Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ബാലികയുടെ മരണം രാഷ്ട്രീയവൽക്കരിക്കരുത്; കോൺഗ്രസും മുസ്‌ലിം ലീഗും നടത്തുന്ന നീക്കം അപലപനീയമെന്നും സിപിഎം

ബാലികയുടെ മരണം രാഷ്ട്രീയവൽക്കരിക്കരുത്; കോൺഗ്രസും മുസ്‌ലിം ലീഗും നടത്തുന്ന നീക്കം അപലപനീയമെന്നും സിപിഎം

മറുനാടൻ മലയാളി ബ്യൂറോ

സുൽത്താൻ ബത്തേരി: സർവജന ഹൈസ്‌കൂളിൽ, വിഷബാധയേറ്റ ഷഹല ഷെറിൻ എന്ന പിഞ്ചുബാലിക മരിക്കാനിടയായ സാഹചര്യം അങ്ങേയറ്റം വേദനാജനകമാണെന്നും സമൂഹത്തെയാകെ വേദനിപ്പിക്കുകയും നടപടിയെടുക്കാൻ പ്രേരിപ്പിക്കുകയും ചെയ്ത സംഭവം രാഷ്ട്രീയവത്കരിക്കാൻ കോൺഗ്രസും മുസ്‌ലിം ലീഗും നടത്തുന്ന നീക്കം അപലപനീയമാണെന്നും സിപിഎം ബത്തേരി ഏരിയ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. പൊതുവിദ്യാഭ്യാസ മേഖലയിൽ മുന്നേറ്റം സൃഷ്ടിക്കാൻ കഴിഞ്ഞ മൂന്നു വർഷക്കാലം കേരള സർക്കാർ നടത്തിയ പ്രവർത്തനം ഏറെ പ്രശംസനീയമാണ്. ഇത്തരമൊരു സാഹചര്യത്തിൽ സർവജന ഹൈസ്‌കൂളിൽ ക്ലാസ് മുറിയിൽ പാമ്പുകടിയേറ്റ് വിദ്യാർത്ഥിനി മരിക്കാനിടയായത് ആരെയും അമ്ബരപ്പിക്കുന്നതാണ്.

കുട്ടിയുടെ മരണം നമ്മുടെ മനുഷ്യത്വത്തിനു നേരെയാണ് വിരൽചൂണ്ടുന്നത്. വൈകീട്ട്? 3.10ഓടെ പാമ്ബുകടിയേറ്റ തിനുശേഷം കുട്ടിയുടെ പിതാവിനെ വിവരമറിയിക്കുന്നത് 3.36ന് ആണെന്നതും നാലുമണിയോടെ കുട്ടിയെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചിട്ടും കുട്ടിയെ രക്ഷിക്കാനുള്ള ആന്റി വെനം നൽകാതിരുന്നതും അവശയായ കുട്ടിയെ ചികിത്സ നൽകാതെ കോഴിക്കോട്ടേക്ക് അയച്ചതും മനുഷ്യത്വരഹിതമായ നടപടിയാണെന്ന കാര്യത്തിൽ സംശയമില്ല. പക്ഷേ, ഇക്കാര്യത്തിൽ ഉണർന്നുപ്രവർത്തിക്കാൻ കേരള സർക്കാർ തയാറായി.

ചികിത്സ വൈകിപ്പിച്ച സർക്കാർ സ്‌കൂളിലെ പ്രിൻസിപ്പൽ, പ്രധാനാധ്യാപകൻ, മറ്റൊരു അദ്ധ്യാപകൻ എന്നിവരെ സസ്‌പെൻഡ് ചെയ്തു. സ്‌കൂൾ പി.ടി.എ പിരിച്ചുവിട്ടു. താലൂക്ക് ആശുപത്രിയിൽ എത്തിയ കുട്ടിക്ക് ചികിത്സ നൽകാതിരുന്ന ഡോക്ടറെ സസ്‌പെൻഡ് ചെയ്തു. ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകൾ അന്വേഷണം പ്രഖ്യാപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP