Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കാലിലെ മുറിവും നീല നിറവും കണ്ട് കുട്ടിയെ തോളിലിട്ട് ഓടി ബാപ്പ; ബാപ്പാ.. ഉമ്മാനോടൊന്നും പറയണ്ട., ഉമ്മ വെറുതെ ബേജാറാകും എന്ന് അച്ഛനെ ആശ്വസിപ്പിച്ച കുട്ടി മനസ്സ്; എനിക്കും മുടി കെട്ടി ത്താ ഉമ്മായെന്ന് രാവിലെ പറഞ്ഞപ്പോൾ നീ വല്യ കുട്ടിയായില്ലേ ഇനി സ്വന്തം കെട്ടി പഠിക്ക് എന്ന് ഉപദേശിച്ച അമ്മ മനസ്സിന് സങ്കടം ഇനിയും അടക്കാനാകുന്നില്ല; അഭിഭാഷകരായ ഉമ്മയുടേയും ബാപ്പയുടേയും മകൾ ആഗ്രഹിച്ചത് ലോകം അറിയുന്ന ന്യായാധിപയാകാനും: ബത്തേരിയെ ആകെ കരയിപ്പിച്ച് ഷഹ്‌ല മോളുടെ ഓർമ്മകൾ  

കാലിലെ മുറിവും നീല നിറവും കണ്ട് കുട്ടിയെ തോളിലിട്ട് ഓടി ബാപ്പ; ബാപ്പാ.. ഉമ്മാനോടൊന്നും പറയണ്ട., ഉമ്മ വെറുതെ ബേജാറാകും എന്ന് അച്ഛനെ ആശ്വസിപ്പിച്ച കുട്ടി മനസ്സ്; എനിക്കും മുടി കെട്ടി ത്താ ഉമ്മായെന്ന് രാവിലെ പറഞ്ഞപ്പോൾ നീ വല്യ കുട്ടിയായില്ലേ ഇനി സ്വന്തം കെട്ടി പഠിക്ക് എന്ന് ഉപദേശിച്ച അമ്മ മനസ്സിന് സങ്കടം ഇനിയും അടക്കാനാകുന്നില്ല; അഭിഭാഷകരായ ഉമ്മയുടേയും ബാപ്പയുടേയും മകൾ ആഗ്രഹിച്ചത് ലോകം അറിയുന്ന ന്യായാധിപയാകാനും: ബത്തേരിയെ ആകെ കരയിപ്പിച്ച് ഷഹ്‌ല മോളുടെ ഓർമ്മകൾ   

മറുനാടൻ മലയാളി ബ്യൂറോ

സുൽത്താൻബത്തേരി: ലോകംമുഴുവൻ അറിയപ്പെടണമെന്നായിരുന്നു ഷഹ്‌ല മോളുടെ ആഗ്രഹം. പക്ഷേ, അറിയപ്പെട്ടപ്പോഴോ., അതറിയാൻ അവളില്ല.... വരകളെയും വർണങ്ങളെയും കലയെയും അവൾ പ്രണയിച്ചത് ലോകം മുഴുവൻ അറിയാനായിരുന്നു. ക്ലാസിൽ ആരെങ്കിലും കോപിച്ചാൽ അവരെ ശാന്തരാക്കാൻ കൂൾഡൗൺ എന്നു പറയുന്ന കൊച്ചുമിടുക്കി. ബാപ്പയും ഉമ്മയും അഭിഭാഷകരായതുകൊണ്ടു തന്നെ ആഗ്രഹിച്ചത് ന്യായാധിപയാകണമെന്നും. ഈ ആഗ്രഹ സഫലീകരണത്തിന് ഷഹല ഷെറൻ ഇനിയില്ല. ക്ലാസ് മുറിയിലെ പാമ്പുകടിയും അദ്ധ്യാപകരുടെ നിസംഗതയും കൊച്ചു മിടുക്കിയുടെ ജീവനെടുത്തു.

മരിച്ച ഷഹ്ല ഷിറിന്റെ കുടുംബത്തിനു ധനസഹായം നൽകുന്നതു സംബന്ധിച്ച് മന്ത്രിസഭാ യോഗം ചേർന്ന് ഉടൻ തീരുമാനമെടുക്കും. ഷഹ്ല പാമ്പുകടിയേറ്റു മരിച്ച സംഭത്തിൽ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി കുടുംബത്തിന് ഇറപ്പ് നൽകിയിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലുകളെടുക്കുന്നതിനു പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

പാമ്പു കടിയേറ്റ ദിവസം സ്‌കൂളിലേക്കുപോകുമ്പോൾ രാവിലെ ഇളയസഹോദരിയായ അമീഗയുടെ മുടി ഉമ്മ കെട്ടിക്കൊടുക്കുന്നതുകണ്ട് ഷഹ്‌ല ഉമ്മയോട് പറഞ്ഞു, ''എനിക്കും മുടികെട്ടി ത്താ ഉമ്മാ''. ''നീ വല്യ കുട്ടിയായില്ലേ ഇനി സ്വന്തം കെട്ടി പഠിക്ക്'' എന്ന് സ്‌നേഹത്തോടെ മറുപടി പറഞ്ഞ ഉമ്മ സജ്‌ന ആയിഷ, വൈകുന്നേരം പൊന്നുമോളുടെ ചേതനയറ്റ ശരീരം കുളിപ്പിച്ച് മുടികെട്ടിക്കൊടുത്തപ്പോൾ അത് കണ്ടു നിന്നവർക്ക് നൊമ്പരമായി. അദ്ധ്യാപകർ വിളിച്ചതനുസരിച്ച് സ്‌കൂളിലെത്തി കാലിൽ മുറിവും നീലനിറവും കണ്ടതോടെ മോളെയും തോളിലേറ്റി മരണപ്പാച്ചിൽ പാഞ്ഞ ബാപ്പയോട് ഷഹ്‌ല തോളിൽ കിടന്ന് പറയുന്നുണ്ടായിരുന്നു, ''ബാപ്പാ.. ഉമ്മാനോടൊന്നും പറയണ്ട., ഉമ്മ വെറുതെ ബേജാറാകും''.-അതായിരുന്നു ഉമ്മയോട് ഷഹലയ്ക്കുള്ള കരുതൽ. ബാഗിന്റെയും ചെരിപ്പിന്റെയും കാര്യങ്ങൾ ആലോചിച്ചായിരുന്നു ആശങ്ക. ഓക്‌സിജൻ സൗകര്യംപോലുമില്ലാത്ത ആംബുലൻസിൽ നൂറുകിലോമീറ്റർ അകലെയുള്ള ആശുപത്രിയിലേക്ക് മോളുമായി പാഞ്ഞപ്പോഴും കണ്ണടയാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു. കണ്ണടഞ്ഞുപോയപ്പൊഴെല്ലാം ബാപ്പ പറയുന്നതുകേട്ട് വലതുകൈകൊണ്ട് കൺപോളകൾ സ്വയംവിടർത്തി. പക്ഷേ അതിനൊന്നിനും ഈ കുട്ടിയെ രക്ഷിക്കാനായില്ല.

മാതൃസഹോദരിയായ ഫസ്‌ന ഫാത്തിമയെ പച്ചിനയെന്നാണ് പച്ചിനയുടെ കുഞ്ഞാവയായ ഷഹ്‌ല വിളിച്ചിരുന്നത്. ഫസ്‌നയുടെ പിറന്നാളിന് സർപ്രൈസ് ഗിഫ്‌റ്റൊരുക്കി കാത്തിരിക്കുകയായിരുന്നു ഷഹ്‌ല. ഗ്രീറ്റിങ് കാർഡുകൾ സ്വന്തമായി ഉണ്ടാക്കി സർപ്രൈസ് ഗിഫ്റ്റുകൾ കൊടുക്കാൻ ഷഹ്‌ലയ്ക്ക് ഒരുപാട് ഇഷ്ടമായിരുന്നു. ചന്ദ്രികാ പത്രത്തിലെ മാധ്യമ പ്രവർത്തകയാണ് ഫസ്‌ന.

വയനാടിന് പ്രത്യേക വിദ്യാഭ്യാസ പാക്കേജ്

സ്‌കൂളിൽ പാമ്പുകടിയേറ്റു വിദ്യാർത്ഥിനി മരിക്കാനിടയായ പശ്ചാത്തലത്തിൽ വയനാട്ടിലെ പൊതുവിദ്യാലയങ്ങൾക്കു പ്രത്യേക വിദ്യാഭ്യാസ പാക്കേജ് പ്രഖ്യാപിച്ച് മന്ത്രി സി. രവീന്ദ്രനാഥ്. ആവശ്യമായ ഫണ്ട് ഉടൻ അനുവദിക്കും. ഡിഡിഇയുടെ നേതൃത്വത്തിൽ ജില്ലയിലെ മുഴുവൻ സ്‌കൂളുകളും ക്ലാസ്മുറികളും പരിസരവും യുദ്ധകാലാടിസ്ഥാനത്തിൽ പരിശോധിച്ചു പോരായ്മകൾ പരിഹരിക്കും.

സർവജന സ്‌കൂളിൽ നവീകരണത്തിനായി നിലവിൽ അനുവദിച്ചിട്ടുള്ള ഒരു കോടി രൂപയ്ക്കു പുറമേ 2 കോടി രൂപ കൂടി അനുവദിക്കും. കിഫ്ബി വഴി നേരത്തെ അനുവദിച്ച ഒരു കോടി രൂപയുടെ പ്രവൃത്തികൾ 2 മാസത്തിനകം ആരംംഭിക്കും. ഇപ്പോൾ അനുവദിക്കുന്ന 2 കോടി രൂപ വിനിയോഗിക്കുന്നത് സംബന്ധിച്ച് നഗരസഭ റിപ്പോർട്ട് തയാറാക്കണം. വേഗത്തിൽ തന്നെ നവീകരണ പ്രവർത്തനങ്ങൾ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.

പാമ്പുകടിയേറ്റു മരിച്ച ഷഹ്ല ഷിറിന്റെ വീടും സ്‌കൂളും സന്ദർശിക്കാൻ ബത്തേരിയിലേക്കു കാറിലെത്തിയ മന്ത്രിമാരായ സി. രവീന്ദ്രനാഥിനും വി എസ്. സുനിൽകുമാറിനും നേരെ രണ്ടിടത്ത് കരിങ്കൊടി പ്രതിഷേധം. ബത്തേരി ടൗണിൽ ട്രാഫിക് ജംക്ഷനിൽ യുവമോർച്ചയാണ് ആദ്യം കരിങ്കൊടി കാട്ടിയത്. തുടർന്ന് സർവജന സ്‌കൂളിന് മുൻപിൽ യൂത്ത് കോൺഗ്രസിന്റെയും കോൺഗ്രസിന്റെയും നേതൃത്വത്തിൽ പതിനഞ്ചോളം പേർ ചേർന്ന് കരിങ്കൊടി കാട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP