Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഉള്ളിൽ തീയുള്ള കുഞ്ഞിപ്പെണ്ണ്; അവസാനം അവൾ പതുക്കേ ചോദിച്ചു; ഞാനിങ്ങനെയൊക്കെ പറഞ്ഞതോണ്ട് എനിക്ക് ഇനിയും ആ സ്‌കൂളിൽ പോകണമെന്ന് ആലോയ്ക്കുമ്പോ പേട്യാവ്ണുണ്ട്; പ്രിൻസിപ്പലിനെയാ ഇനിക്ക് പേടി; ഓല് ഇന്നോടെന്തെങ്കിലും ചെയ്താൽ മിസ്സ് ന്റെ കൂടെ ഉണ്ടാവൂലേ? നാളെയും വെളിച്ചമുണ്ടാകുമെന്ന് ഉറപ്പ് തരുന്ന മക്കൾ. ഇവരോടൊപ്പമുണ്ട് നമ്മൾ, ഉണ്ടാകണം നമ്മൾ: ഷഹലയുടെ കൊല്ലക്കൊല വിളിച്ചു പറഞ്ഞ നിദാ ഫാത്തിമയുടെ ആശങ്ക പങ്കുവച്ച് ജോ ഷിംനാ ആസീസ്

ഉള്ളിൽ തീയുള്ള കുഞ്ഞിപ്പെണ്ണ്; അവസാനം അവൾ പതുക്കേ ചോദിച്ചു; ഞാനിങ്ങനെയൊക്കെ പറഞ്ഞതോണ്ട് എനിക്ക് ഇനിയും ആ സ്‌കൂളിൽ പോകണമെന്ന് ആലോയ്ക്കുമ്പോ പേട്യാവ്ണുണ്ട്; പ്രിൻസിപ്പലിനെയാ ഇനിക്ക് പേടി; ഓല് ഇന്നോടെന്തെങ്കിലും ചെയ്താൽ മിസ്സ് ന്റെ കൂടെ ഉണ്ടാവൂലേ? നാളെയും വെളിച്ചമുണ്ടാകുമെന്ന് ഉറപ്പ് തരുന്ന മക്കൾ. ഇവരോടൊപ്പമുണ്ട് നമ്മൾ, ഉണ്ടാകണം നമ്മൾ: ഷഹലയുടെ കൊല്ലക്കൊല വിളിച്ചു പറഞ്ഞ നിദാ ഫാത്തിമയുടെ ആശങ്ക പങ്കുവച്ച് ജോ ഷിംനാ ആസീസ്

മറുനാടൻ മലയാളി ബ്യൂറോ

വയനാട്: നിദ ഫാത്തിമ. അല്ല, ഒരു കൂട്ടം നിദ ഫാത്തിമമാർ. വയനാട്ടിൽ പാമ്പ് കടിയേറ്റ ഷഹലയുടെ സഹപാഠികൾ-ഡോക്ടർ ഷിംനാ അസീസിന്റെ ഈ കുറിപ്പ് വൈറലാകുകയാണ്. ഷഹലയ്ക്ക് നീതി ഉറപ്പാക്കിയ നിദാ ഫാത്തിമയുടെ വേദനയാണ് ഷിംനാ അസീസ് പൊതു സമൂഹത്തിൽ പങ്കുവയ്ക്കുന്നത്. 'ഞാനിങ്ങനെയൊക്കെ പറഞ്ഞതോണ്ട് എനിക്ക് ഇനിയും ആ സ്‌കൂളിൽ പോകണമെന്ന് ആലോയ്ക്കുമ്പോ പേട്യാവ്ണുണ്ട്. പ്രിൻസിപ്പലിനെയാ ഇനിക്ക് പേടി. ഓല് ഇന്നോടെന്തെങ്കിലും ചെയ്താൽ മിസ്സ് ന്റെ കൂടെ ഉണ്ടാവൂലേ?'-ഇതാണ് ഷിംനയോട് ഷഹല ചോദിക്കുന്നത്. അപ്പോഴും സ്‌കൂളിലെ അനീതിക്ക് എതിരെ ഏതറ്റം വരേയും പോകാനാണ് നിദാ ഫാത്തിമയുടെ തീരുമാനം.

സ്‌കൂളിനെ കുറ്റം പറയാൻ താനില്ല. എന്നാൽ നടന്നത് ക്രൂരതയാണ്. അത് എവിടേയും പറയും. ഷഹലയെ കൊന്നത് അദ്ധ്യാപകരുടെ ക്രൂരതയാണ്. 3.10നാണ് പാമ്പ് കടിച്ചത്. 3.36നാണ് കുട്ടിയുടെ ഉപ്പയെ അറിയിച്ചത്. ആശുപത്രിയിൽ കൊണ്ടു പോയത് 3.50നും. പാമ്പ് കടിച്ചുവെന്ന് കുട്ടി പറയുമ്പോൾ ബെഞ്ച് തട്ടിയാതെന്ന് അദ്ധ്യാപകർ പറയുന്നു. എന്ത് തട്ടിയതായാലും ശരിക്കും രക്തം പോകുന്നുണ്ടായിരുന്നു. അങ്ങനെ ഒരു കുട്ടിയെ ഏത് സാഹചര്യത്തിലായാലും അദ്ധ്യാപകർ ആശുപത്രിയിൽ കൊണ്ടു പോകണം. ഷിജൻ സാറാണ് ആശുപത്രിയിൽ കൊണ്ടു പോകുന്നതിനെ എതിർത്തത്-ഇപ്പോഴും നിദാ ഫാത്തിമ പഴയ നിലപാടുകൾ ആവർത്തിക്കുകയാണ്. ഇതിനിടെയാണ് ഷ്ിംനാ ആസീസിന്റെ കുറിപ്പ് വൈറലാകുന്നത്.

രാവിലെ അവളെ നമ്പർ സംഘടിപ്പിച്ച് വിളിച്ചു. അവൾ മദ്രസയിൽ പോയി വന്നിട്ടേ ഉള്ളായിരുന്നു എന്നവളുടെ ഉപ്പ പറഞ്ഞു . ഇന്നലെ രാത്രി ടിവിയിൽ കൂടെയുണ്ടായിരുന്ന മഞ്ചേരി ആശുപത്രിയിലെ ഡോക്ടറാണെന്ന് പറഞ്ഞപ്പോ അവൾ ഷഹലയെക്കുറിച്ച് പിന്നേം കുറേ സങ്കടം നുള്ളിപ്പെറുക്കി പറഞ്ഞു. ഉള്ളിൽ തീയുള്ള കുഞ്ഞിപ്പെണ്ണ്. അവസാനം അവൾ പതുക്കേ ചോദിച്ചത് ഇതാണ് - 'ഞാനിങ്ങനെയൊക്കെ പറഞ്ഞതോണ്ട് എനിക്ക് ഇനിയും ആ സ്‌കൂളിൽ പോകണമെന്ന് ആലോയ്ക്കുമ്പോ പേട്യാവ്ണുണ്ട്. പ്രിൻസിപ്പലിനെയാ ഇനിക്ക് പേടി. ഓല് ഇന്നോടെന്തെങ്കിലും ചെയ്താൽ മിസ്സ് ന്റെ കൂടെ ഉണ്ടാവൂലേ?' അവളുടെ കുഞ്ഞിക്കണ്ണും മൈലാഞ്ചിയിട്ട കൈയും മുഖത്തുള്ള ഓമനത്തമുള്ള ഒട്ടും അപക്വമല്ലാത്ത തന്റേടവുമെല്ലാം ഉള്ളിൽ നിന്ന് മിന്നൽ പോലെ മാഞ്ഞ് അവളെന്റെ ആച്ചുവിനോളം ചെറുതായി ഓടി വന്ന് നെഞ്ചിൽ വീണത് പോലെ തോന്നി. 'ഏതറ്റം വരെയും ഉറപ്പായും കൂടെ നിൽക്കും' എന്ന് പറഞ്ഞിട്ടുണ്ട്. അത് വാക്കാണ് താനും.-ഷിംന കുറിക്കുന്നു.

ഷിംനാ അസീസിന്റെ ഫെയ്‌സ് ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം

നിദ ഫാത്തിമ. അല്ല, ഒരു കൂട്ടം നിദ ഫാത്തിമമാർ. വയനാട്ടിൽ പാമ്പ് കടിയേറ്റ ഷഹലയുടെ സഹപാഠികൾ.

അവരെ ആദ്യമായി കാണുന്നത് ഇന്നലെ വൈകുന്നേരം കണ്ട ന്യൂസ് ബൈറ്റിലാണ്. അവർ അവരുടെ സഹപാഠിക്ക് കിട്ടാതെ പോയ നീതിക്ക് വേണ്ടി യാതൊരു സങ്കോചവുമില്ലാതെ ഉറക്കെ വ്യക്തതയോടെ ശബ്ദിക്കുന്നുണ്ടായിരുന്നു. അഭിമാനം തോന്നി.

ഇന്നലെ നിദയെ നേരിൽ കേട്ടത് ന്യൂസ് 24 ചർച്ചയിലാണ്. അവിടെയും അവളുടെ ശബ്ദത്തിന് യാതൊരു ഇടർച്ചയുമില്ല. അല്ലെങ്കിലും ഭയത്തിനും സ്വാധീനത്തിനും മീതെ നിൽക്കുന്ന നിഷ്‌കളങ്കതയാണല്ലോ ആ പ്രായത്തിന്. ഏഴാം ക്ലാസുകാരിയുടെ ശബ്ദത്തിലെ ആത്മവിശ്വസവും നേരിട്ടറിഞ്ഞു.

രാവിലെ അവളെ നമ്പർ സംഘടിപ്പിച്ച് വിളിച്ചു. അവൾ മദ്രസയിൽ പോയി വന്നിട്ടേ ഉള്ളായിരുന്നു എന്നവളുടെ ഉപ്പ പറഞ്ഞു . ഇന്നലെ രാത്രി ടിവിയിൽ കൂടെയുണ്ടായിരുന്ന മഞ്ചേരി ആശുപത്രിയിലെ ഡോക്ടറാണെന്ന് പറഞ്ഞപ്പോ അവൾ ഷഹലയെക്കുറിച്ച് പിന്നേം കുറേ സങ്കടം നുള്ളിപ്പെറുക്കി പറഞ്ഞു. ഉള്ളിൽ തീയുള്ള കുഞ്ഞിപ്പെണ്ണ്.

അവസാനം അവൾ പതുക്കേ ചോദിച്ചത് ഇതാണ് - 'ഞാനിങ്ങനെയൊക്കെ പറഞ്ഞതോണ്ട് എനിക്ക് ഇനിയും ആ സ്‌കൂളിൽ പോകണമെന്ന് ആലോയ്ക്കുമ്പോ പേട്യാവ്ണുണ്ട്. പ്രിൻസിപ്പലിനെയാ ഇനിക്ക് പേടി. ഓല് ഇന്നോടെന്തെങ്കിലും ചെയ്താൽ മിസ്സ് ന്റെ കൂടെ ഉണ്ടാവൂലേ?'

അവളുടെ കുഞ്ഞിക്കണ്ണും മൈലാഞ്ചിയിട്ട കൈയും മുഖത്തുള്ള ഓമനത്തമുള്ള ഒട്ടും അപക്വമല്ലാത്ത തന്റേടവുമെല്ലാം ഉള്ളിൽ നിന്ന് മിന്നൽ പോലെ മാഞ്ഞ് അവളെന്റെ ആച്ചുവിനോളം ചെറുതായി ഓടി വന്ന് നെഞ്ചിൽ വീണത് പോലെ തോന്നി. 'ഏതറ്റം വരെയും ഉറപ്പായും കൂടെ നിൽക്കും' എന്ന് പറഞ്ഞിട്ടുണ്ട്. അത് വാക്കാണ് താനും.

ഇത്രയും ഉഗ്രമായി ന്യായത്തിന് വേണ്ടി ജ്വലിക്കുന്ന കനലുകളെല്ലാം ചവിട്ടി അണയ്ക്കാൻ ധൃതി പിടിക്കുന്ന ലോകമാണ് ചുറ്റും. അവളുടെ കാര്യവും മറിച്ചാകില്ലെന്നറിയാം. ഏതായാലും, അവൾ നേരിട്ടേക്കാവുന്ന തുറിച്ചു നോട്ടങ്ങളോടും കുത്തുവാക്കുകളോടുമായി പറയുകയാണ്...

അവൾ പുറത്തുവന്ന് സംസാരിച്ചത് നിങ്ങളിൽ ചിലർ കൊന്ന അവളുടെ സഹപാഠിയുടെ ജീവൻ പോയതിന്റെ വേദനയാണ്. ഇനി ഇല്ലാക്കഥകളും ഭീഷണിയും പരിഹാസവും ഒക്കെയായിട്ട് ഇത്രയും ശൗര്യമുള്ള ഒരു പെൺകുഞ്ഞിനെ ഒതുക്കാൻ ശ്രമിക്കരുത്. അങ്ങനെയൊന്നുണ്ടായാൽ ഷഹലയുടെ കൂടെ നിന്ന ലോകം മുഴുവൻ ഉറപ്പായും നിദയോടൊപ്പവും ഉണ്ടാകും. അതിലൊരു സംശയവുമില്ല.

അഭിമാനമാണിവൾ... ഇവളുടെ കൂട്ടുകാരും.
ചോദ്യം ചെയ്യാനറിയുന്നവർ, പ്രതികരണശേഷിയും നീതിബോധവുമുള്ളവർ.

നാളെയും വെളിച്ചമുണ്ടാകുമെന്ന് ഉറപ്പ് തരുന്ന മക്കൾ. ഇവരോടൊപ്പമുണ്ട് നമ്മൾ, ഉണ്ടാകണം നമ്മൾ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP