Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ബിജെപിക്കൊപ്പം പോയ ഒരു എംഎൽഎ കൂടി എൻസിപി കൂടാരത്തിലെത്തി; അജിത് പവാറിനൊപ്പമുള്ള അഞ്ച് പേരെയും എൻസിപി ക്യാമ്പിൽ എത്തിക്കുമെന്ന് പാർട്ടി വക്താവ് നവാബ് മാലിക്കിന്റെ വെല്ലുവിളിയും; നാളെ സുപ്രീം കോടതിയിൽ ഹാജരാക്കുന്ന കത്തുകൾ ബിജെപിക്ക് അതിനിർണായകമാകും; അജിത് പവാറിനെയും മറുകണ്ടം ചാടിക്കാൻ നീക്കം ശക്തമായതോടെ ബിജെപി ക്യാമ്പിലും ആശങ്ക; അമിത്ഷാ വീണ്ടും സർജ്ജിക്കൽ സ്‌ട്രൈക്കുമായി എത്തുമോ എന്ന് പ്രതിപക്ഷ ക്യാമ്പിലും ആശങ്ക; മഹാരാഷ്ട്രയിൽ അതിസമ്മർദ്ദം തുടരുന്നു

ബിജെപിക്കൊപ്പം പോയ ഒരു എംഎൽഎ കൂടി എൻസിപി കൂടാരത്തിലെത്തി; അജിത് പവാറിനൊപ്പമുള്ള അഞ്ച് പേരെയും എൻസിപി ക്യാമ്പിൽ എത്തിക്കുമെന്ന് പാർട്ടി വക്താവ് നവാബ് മാലിക്കിന്റെ വെല്ലുവിളിയും; നാളെ സുപ്രീം കോടതിയിൽ ഹാജരാക്കുന്ന കത്തുകൾ ബിജെപിക്ക് അതിനിർണായകമാകും; അജിത് പവാറിനെയും മറുകണ്ടം ചാടിക്കാൻ നീക്കം ശക്തമായതോടെ ബിജെപി ക്യാമ്പിലും ആശങ്ക; അമിത്ഷാ വീണ്ടും സർജ്ജിക്കൽ സ്‌ട്രൈക്കുമായി എത്തുമോ എന്ന് പ്രതിപക്ഷ ക്യാമ്പിലും ആശങ്ക; മഹാരാഷ്ട്രയിൽ അതിസമ്മർദ്ദം തുടരുന്നു

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: മഹാരാഷ്ട്രയിൽ രാഷ്ട്രീയ നാടകങ്ങൾ വീണ്ടും മുറുകുന്നു. ബിജെപി ക്യാമ്പിൽ അജിത് പവാറിനൊപ്പം പോയ എംഎൽഎമാരെ തിരികെ കൊണ്ടുവരാൻ എൻസിപി ശ്രമം ശക്തമാക്കിയതോടെ രാഷ്ട്രീയ സമ്മർദ്ദവും മുറുകുന്നു. സർക്കാർ രൂപീകരണത്തിനായി അനുനിമിഷവമാണ് മഹാരാഷ്ട്രയിൽ ട്വിസ്റ്റുകൾ രൂപം കൊള്ളുന്നത്. ഇപ്പോൾ മാധ്യമ വാർത്തകളിൽ നിറഞ്ഞിരിക്കുന്നത് എൻസിപിയും ബിജെപിയും തമ്മിലാണെങ്കിൽ ഇന്ന് ശിവസേന നേതാക്കൾ മൗനത്തിലാണ്. ഏതു നിമിഷവും എന്തും സംഭവിക്കാം എന്ന നിലയിലാണ് മഹാരാഷ്ട്രയിലെ രാഷ്ട്രീയ നീക്കങ്ങൾ.

രാത്രിക്ക് രാത്രി എൻസിപിയിൽ നിന്നുള്ള ഒരു വിഭാഗത്തെ കൂടെക്കൂട്ടി സർക്കാർ രൂപീകരിച്ച ബിജെപി ഇപ്പോൾ കടുത്ത സമ്മർദ്ദത്തിലാണ്. അജിത് പവാറിനൊപ്പം എംഎൽഎമാർ ഇല്ലെന്നതാണ് ബിജെപിയെ പ്രതിസന്ധിയിലാക്കുന്ന ഘടകം. വിമതരിൽ രണ്ട് പേരെയാണ് ഇന്ന് എൻസിപി തിരിച്ചെത്തിച്ചത്. മാണിക് റാവു കോക്കഡേ ആണ് റിനൈസൺ ഹോട്ടലിൽ ഏറ്റവും ഒടുവിൽ എത്തിയത്. അതേസമയം ബിജെപിയെ കൂടുതൽ പ്രതിസന്ധിയിലാക്കിക്കൊണ്ട് എൻസിപി നേതാവ് നവാബ് മാലികിന്റെ പ്രസ്താവന.

അജിത് പവാറിനൊപ്പമുള്ള അഞ്ച് പേരിൽ മൂന്ന് പേരുമായി സംസാരിച്ചെന്ന് എൻസിപി വക്താവ് നവാബ് മാലിക് പറഞ്ഞു. അഞ്ച് പേരെയും ഇന്ന് വൈകീട്ട് തന്നെ മുംബൈയിൽ എൻസിപി എംഎൽഎമാർ താമസിക്കുന്ന റിനൈസൻസ് ഹോട്ടലിലെത്തിക്കുമെന്നും നവാബ് മാലിക് പ്രസ്താവിച്ചിട്ടുണ്ട്. നേരത്തെ നിയമസഭാ കക്ഷി നേതാവായിരുന്ന അജിത് പാട്ടീൽ തന്റെ കീഴിലുള്ള എംഎൽഎമാരുടെ പിന്തുണ ബിജെപിക്കാണെന്ന് വ്യക്തമാക്കി ഗവർണർക്ക് കത്ത് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി സർക്കാർ രൂപീകരിച്ചത്. തന്റെ ഒപ്പം 35 എംഎൽഎമാരുണ്ടെന്നായിരുന്നു അജിത് പട്ടേൽ വ്യക്തമാക്കിയത്. ഏറ്റവും ഒടുവിൽ വിവരം കിട്ടുമ്പോൾ അജിത്തിനൊപ്പം നാല് എംഎൽഎമാരേ ഉള്ളൂ. ആകെ 54 എംഎൽഎമാരാണ് എൻസിപി പക്ഷത്തുള്ളത്. ഇതിൽ 48 പേരെ തിരിച്ചെത്തിക്കാൻ ഇന്നലെ തന്നെ എൻസിപിക്ക് സാധിച്ചിരുന്നു. മറ്റ് രണ്ട് പേർ ഇന്നാണ് എൻസിപിയിലേക്ക് തിരിച്ചെത്തിയത്.

അതേസമയം സുപ്രീംകോടതി കത്തുകൾ ഹാജരാക്കണം എന്ന നിർദ്ദേശം ബിജെപിക്കും ഫഡ്‌നാവിസിനും മേൽ സമ്മർദ്ദം വർദ്ധിപ്പിക്കുന്നുണ്ട്. ഇന്ന് വിശ്വാസവോട്ടെടുപ്പ് ഇല്ലെന്ന കോടതി വിധി ബിജെപിക്ക് തന്ത്രങ്ങൾ രൂപീകരിക്കാൻ അൽപംകൂടി സമയം നൽകുന്നതാണ്. എന്നാൽ കത്തുകൾ ഹാജരാക്കൽ അതിനിർണായകമാണ്, അതിൽ ഭൂരിപക്ഷം ഉൾപ്പെടെ വ്യക്തമാകും. അതിനിടെ സുപ്രിയ സുളെ അജിത്തിന്റെ സഹോദരനെ വിളിച്ചിരുന്നു. തിരികെ എത്തിയാൽ അജിത്് പവാറിനെ സ്വീകരിക്കാൻ ഒരുക്കണമാണെന്നാണ് എൻസിപി നേതാക്കൾ വ്യക്തമാക്കുന്നത്.

മഹാരാഷ്ട്രയിൽ ഫഡ്‌നാവിസ് സർക്കാരിന്റെ രൂപീകരണത്തിന് ആധാരമായ രേഖകൾ നാളെ രാവിലെ പത്തരയ്ക്ക് മുമ്പ് ഹാജരാക്കാൻ സുപ്രീം കോടതി ഉത്തരവ്. ഇന്നുതന്നെ സർക്കാരിന്റെ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന ശിവസേന എൻ.സി.പികോൺഗ്രസ് സഖ്യത്തിന്റെ ആവശ്യം കോടതി തള്ളി. ഇതോടെ ബിജെപിക്ക് ഭൂരിപക്ഷം ഉറപ്പിക്കാൻ കൂടുതൽ സമയം ലഭിച്ചു. ഭൂരിപക്ഷം അവകാശപ്പെട്ട് ഫഡ്‌നാവിസ് നൽകിയ കത്ത്, സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ചുകൊണ്ടുള്ള ഗവർണറുടെ കത്ത് എന്നിവ ഹാജരാക്കാനാണ് ഉത്തരവ്. ഇന്ന് വിശ്വാസ വോട്ടെടുപ്പിന് ഇല്ലെന്ന കോടതി വിധി ബിജെപിക്ക് തന്ത്രങ്ങൾ മെനയാൻ സമയം നൽകുന്നതാണ്. എന്നാൽ കത്തുകൾ ഹാജരാക്കൽ അതിനിർണായകമാണ്, അതിൽ ഭൂരിപക്ഷം ഉൾപ്പെടെ വ്യക്തമാകും.

അതേസമയം ഹോട്ടലുകളിൽ കോൺഗ്രസ്, എൻ.സി.പി, സേന എംഎൽഎമാർ തമ്പടിക്കുകയാണ്. ബിജെപി ക്യാമ്പിൽ നിന്ന് ഒരു എൻസിപി എംഎൽഎയും കൂടി ശരത്ത് പവാർ ക്യാമ്പിൽ എത്തി. അതിനിടെ മഹാരാഷ്ട്രയിൽ ബിജെപി അപ്രതീക്ഷിതമായി സർക്കാർ രൂപീകരിച്ചതിന് പിന്നാലെ സിബിഐയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ഉൾപ്പെടെയുള്ള സർക്കാർ സംവിധാനങ്ങളെ വിമർശിച്ച് ശിവസേന നേതാവ് സഞ്ജയ് റാവത്ത് രംഗത്തുവന്നിരുന്നു. സിബിഐയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ഇൻകം ടാക്സ് ഡിപ്പാർട്മെന്റ്ും പൊലീസുമാണ് നാല് പ്രധാനപ്പെട്ട ബിജെപി പ്രവർത്തകരെന്നും ഇപ്പോഴത്തെ ഗവർണറും അവരുടെ പ്രവർത്തകനാണെന്നും സഞ്ജയ് റാവത്ത് ആരോപിച്ചു.

എന്നാൽ ഇപ്പോൾ സ്വന്തം ഗെയിമിലൂടെ ബിജെപി കെണിയിലായെന്നും അവരുടെ അവസാനത്തിന്റെ തുടക്കമാണിതെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. അഴിമതിക്കേസിൽ എൻ.സി.പി നേതാവിനെ ജയിലിൽ അടക്കുമെന്ന ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം എവിടേയെന്നും സഞ്ജയ് റാവത്ത് ചോദിച്ചു. 'ബിജെപി മഹാരാഷ്ട്രയിൽ വോട്ട് നേടി രണ്ടാമതും അധികാരത്തിലെത്തിയാൽ എൻ.സി.പി നേതാവ് അജിത് പവാറിനെ ജയിലിലടക്കുമെന്ന് വാഗ്ദാനം ചെയ്താണ്. എന്നാൽ ഇപ്പോൾ അവരാണ് ഇവിടുത്തെ ഉപമുഖ്യമന്ത്രി. അദ്ദേഹം അർത്തൂർ ജയിൽ റോഡിൽ ഓഫീസ് ആരംഭിക്കുകയും സർക്കാർ നയിക്കുന്നതിനായി ദേവേന്ദ്രഫഡ്നാവിസ് അവിടെ പോവുകയും ചെയ്യും.' സഞ്ജയ് റാവത്ത് പറഞ്ഞു. എൻ.സി.പിയിലെ എല്ലാ നേതാക്കളേയും പാളയത്തിലാക്കാൻ കഴിവുള്ള വലിയ നേതാവാണ് അജിത് പവാർ എന്നാണ് അവർ കരുതുന്നത്. എന്നാൽ തെറ്റിപോയി. അത് യഥാർത്ഥ്യത്തിൽ നിന്നും ഒരുപാട് വിദൂരതയിലാണെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP