Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

റെഡ്മി നോട്ട് 7 എസ് കത്തി നശിച്ചെന്ന് ഈശ്വർ ചവാൻ; നിർമ്മാണത്തിലെ പിഴവല്ലെന്നും ഉപഭോക്താവിന്റെ കുഴപ്പമെന്നും ഷവോമി

റെഡ്മി നോട്ട് 7 എസ് കത്തി നശിച്ചെന്ന് ഈശ്വർ ചവാൻ; നിർമ്മാണത്തിലെ പിഴവല്ലെന്നും ഉപഭോക്താവിന്റെ കുഴപ്പമെന്നും ഷവോമി

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: റെഡ്മി നോട്ട് 7എസിന് തീപിടിച്ച സംഭവത്തിൽ ഉപഭോക്താവിനെ കുറ്റപ്പെടുത്തി ഫോൺ നിർമ്മാണ കമ്പനി. ഫോൺ കത്തിയതിന് പിന്നിൽ ഉപഭോക്താവിന്റെ ഭാഗത്ത് നിന്നുള്ള പിഴവാണ് എന്നാണ് ഷവോമി പറയുന്നത്. മുംബൈ സ്വദേശിയായ ഈശ്വർ ചവാന്റെ ഫോൺ കത്തിയതിനെ തുടർന്നാണ് വിവാദങ്ങൾ ആരംഭിക്കുന്നത്. നവംബർ രണ്ടിനാണ് ഈശ്വർ ചവാന്റെ ഫോൺ കത്തി നശിക്കുന്നത്.

ഫോണിന്റെ നിർമ്മാണത്തിലെ കുഴപ്പം മൂലമാണ് അപകടമുണ്ടായതെന്ന് ഉടമയും, എന്നാൽ ഫോൺ ഉടമ ശരിയായ രീതിയിൽ ഉപയോഗിക്കാത്തതാണ് അപകടത്തിന് കാരണമെന്ന് ഷവോമിയും വ്യക്തമാക്കുന്നു എന്നാണ് ദേശീയ മാധ്യമങ്ങളിൽ വരുന്ന റിപ്പോർട്ട്. ഫ്‌ളിപ്പ്കാർട്ടിൽ നിന്നും ഒക്ടോബറിലാണ് ചവാൻ റെഡ്മി നോട്ട് 7എസ് വാങ്ങിയത്. നവംബർ രണ്ട് വരെ ഫോണിന് ഒരു കുഴപ്പവുമുണ്ടായിരുന്നില്ല. എന്നാൽ അന്നേ ദിവസം ഫോണിൽ നിന്നും കത്തുന്നതു പോലുള്ള മണം വന്നപ്പോൾ ഫോൺ വേഗം മേശപ്പുറത്തേക്ക് വെക്കുകയായിരുന്നുവെന്നും ഫോൺ ചാർജ്ജ് ചെയ്യുമ്പോഴല്ല ഇത് സംഭവിച്ചതെന്നും ചവാൻ പറയുന്നു.

തന്റെ ഫോൺ നിലത്തു വീണിട്ടില്ലെന്നും ചവാൻ പറയുന്നു. നല്ല രീതിയിൽ കത്തിയതിനാൽ സിം കാർഡ് പോലും എടുക്കാൻ സാധിച്ചിരുന്നില്ല. തുടർന്ന് ഷവോമിയുടെ താനെയിലെ ഔദ്യോഗിക സ്റ്റോറുമായി ഈശ്വർ ചവാൻ ബന്ധപ്പെട്ടു. അഞ്ച് ദിവസമെടുത്ത് ഫോൺ പരിശോധിച്ചശേഷം ബാറ്ററിക്കെന്തോ കുഴപ്പം പറ്റിയതാണെന്നാണ് ഷവോമി അറിയിച്ചത്. ഇതോടെയാണ് ചവാൻ തന്റെ അനുഭവം ഫേസ്‌ബുക്കിലൂടെ പുറത്തുവിട്ടത്. സംഭവം വിവാദമായതോടെ ഷവോമി ഔദ്യോഗികമായി വിശദീകരണ കുറിപ്പ് പുറത്തിറക്കി.

നിർമ്മാണത്തിന്റെ പലഘട്ടങ്ങളിൽ ആവശ്യമായ സുരക്ഷാ പരിശോധനക്കു ശേഷമാണ് ഓരോ ഫോണും പുറത്തിറക്കുന്നതെന്നും ഈ പ്രത്യേക സംഭവത്തിന് പിന്നിൽ ഉപഭോക്താവിന്റെ ഭാഗത്തു നിന്നുള്ള പിഴവാണെന്നും കമ്പനി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP