Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഷെഹലക്ക് നീതി ലഭിക്കാൻ ശബ്ദമുയർത്തിയത് നിദ ഫാത്തിമ മാത്രമല്ല; സധൈര്യം മാധ്യമങ്ങൾക്ക് മുന്നിലെത്തിയവരിൽ കീർത്തിയും കീർത്തനയും വിസ്മയയും; നിദ ഫാത്തിമയുടെ വീട് നിർമ്മാണം ഹരിത സംസ്ഥാന കമ്മിറ്റി ഏറ്റെടുത്തതിന് പിന്നാലെ കീർത്തിക്കും കീർത്തനക്കും മുസ്ലിം ലീഗ് ബൈത്തുറഹ്മ പദ്ധതിയിൽ വീടു നിർമ്മിച്ചു നൽകും; നിദയ്ക്ക് വീടൊരുക്കാൻ സഹായം അഭ്യർത്ഥിച്ച എം കെ മുനീർ തന്നെ മറ്റ് കുഞ്ഞുങ്ങൾക്കും വീടൊരുക്കാൻ മുൻകൈയെടുക്കും

ഷെഹലക്ക് നീതി ലഭിക്കാൻ ശബ്ദമുയർത്തിയത് നിദ ഫാത്തിമ മാത്രമല്ല; സധൈര്യം മാധ്യമങ്ങൾക്ക് മുന്നിലെത്തിയവരിൽ കീർത്തിയും കീർത്തനയും വിസ്മയയും;  നിദ ഫാത്തിമയുടെ വീട് നിർമ്മാണം ഹരിത സംസ്ഥാന കമ്മിറ്റി ഏറ്റെടുത്തതിന് പിന്നാലെ കീർത്തിക്കും കീർത്തനക്കും മുസ്ലിം ലീഗ് ബൈത്തുറഹ്മ പദ്ധതിയിൽ വീടു നിർമ്മിച്ചു നൽകും; നിദയ്ക്ക് വീടൊരുക്കാൻ സഹായം അഭ്യർത്ഥിച്ച എം കെ മുനീർ തന്നെ മറ്റ് കുഞ്ഞുങ്ങൾക്കും വീടൊരുക്കാൻ മുൻകൈയെടുക്കും

മറുനാടൻ മലയാളി ബ്യൂറോ

സുൽത്താൻ ബത്തേരി: ബത്തേരി സർവജന സർവജന വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ അഞ്ചാം ക്ലാസുകാരി ഷെഹല ഷെറിന്റെ മരണത്തിൽ നീതിക്ക് വേണ്ടി ശബ്ദമുയർത്തിയ നിദ ഫാത്തിമയാണ് സോഷ്യൽ മീഡിയയുടെ താരം. ഷെഹലയെ മരണത്തിലേക്ക് നയിച്ചതിൽ അദ്ധ്യാപകർ ഉൾപ്പെടെയുള്ളവരുടെ പങ്ക് പുറംലോകമറിഞ്ഞതിൽ നിദയ്ക്ക് മാത്രമല്ല പങ്കുള്ളത്. അതേ സ്‌കൂളിലെ മിടുമിടുക്കികളായ മറ്റു വിദ്യാർത്ഥികൾക്കും ഇതിൽ പങ്കുണ്ട്.

ആരെയും ഭയക്കാതെ ചങ്കൂറ്റത്തോടെയാണ് നടന്നതെന്തെന്ന് ഏഴാം ക്ലാസുകാരിയായ നിദ മാധ്യമങ്ങളോട് വിവരിച്ചത്. അഞ്ചാംക്ലാസ് വിദ്യാർത്ഥിനികളും ഷെഹലയുടെ സഹപാഠികളുമായ കീർത്തനയും വിസ്മയയും നിദയ്‌ക്കൊപ്പം ചേർന്നു. കീർത്തന ഉച്ചത്തിലും രോഷത്തോടെയുമാണ് പ്രതികരിച്ചത്. മുതിർന്ന കുട്ടികൾ പലരും അദ്ധ്യാപകരെ ഭയന്ന് പിന്മാറിയപ്പോഴാണ് ഈ കൊച്ചുമിടുക്കുകൾ മാധ്യമങ്ങൾക്കു മുന്നിലെത്തി എല്ലാം വെട്ടിത്തുറന്ന് പറഞ്ഞത്. ഷെഹലയ്ക്കു വേണ്ടി ഇത്രയെങ്കിലും ശബ്ദിച്ചില്ലെങ്കിൽ കൂട്ടുകാരികളെന്ന് എങ്ങനെ പറയുമെന്നാണ് ഇവർ ചോദിക്കുന്നത്. ചാനൽ ചർച്ചകളിലും ഈ പെൺകുട്ടികൾ പരിചയസമ്പന്നരായവരെപ്പോലെയാണ് സ്‌കൂളിൽ നടന്നതെന്തെന്ന് വിവരിച്ചത്.

ദേശീയപാത 776 ലെ രാത്രിയാത്രാ നിരോധന സമരത്തിൽ ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കു പിന്നാലെ നിദ ഫാത്തിമയുടെ നേതൃത്വത്തിൽ ടൗണിൽ പ്രകടനം നടത്തിയപ്പോഴും ഇവർ ഒപ്പമുണ്ടായിരുന്നു. ബത്തേരിക്കടുത്ത് കൈപ്പഞ്ചേരി സ്വദേശികളാണ് മൂവരും. സ്‌കൂളിനെതിരെയും കുറ്റക്കാരെന്ന് കണ്ട അദ്ധ്യാപകർക്കെതിരെയും പ്രതികരിച്ചതിൽ പേടിയില്ലെന്നവർ പറയുന്നു. അത്രയ്ക്കു പിന്തുണ പൊതുസമൂഹത്തിൽ നിന്നുണ്ടെന്നു കീർത്തന പറയുന്നു.

നിദയുടെ വീട്ടിൽ സന്ദർശനം നടത്തിയ മുൻ മന്ത്രി എംകെ മുനീർ നിദയ്ക്ക് വീടു വെച്ചു നൽകാൻ സഹായിക്കണമെന്ന് അഭ്യർത്ഥിച്ചിരുന്നു. ഇതോടെ വീട് നിർമ്മിക്കാൻ തയ്യാറായി ഹരിത സംസ്ഥാന കമ്മിറ്റിയും രംഗത്തെത്തി. കൂട്ടത്തിൽ നിദ ഫാത്തിമയുടെ വീട്ടിലെ അവസ്ഥ മാധ്യമങ്ങളിൽ വാർത്തയായതോടെ, കയ്യടിച്ച കേരളം അവൾക്ക് കൈത്താങ്ങായതോടെയാണ് ഇവർക്കൊപ്പം കീർത്തിക്കു കീർത്തനയ്ക്കുമായി വീടരുക്കാൻ ഒരുങ്ങുന്നതും. കർണാടകയാണ് കീർത്തനയുടെ കുടുംബത്തിന്റെ സ്വദേശം. കീർത്തനയുടെ വാക്കുകൾ ചാനലുകൾ വഴി മലയാളികൾ കേട്ടതാണ് താനും.

കീർത്തനയ്ക്ക് മുസ്ലിംലീഗ് ബൈത്തുറെഹ്മ പദ്ധതി വഴി വീടു വെച്ചു നൽകാനാണ് ഇപ്പോൾ ഒരുങ്ങുന്നത്. കർണാടകക്കാരനായ ധർമ്മയ്യയാണ് കീർത്തനുടെ പിതാവ്. കൂലിപ്പണി എടുത്താണ് ഇവർ കുടുംബ ജീവിതം മുന്നോട്ടു പോകുന്നത്. രഅഞ്ചാം ക്ലാസുകാരി കീർത്തനയും ഏഴാം ക്ലാസുകാരി കീർത്തിയുമാണ് ധർമ്മയ്യയുടെ പെൺമക്കൾ. സ്വന്തമായി വീടോ ഭൂമിയോ ഇല്ലാതെ വാടക വീട്ടിൽ കഴിയുന്ന ഇവർക്ക് വീടുവെച്ചു നൽകാൻ സന്നദ്ധമായാണ് മുസ്ലിംലീഗ് രംഗത്തെത്തിയത്. നിദയ്ക്ക് കേരളം വീടാെരുക്കുമ്പോൾ കീർത്തനയ്ക്കും വീട് വേണമെന്ന അഭ്യർത്ഥന സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു.

ലീഗ് പ്രവർത്തകരും നേതാക്കളും കീർത്തനയുടെ വീട്ടിൽ എത്തിയിരുന്നു. ഇവിടെ വെച്ച് ഫോണിൽ സംസാരിച്ച എം കെ മുനീറാണ് വീടു വെക്കാൻ സഹായം നൽകാമെന്ന് അറിയിച്ചത്. മകളുടെ പ്രതികരണ ശേഷിയിൽ പിതാവ് ധർമ്മയ്യയും സന്തോഷം കൊള്ളുന്നുണ്ട്. നിനക്ക് അറിയാവുന്ന കാര്യങ്ങൾ ആരോടും പറയണം എന്ന് ഞാൻ വീണ്ടും അവളോട് പറഞ്ഞിട്ടുണ്ടെന്നാണ് പിതാവ് പറയുന്നത്. പഠിക്കാൻ മിടുക്കരായ കുട്ടികളെ തന്നാൽ ആകുന്ന വിധം പഠിപ്പിക്കണം എന്നാണ് പിതാവ് ധർമ്മയ്യയുടെ മോഹം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP