Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എൻസിപിയെ ഇടതുമുന്നണിയിൽ നിന്ന് പുറത്താക്കി സിപിഎം സത്യസന്ധത തെളിയിക്കണമെന്ന് മുല്ലപ്പള്ളി; കേരളത്തിലെ എൻസിപിയെ ഇടതുപക്ഷം കൈവിടില്ലെന്ന് കൺവീനർ എ വിജയരാഘവൻ; ദേശീയ നേതൃത്വം അറിയാതെയായിരുന്നു സഖ്യമെന്നും കൺവീനർ; ബിജെപി സഖ്യത്തിൽ ഞെട്ടിത്തരിച്ച് എൻസിപി കേരളാഘടകം

എൻസിപിയെ ഇടതുമുന്നണിയിൽ നിന്ന് പുറത്താക്കി സിപിഎം സത്യസന്ധത തെളിയിക്കണമെന്ന് മുല്ലപ്പള്ളി; കേരളത്തിലെ എൻസിപിയെ ഇടതുപക്ഷം കൈവിടില്ലെന്ന് കൺവീനർ എ വിജയരാഘവൻ; ദേശീയ നേതൃത്വം അറിയാതെയായിരുന്നു സഖ്യമെന്നും കൺവീനർ; ബിജെപി സഖ്യത്തിൽ ഞെട്ടിത്തരിച്ച് എൻസിപി കേരളാഘടകം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: എൻസിപിയെ ഇടതുമുന്നണിയിൽ നിന്ന് പുറത്താക്കണമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ഒരു മത നിരപേക്ഷ ജനാധിപത്യ രാഷ്ട്രീയത്തെക്കുറിച്ചാണ് സിപിഎം സംസാരിക്കുന്നതെങ്കിൽ എൻസിപിയെ പുറത്താക്കണമെന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടു. എൻസിപിയെ പുറത്താക്കി സിപിഎം സത്യസന്ധത തെളിയിക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു. എന്നാൽ ഈ വിഷയത്തിൽ മന്ത്രിമാരുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ല. മുഖ്യമന്ത്രി വിദേശ സന്ദർശത്തിനായതിനാൽ ഇതിൽ കുടുതൽ പ്രതികരണങ്ങൾ നടത്താൻ ക്യാബിനറ്റിൽ നിന്ന് ആരും തയാറായിട്ടില്ല.

അതേസമയം കേരളത്തിലെ എൻസിപി, മഹാരാഷ്ട്രയിലെ തീരുമാനം അംഗീകരിച്ചിട്ടില്ലെന്ന് ഇടത് മുന്നണി കൺവീനർ എ വിജയരാഘവൻ. കേരളത്തിലെ എൻസിപി എന്നും ഇടത് മതേതര രാഷ്ട്രീയ നിലപാടിനൊപ്പമായിരുന്നുവെന്നും വിജയരാഘവൻ പറഞ്ഞു. മഹാരാഷ്ട്രയിൽ എൻസപി നേതാവ് അജിത് പവാർ ബിജെപിയോടൊപ്പം ചേർന്ന് സർക്കാർ രൂപീകരിച്ചതിനോടായിരുന്നും വിജയരാഘവന്റെ പ്രതികരണം.

കേരളത്തിലെ എൻസിപിയുടേത് ധാർമികതയുള്ള നിലപാടാണെന്ന് പറഞ്ഞ വിജയരാഘവൻ എൽഡിഎഫ് എൻസിപിയെ കൈവിടില്ലെന്നും വ്യക്തമാക്കി. ഇക്കാര്യത്തിൽ അവ്യക്തതയുടെ പ്രശനമില്ലെന്നും വിജയരാഘവൻ പറഞ്ഞു. എൻസിപിയുടെ ദേശീയ നേതൃത്വം അറിയാതെയാണ് ഇങ്ങനെയൊരു തീരുമാനം മഹാരാഷ്ട്രയിലുണ്ടായതെന്ന് കൂട്ടിച്ചേർത്ത് ഇടത് മുന്നണി കൺവീനർ എൻസിപിയെ പൂർണ്ണമായും വിശ്വാസത്തിലെടുക്കയാണെന്നാണ് വ്യക്തമാക്കുന്നത്.

അർധരാത്രിയിലെ നാടകീയ നീക്കത്തിനൊടുവിൽ കോൺഗ്രസിനും ശിവസേനക്കും തിരിച്ചടി നൽകിക്കൊണ്ടാണ് മഹാരാഷ്ട്രയിൽ ബിജെപി എൻസിപി സർക്കാർ രൂപീകരിച്ചത്. നീക്കം കർഷകർക്ക് വേണ്ടിയാണെന്നും വേണ്ടത് സ്ഥിരതയുള്ള സർക്കാരെന്നെുമായിരുന്നു സത്യപ്രതിജ്ഞയ്ക്ക് ശേഷം അജിത് പവാർ പ്രതികരിച്ചത്.

മഹാരാഷ്ട്രയിലെ രാഷ്ട്രീയ അട്ടിമറിയിലെ ഞെട്ടലിലാണ് കേരളത്തിലെ എൻസിപി ഘടകം. ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നേതൃത്വത്തിലുള്ള സർക്കാരിൽ അജിത് പവാർ പങ്കാളിയായതോടെ പെട്ടെന്നൊരു പ്രതികരണത്തിന് പോലും കഴിയാത്ത വിധം പ്രതിരേധത്തിലായിരുന്നു കേരള എൻസിപി. എന്താണ് നടന്നതെന്ന് പോലും നേതാക്കൾക്ക് വ്യക്തതയില്ലാത്ത അവസ്ഥയിലായി. മാത്രമല്ല ഇടത് മുന്നണിയുടെ ഘടക കക്ഷിയെന്ന നിലയിൽ ദേശീയ നേതൃത്വത്തിൽ ഒരു വിഭാഗം ബിജെപിയുമായി സഖ്യത്തിൽ ഏർപ്പെടുന്ന സാഹചര്യവും കേരള എൻസിപിയെ പ്രതിരോധത്തിലാക്കുകയാണ്.

അജിത് പവാറിന്റെ നീക്കം വ്യക്തപരമാണെന്ന പ്രഖ്യാപനവുമായി ശരത് പവാറിന്റെ ട്വീറ്റ് എത്തിയ ശേഷമാണ് എന്തെങ്കിലും ഒരു പ്രതികരണത്തിന് സംസ്ഥാന എൻസിപി നേതൃത്വം തയ്യാറായത്. ശരത് പവാർ ബിജെപി സഖ്യത്തിന് എതിരായ നിലപാടെടുത്തതിൽ വലിയ ആശ്വാസവും കേരളത്തിലെ എൻസിപി നേതാക്കൾ പ്രകടിപ്പിക്കുന്നുണ്ട്. പാർട്ടി തീരുമാനം ലംഘിച്ച് ബിജെപിയുമായി ധാരണ ഉണ്ടാക്കിയവർക്കെതിരെ നടപടി ഉണ്ടാകുമെന്ന പ്രതീക്ഷയാണ് സംസ്ഥാന എൻസിപി നേതാവ് ടിപി പീതാംബരന്റെ പ്രതികരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP