Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആരാണ് എൻസിപിയുടെ നേതാവെന്ന് ഇപ്പോൾ പരിശോധിക്കാൻ സമയമില്ല; രാഷ്ട്രപതി ഭരണം പിൻവലിച്ചതിന് പിന്നിലെ ന്യായാന്യായങ്ങളും മുമ്പിലില്ലാത്ത വിഷയം; സുപ്രീംകോടതി പരിശോധിക്കുന്നത് വിശ്വാസ പ്രമേയ വോട്ടെടുപ്പ് എപ്പോൾ നടത്തണമെന്ന് മാത്രം; ഗവർണർക്കെതിരെ വിമർശനവുമായി കപിൽ സിബൽ; ഫഡ്‌നാവിസിനെ സർക്കാരിനെ ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യം; ഇന്ന് കേസ് കേൾക്കരുതെന്ന ബിജെപി ആവശ്യം നിരാകരിച്ച് സുപ്രീംകോടതി; മഹാ നാടകത്തിൽ വാദം തുടരുമ്പോൾ

ആരാണ് എൻസിപിയുടെ നേതാവെന്ന് ഇപ്പോൾ പരിശോധിക്കാൻ സമയമില്ല; രാഷ്ട്രപതി ഭരണം പിൻവലിച്ചതിന് പിന്നിലെ ന്യായാന്യായങ്ങളും മുമ്പിലില്ലാത്ത വിഷയം; സുപ്രീംകോടതി പരിശോധിക്കുന്നത് വിശ്വാസ പ്രമേയ വോട്ടെടുപ്പ് എപ്പോൾ നടത്തണമെന്ന് മാത്രം; ഗവർണർക്കെതിരെ വിമർശനവുമായി കപിൽ സിബൽ; ഫഡ്‌നാവിസിനെ സർക്കാരിനെ ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യം; ഇന്ന് കേസ് കേൾക്കരുതെന്ന ബിജെപി ആവശ്യം നിരാകരിച്ച് സുപ്രീംകോടതി; മഹാ നാടകത്തിൽ വാദം തുടരുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: മഹാരാഷ്ട്ര സർക്കാർ രൂപീകരണത്തിന് എതിരായ ഹർജി സുപ്രീം കോടതി പരിഗണിക്കുന്നു. കോടതിയിൽ ഇതു സംബന്ധിച്ച വാദം തുടങ്ങി. ജസ്റ്റീസ് എൻ.വി.രമണ, ജസ്റ്റീസ് അശോക് ഭൂഷൺ, ജസ്റ്റീസ് സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. പ്രതിപക്ഷ സഖ്യത്തിനു വേണ്ടി കപിൽ സിബലാണ് ആദ്യം വാദമുഖങ്ങൾ ഉന്നയിച്ചത്.ഇപ്പോഴുള്ളത് തിരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യം മാത്രമെന്നു ശിവസേന നിലപാടെടുത്തു. ഫഡ്‌നാവിസിന്റെ ഭൂരിപക്ഷത്തയും സിബൽ ചോദ്യം ചെയ്തു.

ദേവേന്ദ്ര ഫഡ്‌നാവിസിനായി മുകുൾ റോഹത്ഗിഹാജരായി. അജിത് പവാറിനായി മുൻ സോളിസിറ്റർ ജനറൽ രഞ്ജിത് കുമാർ. ഹർജിക്കാർക്കായി കപിൽ സിബൽ, അഭിഷേക് സിങ്വി, സൽമാൻ ഖുർഷിദ്, വിവേക് തൻഖ എന്നിവരാകും ഹാജരാകുക.

അവധി ദിവസം കോടതിയെ ബുദ്ധിമുട്ടിച്ചതിൽ ക്ഷമിക്കണം എന്ന ക്ഷമാപണത്തോടെയാണ് കപിൽ സിബൽ വാദം തുടങ്ങിയത്. അത് കാര്യമാക്കേണ്ടതില്ല എന്ന് ജസ്റ്റീസ് എൻ.വി.രമണ മറുപടി പറഞ്ഞു. ബിജെപി, ശിവസേന സഖ്യം തകർന്നെന്ന് സിബൽ കോടതിയെ അറിയിച്ചു. ഇപ്പോൾ നിലവിലുള്ളത് തെരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷമുള്ള സഖ്യം മാത്രമാണെന്നും അദ്ദേഹം അറിയിച്ചു. ഗവർണർക്കെതിരെ രൂക്ഷ വിമർശമാണ് കപിൽ സിബൽ ഉന്നയിച്ചത്. മുഖ്യമന്ത്രിയാകാൻ ദേവേന്ദ്ര ഫഡ്‌നാവിസിനെ ക്ഷണിച്ച രീതി ശരിയായില്ലെന്നു സിബൽ തുറന്നടിച്ചു.

ഗവർണറുടെ നടപടി പക്ഷപാതപരമാണെന്നും, ഗവർണർ ചട്ടങ്ങൾ ലംഘിച്ച് മുൻവിധിയോടെ പ്രവർത്തിച്ചെന്നും സിബൽ വാദിച്ചു. വിശ്വാസ വോട്ടെടുപ്പ് ഉടൻ നടത്തണമെന്ന് നിർദ്ദേശിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഫഡ്‌നാവിസിനെ മുഖ്യമന്ത്രിയായി അവരോധിച്ച ഗവർണറുടെ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെടുന്ന ഹർജിയിൽ കൂടുതൽ കുതിരക്കച്ചവടം തടയാനായി സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ അവസരം ഒരുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഗവർണർ ഏകപക്ഷീയമായാണു പ്രവർത്തിച്ചതെന്നും ത്രികക്ഷി സഖ്യം ഹർജിയിൽ ആരോപിക്കുന്നുണ്ട്.

ഇന്ന് കേസ് കേൾക്കരുതെന്ന് ബിജെപി അഭിഭാഷകൻ മുകുൾ റോഹ്തഗി. ഹർജി എത്തിച്ചത് ഇന്നലെ രാത്രി മാത്രമെന്ന് സോളിസിറ്റർ ജനറൽ പറഞ്ഞു. എന്നാൽ ചീഫ് ജസ്റ്റിസ് നിർദ്ദേശിച്ചത് പ്രകാരമാണ് വാദംകേൾക്കുന്നതെന്ന് കോടതി പറഞ്ഞു. അജിത് പവാർ ഇപ്പോൾ എൻസിപി നിയമസഭാകക്ഷിനേതാവല്ലെന്ന് എൻസിപി കോടതിയെ അറിയിച്ചു. 41 എംഎൽഎമാർ പങ്കെടുത്ത യോഗതീരുമാനം ഗവർണറെ അറിയിച്ചുഫഡ്‌നാവിസിന്റെ ഭൂരിപക്ഷം സംബന്ധിച്ച് ഒരു രേഖയും ഗവർണറുടെ മുന്നിലില്ല

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP