Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പേസർമാർ അരങ്ങു വാണു; ഇന്ത്യയ്ക്ക് ആദ്യ ഡേ നൈറ്റ് ടെസ്റ്റിൽ ചരിത്ര വിജയം; ബംഗ്ലാദേശിനെതിരെ കോലിപ്പടയുടെ വിജയം ഇന്നിങ്‌സിനും 46 റൺസിനും; ഉമേഷ് യാധവിന് അഞ്ചുവിക്കറ്റ്; സ്പിന്നർമാർ വിക്കറ്റ് വീഴ്‌ത്താതെ ഇന്ത്യ ഒരു ടെസ്റ്റ് ജയിക്കുന്നത് ചരിത്രത്തിൽ ആദ്യം; പരമ്പര നേടിയത് തുടർച്ചയായ ഏഴാം ടെസ്റ്റ് വിജയവുമായി

പേസർമാർ അരങ്ങു വാണു; ഇന്ത്യയ്ക്ക് ആദ്യ ഡേ നൈറ്റ് ടെസ്റ്റിൽ ചരിത്ര വിജയം; ബംഗ്ലാദേശിനെതിരെ കോലിപ്പടയുടെ വിജയം ഇന്നിങ്‌സിനും 46 റൺസിനും; ഉമേഷ് യാധവിന് അഞ്ചുവിക്കറ്റ്; സ്പിന്നർമാർ വിക്കറ്റ് വീഴ്‌ത്താതെ ഇന്ത്യ ഒരു ടെസ്റ്റ് ജയിക്കുന്നത് ചരിത്രത്തിൽ ആദ്യം; പരമ്പര നേടിയത് തുടർച്ചയായ ഏഴാം ടെസ്റ്റ് വിജയവുമായി

മറുനാടൻ ഡെസ്‌ക്‌

കൊൽക്കത്ത; കൊൽക്കത്ത ക്രിക്കറ്റ് ടെസ്റ്റിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് ഇന്നിങ്‌സ് ജയം. ചരിത്ര വിജയത്തിനാണ് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. തിങ്ങി നിറഞ്ഞ ആരാധകർക്കിടയിൽ ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ ഡേ നൈറ്റ് ടെസ്റ്റ് വിജയമാണ് ഇത്. പേസർമാരുടെ ഉഗ്ര പ്രകടനമാണ് ഇന്ത്യക്ക് പിങ്ക് ബോളിലെ വിജയം സമ്മാനിച്ചത്. ഒരുപിടി റെക്കോർഡുകളാണ് ഈ മത്സരത്തിൽ പിറന്നത്. തുടർച്ചയായ ഏഴാം ടെസ്റ്റ് വിജയത്തോടെയാണ് കോലിപ്പട ബംഗ്ലാദേശിനെതിരെയുള്ള പരമ്പര സ്വന്തമാക്കിയത്. ഉമേഷ് യാധവ് 5വിക്കറ്റ് വീഴ്‌ത്തിയപ്പോൾ ഇഷാന്ത് ശർമ്മയ്ക്ക് നാലുവിക്കറ്റ് ലഭിച്ചു. സ്പിന്നർമാർ ഒരു വിക്കറ്റു പോലും വീഴ്‌ത്താതെ ഇന്ത്യ ഒരു ടെസ്റ്റ് മത്സരം ജയിക്കുന്നത് ചരിത്രത്തിൽ ആദ്യമാണ്.

ആദ്യ ഇന്നിങ്‌സിലേതിന് സമാനമായി രണ്ടാം ഇന്നിങ്‌സിലും ബംഗ്ലാദേശിനെ എറിഞ്ഞിട്ട ഇഷാന്ത് ശർമ തന്നെയാണ് ഇന്ത്യക്ക് മേൽക്കൈ നേടിത്തന്നത്. തുടക്കത്തിൽ 13/4 ലേക്ക് കൂപ്പുകുത്തിയ ബംഗ്ലാദേശിനെ നാലാം വിക്കറ്റിൽ മുഷ്ഫീഖുറും മെഹമദ്ദുള്ളയും(39) ചേർന്ന് 120 റൺസ് കൂട്ടുകെട്ടിലൂടെ കരകയറ്റുമെന്ന് കരുതിയെങ്കിലും മഹമ്മദുള്ള പരിക്കേറ്റ് മടങ്ങിയത് സന്ദർശകർക്ക് തിരിച്ചടിയായി. മെഹ്ദി ഹസനുമൊത്ത്(15) കൂട്ടുകെട്ടുയർത്താനുള്ള ബംഗ്ലാദേശിന്റെ ശ്രമം ഇഷാന്ത് തന്നെ തകർത്തു. തൈജുൾ ഇസ്ലാമിനെ(11) വീഴ്‌ത്തി ഉമേഷ് ബംഗ്ലാദേശിന്റെ തകർച്ച പൂർണമാക്കി.രണ്ടാം ദിവസം ഉേേമഷ് ആളിക്കത്തുകയായിരുന്നു. തീപാറുന്ന പന്തുകൾക്ക് മുന്നിൽ ബംഗ്ലാ ബാറ്റ്‌സ്മാന്മാർക്ക് പിടിച്ച് നിൽക്കാനായില്ല.ഇന്നിങ്‌സിനും 46 റൺസിനുമായിരുന്നു ഇന്ത്യ വിജയം സ്വന്തമാക്കിയത്. ബംഗ്ലാദേശിന്റെ രണ്ടാം ഇന്നിങ്‌സ് 195 റൺസിന് അവസാനിക്കുകയായിരുന്നു. 74റൺസെടുത്ത മുഷ്ഫീക്കർ റഹീമാണ് ടോപ്പ് സ്‌കോറർ.

ആദ്യ ഇന്നിങ്‌സിന്റെ തനിയാവർത്തനമായിരുന്നു ബംഗ്ലാദേശിന്റെ രണ്ടാം ഇന്നിങ്‌സും. സ്‌കോർ ബോർഡിർ റണ്ണെത്തും മുമ്പെ ഷദ്മാൻ ഇസ്ലാമിനെ വിക്കറ്റിന് മുന്നിൽ കുടുക്കിയ ഇഷാന്ത് തൊട്ടു പിന്നാലെ ക്യാപ്റ്റൻ മോനിമുൾ ഹഖിനെ(0) വൃദ്ധിമാൻ സാഹയുടെ കൈകളിൽ എത്തിച്ചു. മൊഹമ്മദ് മിഥുനെ(6) ഉമേഷും പുറത്താക്കി. പിന്നാലെ ഇമ്രുൾ കെയ്‌സിനെ(5) സ്ലിപ്പിൽ കോലിയുടെ കൈകളിലെത്തിച്ച് ഇഷാന്ത് വീണ്ടും ആഞ്ഞടിച്ചു. പിന്നീടായിരുന്നു 120 റൺസിന്റെ കൂട്ടുകെട്ടിലൂടെ മുഷ്ഫീഖുറും മെഹമദ്ദുള്ളയും ചേർന്ന് ബംഗ്ലാ സ്‌കോറിന് അൽപമെങ്കിലും മാന്യത പകർന്നത്. ഇതിനിടെ അശ്വിന്റെ പന്തിൽ മുഷ്ഫീഖുർ നൽകിയ അനായാസ ക്യാച്ച് രഹാനെ സ്ലിപ്പിൽ കൈവിടുകയും ചെയ്തിരുന്നു.

നേരത്തെ 241 റൺസിന്റെ ലീഡ് നേടിയ ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 347 റൺസടിച്ച് ഒന്നാം ഇന്നിങ്ല് ഡിക്ലയർ ചെയ്യുകയായിരുന്നു. സെഞ്ചുറി നേടിയ ക്യാപ്റ്റൻ വിരാട് കോലി (136)യാണ് ഇന്ത്യക്ക് മികച്ച സ്‌കോർ സമ്മാനിച്ചത്. ചേതേശ്വർ പൂജാര (55), അജിൻക്യ രഹാനെ (51) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. ബംഗ്ലാദേശിനായി അൽ അമീൻ ഹുസൈൻ, ഇബാദത്ത് ഹുസൈൻ എന്നിവർ മൂന്ന് വീതം വിക്കറ്റ് വീഴ്‌ത്തി.

ക്യാപ്റ്റൻ വിരാട് കോലിയുടെ 27ാം ടെസ്റ്റ് സെഞ്ചുറിയായിരുന്നു രണ്ടാം ദിവസത്തെ ഹൈലൈറ്റ്സ്. 194 പന്തിൽ 18 ബൗണ്ടറകൾ ഉൾപ്പെടുന്നതാണ് കോലിയുടെ ഇന്നിങ്സ്. രഹാനെയ്ക്കൊപ്പം കൂട്ടിച്ചേർത്ത 99 റൺസാണ് ഇന്ത്യൻ ഇന്നിങ്സിലെ ഉയർന്ന കൂട്ടുകെട്ട്. മൂന്നിന് 174 എന്ന നിലയിലാണ് ഇന്ത്യ രണ്ടാംദിനം ആരംഭിച്ചത്. എന്നാൽ അർധ സെഞ്ചുറി പൂർത്തിയാക്കിയ ഉടനെ രഹാനെ മടങ്ങി. രഹാനെയെ തയ്ജുൽ ഇസ്ലാമിന്റെ പന്തിൽ ഇബാദത്ത് ഹുസൈൻ ക്യാച്ചെടുത്ത് പുറത്താക്കി. ഏഴ് ഫോർ അടങ്ങുന്നതാണ് രഹാനെയുടെ ഇന്നിങ്സ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP