Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്‌കൂൾ വളപ്പിൽ കുട്ടികൾ പരിപാലിക്കുന്ന വാഴകൃഷിത്തോട്ടത്തിൽ രാത്രി മുതൽ കാട്ടാനക്കൂട്ടത്തിന്റെ വിളയാടൽ; പന്തം കത്തിച്ചും പാട്ടകൊട്ടിയും കൂക്കിവിളിച്ചും കാട്ടാനക്കൂട്ടത്തെ തുരത്തിയത് പുലർച്ചയോടെ; കുട്ടമ്പുഴയിൽ ഭീതി ഒഴിയാതെ നാട്ടുകാർ

സ്‌കൂൾ വളപ്പിൽ കുട്ടികൾ പരിപാലിക്കുന്ന വാഴകൃഷിത്തോട്ടത്തിൽ രാത്രി മുതൽ കാട്ടാനക്കൂട്ടത്തിന്റെ വിളയാടൽ; പന്തം കത്തിച്ചും പാട്ടകൊട്ടിയും കൂക്കിവിളിച്ചും കാട്ടാനക്കൂട്ടത്തെ തുരത്തിയത് പുലർച്ചയോടെ; കുട്ടമ്പുഴയിൽ ഭീതി ഒഴിയാതെ നാട്ടുകാർ

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: കുട്ടമ്പുഴയിൽ സ്‌കൂൾവളപ്പിൽ കാട്ടാനക്കൂട്ടം ഇറങ്ങി കൃഷി നശിപ്പിച്ചു. കുട്ടമ്പുഴ ടൗണിന്റെ സമീപത്തുള്ള ഉരുളൻതണ്ണി റോഡിലുള്ള വിമല പബ്ലിക് സ്‌കൂളിലാണ് ആനക്കൂട്ടം എത്തിയത്. സ്‌കൂൾ മതിൽക്കെട്ടിനോടു ചേർന്നുള്ള കൃഷിയിടത്തിൽ വ്യാഴാഴ്ച പുലർച്ചെയോടെയാണ് ആനക്കൂട്ടം മടങ്ങിയത്.അതുവഴി കടന്നുപോയ ജീപ്പ് യാത്രക്കാരാണ് റോഡിനോടു ചേർന്ന സ്‌കൂൾവളപ്പിൽ കാട്ടാനക്കുട്ടത്തെ കണ്ട് സമീപവാസികളെ വിളിച്ചുണർത്തി വിവരം അറിയിച്ചത്.

നാട്ടുകാർ സംഘടിച്ച് പന്തം കത്തിച്ചും പാട്ടകൊട്ടിയും കൂക്കിവിളിച്ചും കാട്ടാനക്കൂട്ടത്തെ തുരത്തുകയായിരുന്നു. വലുതും ചെറുതുമായ പത്ത് ആനകൾ ഉണ്ടായിരുന്നു.വിമലാ പബ്ലിക്ക് സ്‌കൂളിനോട് ചേർന്ന് നിൽക്കുന്ന പറമ്പിൽ കുട്ടികൾ പരിപാലിക്കുന്ന വാഴ കൃഷി ആണ് കാട്ടാനകൂട്ടം നശിപ്പിച്ചത്. കുട്ടമ്പുഴ - ഉരുളൻതണ്ണി റോഡ് മുറിച്ച് കടന്നാണ് ഈ പറമ്പിലേക്ക് ആന കൂട്ടം എത്തിയത്. വലിയ കയ്യാലകൾ നശിപ്പിച്ചിരുന്നു
രാത്രി 9 മണിക്ക് തമ്പടിച്ച ആനകൂട്ടം മടങ്ങിയത് ആകട്ടെ രാവിലെ 5:30 കഴിഞ്ഞ്.

സ്വന്തം അന്നത്തിനു വേണ്ടി പണിയെടുകുന്ന ടാപ്പിങ്ങ് തൊഴിലാളികളും, ദൂരെ പോയി പണിയെടുക്കുന്ന പ്രദേശ വാസികളും ഭീതിയോടെയാണ് ഇതിലൂടെ യാത്ര ചെയ്യുന്നത്. സൗരോർജ വേലികൾ തുരുമ്പെടുത്ത് നശിച്ച നിലയിലാണ്. റെയിൽ ഫെൻസിങ് പോലുള്ള സംവിധാനങ്ങൾ പ്രയോജനപ്പെടുത്തി ഞങ്ങളുടെ ജീവൻ രക്ഷിക്കണമെന്നാണ് കുട്ടമ്പുഴ നിവാസികൾ ഒന്നടങ്കം ആവശ്യപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP