Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എപ്പോഴും നോട്ടം വില കൂടിയ ബൈക്കുകൾ; വില കുറഞ്ഞ ബൈക്ക് കണ്ടാലും അപ്പോൾ പൊക്കും; ഇതുവരെ മോഷ്ടിച്ചത് ഇരുപത്തിനാല് ബൈക്കുകൾ; കോട്ടയത്ത് എത്തിയത് മോഷ്ടിച്ച ബൈക്കിന്റെ സ്‌പെയറുകൾ വിൽക്കാൻ; ലാൻഡ് ചെയ്ത ഉടൻ വീട്ടമ്മയുടെ താലി മാല അടിച്ചുമാറ്റി; പുളിമൂട് കവലയിൽ എക്‌സൈസ് സംഘം എത്തുമ്പോൾ സംഘം കഞ്ചാവ് ബീഡി ആഞ്ഞു വലിക്കുന്ന രംഗം; മൂന്നുപേർ പിടിയിൽ

എപ്പോഴും നോട്ടം വില കൂടിയ ബൈക്കുകൾ; വില കുറഞ്ഞ ബൈക്ക് കണ്ടാലും അപ്പോൾ പൊക്കും; ഇതുവരെ മോഷ്ടിച്ചത് ഇരുപത്തിനാല് ബൈക്കുകൾ; കോട്ടയത്ത് എത്തിയത് മോഷ്ടിച്ച ബൈക്കിന്റെ സ്‌പെയറുകൾ വിൽക്കാൻ; ലാൻഡ് ചെയ്ത ഉടൻ വീട്ടമ്മയുടെ താലി മാല അടിച്ചുമാറ്റി; പുളിമൂട് കവലയിൽ എക്‌സൈസ് സംഘം എത്തുമ്പോൾ സംഘം കഞ്ചാവ് ബീഡി ആഞ്ഞു വലിക്കുന്ന രംഗം; മൂന്നുപേർ പിടിയിൽ

എം മനോജ് കുമാർ

കോട്ടയം: കഞ്ചാവ് വിൽപ്പനയും മാല പിടിച്ചു പറിക്കലും പതിവാക്കിയ ബൈക്ക് മോഷ്ടാക്കൾ കോട്ടയം എക്‌സൈസ് സംഘത്തിന്റെ വലയിലായി. ഇരുപത് വയസിനു താഴെയുള്ള മോഷണ സംഘമാണ് അറസ്റ്റിലായത്. മൂന്നുപേരും മലപ്പുറം നിലമ്പൂർ സ്വദേശികളാണ്. നിലമ്പൂർ അരിമ്പ്രക്കുന്നേൽ മുഹമ്മദിന്റെ മകൻ ബാസിൽ ഫെർഹാൻ (19),നിലമ്പൂർ കുറുമ്പലങ്ങാട് ഓലിയേക്കൽ ജോർജ്ജിന്റെ മകൻ ജിനു (21), നിലമ്പൂർ കുറുമ്പിലങ്ങാട് വിളാർക്കോട് അലിയുടെ മകൻ സെഫാൻ (19) എന്നിവരാണ് പിടിയിലായത്. കോട്ടയം പുളിമൂട് കവലയിൽ നിന്നാണ് ഇവർ അറസ്റ്റിലായത്.

കോട്ടയത്തെ ഊട്ടി ലോഡ്ജിൽ റൂം എടുത്ത് തങ്ങുകയായിരുന്നു ഇവർ. ഈ ലോഡ്ജിനു പുറത്ത് നിന്നാണു സംഘം അറസ്റ്റിലായത്. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇവരുടെ അറസ്റ്റ് നടന്നത്. അയ്യായിരം രൂപയുടെ കഞ്ചാവും ഇവരിൽ നിന്നും പൊലീസ് പിടിച്ചിട്ടുണ്ട്. വിവിധ ജില്ലകളിൽ മോഷ്ടിച്ച ബൈക്കിന്റെ സ്‌പെയറുകൾ കോട്ടയത്ത് വിൽക്കാൻ ശ്രമിക്കാൻ എത്തിയപ്പോഴാണ് പിടി വീണത്. ഈ ചെറുപ്രായത്തിൽ തന്നെ ഇരുപത്തിനാല് ബൈക്കുകളാണ് ഈ മൂവർ സംഘം മോഷ്ടിച്ച് വിറ്റത്. ഇവർ സഞ്ചരിച്ചിരുന്ന രണ്ടു ബൈക്കുകളും മോഷണ ബൈക്കുകളാണ് എന്നാണ് ഇവർ എക്‌സൈസ് സംഘത്തോട് പറഞ്ഞത്. ഒരു ബൈക്ക് വീട്ടിലുമുണ്ടെന്നു ഇവർ വെളിപ്പെടുത്തുകയും ചെയ്തു. ഇരുപത്തിനാല് ബൈക്കുകളും മാല മോഷണവും കഞ്ചാവ് വിൽപ്പനയും ഉപയോഗവും പതിവാക്കിയിട്ടും ഇതേവരെ പൊലീസ് പിടിയിലായിട്ടില്ല എന്നാണ് ഇവർ എക്‌സൈസ് സംഘത്തോട് വെളിപ്പെടുത്തിയത്. കോട്ടയത്ത് ലാൻഡ് ചെയ്തപ്പോൾ തന്നെ ഒരു വീട്ടമ്മയുടെ മാല ബൈക്കുകളിൽ സഞ്ചരിച്ച് ഇവർ കവർന്നിരുന്നു. ഈ മാല 20000 രൂപയ്ക്ക് കോട്ടയത്ത് ഇവർ പണയപ്പെടുത്തുകയും ചെയ്തിരുന്നു.

പിടിയിലായവരിൽ സെഫാൻ നഴ്‌സിങ് കോഴ്‌സ് കഴിഞ്ഞതാണ്. എറണാകുളത്ത് ലെൻസ് ആൻഡ് ഫ്രെയിമിൽ ജോലി ചെയ്യുകയാണ് ബാസിൽ ഫെർഹാൻ. ജിനു വെൽഡിങ് ജോലികൾക്ക് പോകുന്നയാളാണ്. ചെറുപ്രായത്തിൽ തന്നെ മൂവരും മോഷണം തുടങ്ങി. പക്ഷെ ഇതേ വരെ പിടി വീണിട്ടില്ല.വിവിധ ബൈക്കുകൾ പല ജില്ലകളിൽ നിന്നാണ് മോഷണം നടത്തിയത്. കൂടുതൽ ബൈക്ക് മോഷണം നടത്തിയത് എറണാകുളത്ത് നിന്നാണെന്നും ഇവർ പറഞ്ഞു. സ്‌പെയർ പാർട്‌സ് ആക്കി ബൈക്കുകൾ വിൽക്കുക. നമ്പർ പ്ലേറ്റ് മാറ്റി വിലപ്പന നടത്തുക തുടങ്ങി ബൈക്ക് മോഷണവുമായി ബന്ധപ്പെട്ടു ചെയ്യാത്തത് ഒന്നുമില്ലെന്നും ഇവർ ചോദ്യം ചെയ്യൽ വേളയിൽ വെളിപ്പെടുത്തി. വിലകൂടിയ ബൈക്കുകളാണ് ഹരം. ബൈക്ക് ഇഷ്ടപ്പെട്ടാൽ ഏത് രീതിയിലും ഈ ബൈക്ക് ഇവർ മോഷ്ടിക്കും. ഒത്തുകിട്ടിയാൽ വില കുറഞ്ഞ ബൈക്ക് ആയാലും ആ സമയത്ത് തന്നെ പൊക്കും. ഇങ്ങിനെ ഇതുവരെ ഇരുപത്തിനാല് ബൈക്കുകൾ മോഷ്ടിച്ചു എന്നാണ് ഇവർ പറഞ്ഞത്. പിടിവീഴാത്തതിനാൽ ഒരു ഭയവും ഉണ്ടായിരുന്നില്ലെന്നും വെളിപ്പെടുത്തി. സ്‌പെയറുകൾ ആക്കി വിറ്റത് കാരണം ഇവർ മോഷ്ടിച്ച ബൈക്കുകൾ ഒന്നും ഉടമസ്ഥർക്ക് തിരികെ ലഭിക്കാത്ത അവസ്ഥയാണ്.

മോഷ്ടിച്ച ബൈക്കിന്റെ സ്‌പെയർ പാർട്‌സ് ആക്കി വിൽക്കാനാണ് ഇവർ നിലമ്പൂരിൽ നിന്നും രണ്ടു ബൈക്കുകളിൽ ഇവർ കോട്ടയത്തേക്ക് യാത്ര തിരിച്ചത്. ഇന്നലെ കോട്ടയത്ത് എത്തി റൂം ഊട്ടി ലോഡ്ജിൽ റൂം എടുത്തു. കോട്ടയത്ത് താമസിച്ച ലോഡ്ജിൽ നിന്നിറങ്ങി കയ്യിലുള്ള കഞ്ചാവ് ബീഡി ആഞ്ഞു വലിക്കുമ്പോഴാണ് ഇവർ എക്‌സൈസ് സംഘത്തിന്റെ വലയിലായത്. രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് എക്‌സൈസ് സംഘം ഇവരെ അന്വേഷിച്ചിറങ്ങിയത്. ഉപയോഗിക്കാനും വിൽക്കാനും സൂക്ഷിച്ചിരുന്ന കഞ്ചാവ് ഇവരിൽ നിന്നും പിടികൂടുകയും ചെയ്തു. കോട്ടയത്ത് ഇന്നലെ ലാൻഡ് ചെയ്തപ്പോൾ തന്നെ കോട്ടയത്തെ ഒരു വീട്ടമ്മയുടെ കഴുത്തിൽ നിന്ന് ഇവർ ഒരു മാല പൊട്ടിച്ചെടുത്തു. അത് ഒരു ബാങ്കിൽ കൊണ്ടുപോയി പണയം വെച്ച് ഇരുപതിനായിരം രൂപ എടുത്തിരുന്നു. അറസ്റ്റിലാകുമ്പോൾ ഇവരുടെ കയ്യിൽ രണ്ടായിരം രൂപ മാത്രമേ ബാക്കിയുള്ളൂ. ഈ തുക എക്‌സസ് സംഘം കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. എക്‌സൈസ് സിഐ മോഹനൻ നായർ, അസിസ്റ്റന്റ് ഇൻസ്‌പെക്ടർ പി.ജെ.ടോംസി, പ്രിവന്റീവ് ഓഫീസർ ജ്യോതി, ജിയാസ് മോൻ, ശ്യാം കുമാർ, നജീബ്, മോളി എന്നിവർ അടങ്ങിയ സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. കൂടുതൽ ചോദ്യം ചെയ്യലുകൾക്ക് പ്രതികളെ പൊലീസ് സംഘത്തിനു കൈമാറുമെന്നു എക്‌സൈസ് സംഘം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP