Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ലോക സമാധാനത്തിനായി പത്തടി താഴ്ചയിൽ കുഴിയുണ്ടാക്കി അതിൽ ധ്യാനം; അന്തിയൂരിൽ 48 ദിവസത്തെ ധ്യാനം തുടങ്ങിയത് വിശ്വനാഥൻ എന്നയാൾ: ഭക്ഷണം ഉപേക്ഷിച്ചുള്ള വിശ്വനാഥന്റെ ധ്യാനം കാണാൻ തിരക്കോട് തിരക്ക്

ലോക സമാധാനത്തിനായി പത്തടി താഴ്ചയിൽ കുഴിയുണ്ടാക്കി അതിൽ ധ്യാനം; അന്തിയൂരിൽ 48 ദിവസത്തെ ധ്യാനം തുടങ്ങിയത് വിശ്വനാഥൻ എന്നയാൾ: ഭക്ഷണം ഉപേക്ഷിച്ചുള്ള വിശ്വനാഥന്റെ ധ്യാനം കാണാൻ തിരക്കോട് തിരക്ക്

സ്വന്തം ലേഖകൻ

ഈറോഡ്: ലോകസമാധാനത്തിനായി പത്തടി താഴ്ചയിൽ കുഴിയുണ്ടാക്കി അതിൽ ധ്യാനം. നല്ലികവുണ്ടൻപുത്തൂരിൽ താമസിക്കുന്ന വിശ്വനാഥൻ എന്ന സായിയാണ് അന്തിയൂരിൽ കുഴിയിലിരുന്ന് ധ്യാനം ചെയ്യുന്നത്. ഭക്ഷണം പോലും ഉപേക്ഷിച്ച് 48 ദിവസത്തെ ധ്യാനത്തിനാണ് വിശ്വനാഥൻ തുടക്കം ഇട്ടിരിക്കുന്നത്. കുഴിയിൽ ശിവലിംഗം സ്ഥാപിച്ചാണ് ഭക്ഷണമില്ലാതെ ധ്യാനിക്കുന്നത്.

സ്‌കൂളുകളിൽ കുട്ടികൾക്ക് യോഗ പരിശീലനം നൽകുന്ന വിശ്വനാഥൻ ജൂലായിൽ അമർനാഥ് ക്ഷേത്രത്തിലേക്ക് പോയിരുന്നു. ഏതാനുംദിവസം മുൻപ് തിരിച്ചുവന്ന് പ്രദേശവാസികളോട് ധ്യാനത്തിലിരിക്കാൻ പോകുന്നതായി അറിയിച്ചു. അമർനാഥ് ക്ഷേത്രത്തിൽവെച്ച് പരിചയപ്പെട്ട അൻപതോളം പേർ എത്തിയാണ് ധ്യാനത്തിനുള്ള കുഴി ഉണ്ടാക്കിയത്. തുടർന്ന്, വിശ്വാനാഥൻ കുഴിയിൽ ഇറങ്ങി പൂജകൾ നടത്തി. ഇപ്പോൾ ധ്യാനംകാണാൻ ആളുകളുടെ തിരക്കാണിവിടെ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP