗഡി ലിസ്റ്റിൽ പെട്ടവർ

പ്രകാശ് ചന്ദ്രശേഖർ

നെടുമ്പാശ്ശേരി: അത്താണിയിൽ ബാറിനുമുന്നിലിട്ട് ഗുണ്ടാ നേതാവ് ഗില്ലാപ്പി ബിനോയിയെ അതിക്രൂരമായി വെട്ടി കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ മുഖ്യപ്രതികൾ ചില്ലറക്കാരല്ല. ഒന്നാം പ്രതി അത്താണി വിഷ്ണുവിഹാറിൽ വിക്രമന്റെ മകൻ വിനു (28). 2ാം പ്രതി ഇണ്ടാവ എന്നറിയപ്പെടുന്ന മഞ്ഞിക്കാട് താബോർ കോഴിക്കോടൻ വീട്ടിൽ തങ്കപ്പന്റെ മകൻ ഗ്രിന്റേഷ്(33) 3ാം പ്രതി കാരിയാട് തിരുവിലാംകുന്ന് കിഴക്കേടത്ത് കൃഷ്ണൻകുട്ടി നായരുടെ മകൻ ലാൽക്കിച്ചു(35) എന്നിവരാണ് പിടിയിലായത്. മൂന്ന് പേരും പൊലീസ് സ്‌റ്റേഷനിൽ റൗഡി ലിസ്റ്റിൽ പെട്ടവരാണ്.

ഒന്നും രണ്ടും പ്രതികളെ പൊങ്ങം ഭാഗത്തു നിന്നും 3-ാം പ്രതി ലാൽക്കിച്ചുവിനെ ഹൈക്കോടതിക്കു സമീപം ചാത്യാത്ത് ഭാഗത്തു നിന്നുമാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇന്ന് കോടതിയിൽ ഹാജരാക്കും. ഈ കൊലപാതക കേസ്സടക്കം 20 കേസ്സുകളിൽ പ്രതിയാണ് വിനു. കാപ്പനിയമ പ്രകാരം ജില്ലയിൽ പ്രവേശിക്കുവാൻ പാടില്ലെന്ന ഉത്തരവ് നിലനിൽക്കെ ജില്ലയിൽ പ്രവേശിച്ചതിന് പറവൂർ, ചെങ്ങമനാട്, നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷനുകളിൽ കേസ്സ് നിലവിലുണ്ട്.

2010 മുതൽ വധശ്രമം, എക്സ്പ്ലോസീവ് ആക്ട്, ആംസ് ആക്ട്, തട്ടിക്കൊണ്ട് പോകൽ, പിടിച്ചുപറി തുടങ്ങിയ കേസ്സുകളിൽ പ്രതിയാണ്. 2016 ൽ യുവാവിനെ തട്ടിക്കൊണ്ടുപോയി കാറ് ,വാച്ച്, ഫോൺ എന്നിവയും 548000 രൂപയും തട്ടിയെടുത്ത കേസ്സിൽ പ്രതികൂടിയാണ് വിനു. കൊല്ലപ്പെട്ട ബിനോയിയും തട്ടിക്കൊണ്ടു പോകൽ കേസ്സിൽ പ്രതിയാണ്. അന്ന് തുക വീതം വയ്ക്കുന്നതിൽ ഉണ്ടായ തർക്കമാണ് സംഘാംഗങ്ങളിൽ ശത്രുതയുടെ വിത്തുപാകിയത്. അന്നു തുടങ്ങി ബിനോയിയുമായി വിനുവും കൂട്ടുകാരും ബിനോയ്ിയുമായി സ്വരച്ചേർച്ചയിൽ ആയിരുന്നില്ല.

പിന്നീട് വിനുവിന്റെ പിതാവിനെ 4 മാസം മുൻപ് അത്താണി ബാറിൽ വച്ച് ബിനോയിയും കൂട്ടരും മർദ്ദിച്ചിരുന്നു. ഇത് വൈരാഗ്യം ഒന്നുകൂടി വർദ്ധിപ്പിച്ചു. കൊല്ലപ്പെടുന്നതിന്റെ തലേന്ന് ദിവസം 4-ാം പ്രതി അഖിലിനെ ബിനോയിയുടെ സംഘത്തിൽപ്പെട്ടവർ മർദ്ദിച്ചതാണ് പെട്ടെന്നുള്ള തിരിച്ചടിക്ക് കാരണമായത്. കൊലപാതകം അടക്കം 10 കേസ്സുകളിൽ പ്രതിയാണ് ഗ്രിന്റേഷ്. 2016 ൽ കാലടിയിലെ സനൽ വധക്കേസിലും, ജയിൽ വാർഡനെ ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്സിലും എക്സ്പ്ലോസീവ് ആക്ട്, ആംസ് ആക്ട് വധശ്രമം അടക്കമുള്ള കേസ്സുകളിലും ഇയാൾ പ്രതിയാണ് വധശ്രമം അടക്കം 4 കേസ്സുകളിൽ പ്രതിയാണ് ലാൽകിച്ചു.

ജില്ലാപൊലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിൽ നേതൃത്യത്തിൽ ഡി വൈ എസ് പി ജി. വേണു, നെടുമ്പശ്ശേരി സി ഐ , പി.എം. ബൈജു, ആലുവ വെസ്റ്റ് സി ഐ വിനേഷ് കുമാർ അങ്കമാലി സി ഐ മുഹമ്മദ് റിയാസ്, എടത്തല സി ഐ പി.ജെ. നോബിൾ എന്നിവരടങ്ങുന്ന ടീമാണ് കേസ്സ് അന്വേഷിക്കുന്നത്. ഗുണ്ടകൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും ഗുണ്ടകളെ സഹായിക്കുന്നവർ നിരീക്ഷണത്തിലാണെന്നും ഇവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ പൊലീസ് മേധാവി കെ കാർത്തിക് വ്യക്തമാക്കി. അതിക്രൂരമായിരുന്നു കൊലയെന്ന് പുറത്തുവന്ന സി സി ടിവി ദൃശ്യങ്ങൾ വ്യക്തമാക്കിയിരുന്നു.ഇത് ശരിവയ്ക്കുന്നതാണ് പ്രതികളുടെ മൊപ്രതികളുടെ മൊഴികളെന്ന് പൊലീസ് സൂചിപ്പിച്ചു.

ആക്രമണത്തിൽ നിലത്തുവീണ ബിനോയിയെ ആക്രമികൾ പലതവണ ആഞ്ഞുവെട്ടുന്നത് ദൃശ്യങ്ങളിൽ കാണാം.ബിനോയിയുടെ ശരീരത്തിൽ വിനുവാണ് കൂടുതൽ വെട്ടിയത്. വെട്ടേറ്റ് വായും മൂക്കും തകർന്ന നിലയിലാണ് മൃതദ്ദേഹം കാണപ്പെട്ടത്.മുഖത്ത് കണ്ണിനും വായ്ക്കുമിടയിലുള്ള ഭാഗം നഷ്ടപ്പെട്ട നിലയിലായിരുന്നു.വെട്ടുമ്പോൾ സമീപപ്രദേശത്ത് മോണയുടെയും ചുണ്ടിന്റെയും മൂക്കിന്റെയും ഭാഗങ്ങൾ രക്തത്തിനൊപ്പം തെറിച്ചുവീണിരുന്നു എന്നാണ് പൊലീസ് നൽകിയ സൂചന. നെടുമ്പാശ്ശേരി തുരുത്തിശ്ശേരി വല്ലത്തുകാരൻ വീട്ടിൽ പരേതനായ വർക്കിയുടെ മകൻ ബിനോയിയാണ് (34) കൊല്ലപ്പെട്ടത്.ബിനോയി രൂപം നൽകിയ അത്താണി ബോയ്്സ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന ക്വട്ടേഷൻ സംഘത്തിൽപ്പെട്ടവരാണ് അറസ്റ്റിലായ പ്രതികൾ.

വർഷങ്ങൾക്കുമുമ്പ് സംഘത്തിൽപ്പെട്ടവരവുമായി തെറ്റിപ്പിരിഞ്ഞ ബിനോയി മറ്റൊരു ക്വട്ടേഷൻ സംഘം രൂപീകരിച്ചിരുന്നെന്നും ഇതേത്തുടർന്ന് ഇരുവിഭാഗവും തമ്മിൽ ഏറ്റുമുട്ടൽ പതിവായിരുന്നെന്നുമാണ് പ്രദേശത്ത് പ്രചരിച്ചിട്ടുള്ള വിവരം. 17-ന് രാത്രി 8.15-ഓടെയായിരുന്നു ഗില്ലാപ്പി എന്നറിയപ്പെട്ടിരുന്ന ബിനോയിക്കുനേരെ ആക്രമണമുണ്ടായാത്.കാറിൽ വന്നിറങ്ങിയ അക്രമി സംഘം വടിവാളുമായി ബിനോയിയെ നേരിട്ടത്.നിലത്തുവീണ ബിനോയിയെ എഴുന്നേൽക്കാൻ അനുവദിക്കാതെ ഒരാൾ നെഞ്ചിൽക്കയറി ഇരുന്നു.ഈ സമയം മറ്റ് രണ്ടുപേർ കാലിൽ പലവട്ടം ആഞ്ഞുവെട്ടി.ശരീരം അനക്കം നിൽക്കും വരെ അക്രമികൾ വെട്ടിക്കൊണ്ടിരുന്നു എന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായത്.

മണൽ - കരിങ്കൽ കടത്തുമായി ബന്ധപ്പെട്ട് അങ്കമാലി മലയാറ്റൂർ മേഖലകൾ കേന്ദ്രീകരിച്ച് നിരവധി ഗുണ്ടാസംഘങ്ങൾ പ്രവർത്തിക്കുന്നതായി വാർത്തകൾ പുറത്തു വന്നിരുന്നു .അനധികത ക്വാറികൾ പ്രവർത്തിപ്പിച്ചു വന്നിരുന്നവരും അനധികൃത മണൽ കടത്തിന് ഒത്താശ ചെയ്തിരുന്നവരുമാണ് ഇവരെ തീറ്റിപ്പോറ്റിയിരുന്നത്. മുമ്പും സമാന ഗുണ്ടാ ആക്രമണങ്ങളിൽ ഇവിടെ നിരവധി പേർ കൊല്ലപ്പെട്ടിട്ടുണ്ട്.പൊലീസ് നടപടികളെത്തുടർന്ന് ഇടക്കാലത്ത് പത്തി മടക്കിയിരുന്ന ഇക്കൂട്ടർ ഇപ്പോൾ വീണ്ടും കരുത്തു കാണിക്കാൻ ഇറങ്ങിയതിന്റെ തെളിവാണ് ഈ കൊലപാതകമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

കാപ്പ നിയമപ്രകാരം പൊലീസ് നാടുകടത്തിയ തുരു താൻ നാട്ടിലെത്തിയത് പ്രധാനമായും പിതാവിനെ ആക്രമിച്ചതിന്റെ വൈരാഗ്യത്തിൽ ബിനോയിയെ വകവരുത്തുന്നതിന് ലക്ഷ്യമിട്ടായിരുന്നെന്ന് വിനു പൊലീസിൽ സമ്മതിച്ചതായിട്ടാണ് സൂചന. നിരവധി കേസ്സുകളിൽ പ്രതിയായ ബിനോയി തന്റെ നേർക്ക് എതിരാളികളുടെ ആക്രമണം ഏതുനിമിഷവും പ്രതീക്ഷിച്ചിരുന്നെന്നും ഈ സാഹചര്യത്തിൽ പ്രയോഗിക്കാൻ പിസ്റ്റളും കൈയിൽ കരുതിയിരുന്നെന്നും മറ്റുമുള്ള വിവരങ്ങളും നാട്ടിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

ബിനോയിയെ വധിക്കാൻ മലയാറ്റൂർ സന്തോഷ് പദ്ധതിയിട്ടിരുന്നതായി നേരത്തെ പൊലീസ് രഹസ്യന്വേഷണ വിഭാഗം റിപ്പോർട്ട് നൽകിയിരുന്നു.മേഖലയിലെ പ്രബലമായ ക്വട്ടേഷൻ ഗ്രൂപ്പുകളായിരുന്നു സന്തോഷും ബിനുവും നേതൃത്വം നൽകുന്നതെന്നും ഇരു ഗ്രൂപ്പുകളും തമ്മിൽ ശത്രുതയിലാണെന്നും മറ്റുമായിരുന്നു ഏതാനും മാസങ്ങൾക്ക് മുമ്പ് തയ്യാറാക്കിയ റിപ്പോർട്ടിലെ ഉള്ളടക്കം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP