Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മനുഷ്യഭീകരതയുടെ മായത്ത അടയാളമാണ് നാഗസ്സാക്കി; അണുവായുധങ്ങൾ ഉയർത്തിയുള്ള രാഷ്ട്രഭരണം അവസാനിപ്പിക്കാൻ ലോകരാജ്യങ്ങളോട് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ

മനുഷ്യഭീകരതയുടെ മായത്ത അടയാളമാണ് നാഗസ്സാക്കി; അണുവായുധങ്ങൾ ഉയർത്തിയുള്ള രാഷ്ട്രഭരണം അവസാനിപ്പിക്കാൻ ലോകരാജ്യങ്ങളോട് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ

മറുനാടൻ മലയാളി ബ്യൂറോ

ടോക്കിയോ : അണുവായുധങ്ങൾ ഉയർത്തിയുള്ള രാഷ്ട്രഭരണം അവസാനിപ്പിക്കാൻ ലോകരാജ്യങ്ങളോട് ആഹ്വാനം ചെയ്ത് മാർപാപ്പ. മൂന്ന് ദിവസത്തെ ജപ്പാൻ സന്ദർശനവേളയിൽ നാഗസ്സാക്കിയിൽ വച്ചാണ് മാർപാപ്പ ഇക്കാര്യമറിയിച്ചത്. അണ്വായുധങ്ങൾ മനുഷ്യരാശിയുടെ സുരക്ഷ ഇല്ലാതാക്കിയെന്നും അഭിവൃത്തിക്കുള്ള സമ്പത്ത് പാഴാക്കുന്നതായും മാർപാപ്പ പറഞ്ഞു. ശീതയുദ്ധകാലത്തുണ്ടായ അപ്രായോഗിക തത്വമാണ് ഇപ്പോഴും ലോകത്തെ നയിക്കുന്നത്. അത് ഉപേക്ഷിക്കണമെന്നും സഹജീവിക്കുമേൽ പ്രയോഗിക്കുന്ന മനുഷ്യഭീകരതയുടെ മായാത്ത അടയാളമാണ് നാഗസ്സാക്കിയെന്ന് മാർപാപ്പ പറഞ്ഞു. നാഗസ്സാക്കിയിലെ സ്മാരകത്തിൽ മാർപാപ്പ പുഷ്പചക്രം സമർപ്പിച്ചു പ്രാർത്ഥിച്ചു. മൂന്നുദിവസത്തെ ജപ്പാൻ സന്ദര്ശനത്തിനെത്തിയ ഫ്രാൻസിസ് മാർപാപ്പ ഇന്ന് ഹിരോഷിമയും സന്ദര്ശിക്കുന്നുണ്ട്.


ജപ്പാൻ സന്ദർശനത്തിന് മുന്നോടിയായി തായ്‌ലാന്റിൽ മാർപാപ്പ എത്തിയിരുന്നു. അഭയാർത്ഥികൾ വ്യവസ്ഥകളില്ലാതെ സ്വീകരിക്കപ്പെടണമെന്ന് ഫ്രാൻസിസ് മാർപാപ്പ. ചൂഷണങ്ങളിൽ നിന്നും പീഡനങ്ങളിൽ നിന്നും സ്ത്രീകളും കുട്ടികളും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും ഏഷ്യാ സന്ദർശനത്തിന് മുന്നോടിയായി മാർപാപ്പ പറഞ്ഞിരുന്നു.

ഒരാഴ്ച നീളുന്ന ഏഷ്യാ സന്ദർശനത്തിന് മുന്നോടിയായാണ് ഫ്രാൻസിസ് മാർപാപ്പയുടെ പ്രതികരണം. മനുഷ്യക്കടത്തിന്റെയും ലൈംഗിക വ്യാപാരത്തിന്റെയും കേന്ദ്രമെന്ന് ഐക്യരാഷ്ട്രസഭ കണക്കാക്കുന്ന തായ്‌ലന്റിലാണ് മാർപാപ്പയുടെ ആദ്യ സന്ദർശനം. മ്യാന്മർ, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള അഭയാർത്ഥികൾ തായ് നഗരങ്ങളിൽ ലൈംഗിക വ്യാപാരത്തിന് ഉപയോഗിക്കപ്പെടുന്നു എന്ന റിപ്പോർട്ടുകളുമുണ്ട്. ഇക്കാര്യങ്ങൾ പരിഗണിച്ചാണ് മാർപാപ്പയുടെ പ്രതികരണം.

അഭയാർത്ഥികളുടെ ദുരിതം അവഗണിക്കപ്പടരുത്. തായ്ലന്റ് സ്വീകരിച്ച അഭയാർത്ഥികൾ വലിയ ദുരന്തം നേരിടുന്നുണ്ട്. അന്താരാഷ്ട്ര സമൂഹം ഇക്കാര്യത്തിൽ ഉത്തരവാദിത്തം നിർവഹിക്കണം. മാന്യമായി ജീവിക്കാനുള്ള അഭയാർഥികളുടെ അവകാശം നിരന്തരം വെല്ലുവിളിക്കപ്പെടുന്നുവെന്നും മാർപാപ്പ പറഞ്ഞു. തായ്ലന്റിലെ ബുദ്ധക്ഷേത്രമുൾപ്പെടെ നാല് ദിവസത്തിന് ശേഷമാണ് മാർപാപ്പ ജപ്പാനിൽ എത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP