Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അറിയപ്പെടുന്നത് ദാവൂദ് ഇബ്രാഹിമിന്റെ ഉറ്റ അനുയായിയായി; 1993 ലെ മുംബൈ ബോംബ് സ്‌ഫോടനക്കേസിലെ പ്രതി; ഇക്‌ബാൽ മേമൻ കുപ്രസിദ്ധനായത് കോടികൾ കൊണ്ട് അമ്മാനമാടുന്ന റിയൽ എസ്റ്റേറ്റ് മാഫിയ തലവനായി; ഇക്‌ബാൽ മേമൻ ഏലിയാസ് 'ഇബ്രാഹിം മിർച്ചി'യുമായി സാമ്പത്തിക ഇടപാടുള്ള കമ്പനിയിൽ നിന്ന് ബിജെപി ഫണ്ട് വാങ്ങിയത് 10 കോടി; ഇഡി കുരുക്കിയ കമ്പനിയിൽ നിന്ന് പാർട്ടി ഫണ്ട് സ്വീകരിച്ച വിവരം പുറത്തുവിട്ടത് ദ വയർ.കോം

അറിയപ്പെടുന്നത് ദാവൂദ് ഇബ്രാഹിമിന്റെ ഉറ്റ അനുയായിയായി; 1993 ലെ മുംബൈ ബോംബ് സ്‌ഫോടനക്കേസിലെ പ്രതി; ഇക്‌ബാൽ മേമൻ കുപ്രസിദ്ധനായത് കോടികൾ കൊണ്ട് അമ്മാനമാടുന്ന റിയൽ എസ്റ്റേറ്റ് മാഫിയ തലവനായി; ഇക്‌ബാൽ മേമൻ ഏലിയാസ് 'ഇബ്രാഹിം മിർച്ചി'യുമായി സാമ്പത്തിക ഇടപാടുള്ള കമ്പനിയിൽ നിന്ന് ബിജെപി ഫണ്ട് വാങ്ങിയത് 10 കോടി; ഇഡി കുരുക്കിയ കമ്പനിയിൽ നിന്ന് പാർട്ടി ഫണ്ട് സ്വീകരിച്ച വിവരം പുറത്തുവിട്ടത് ദ വയർ.കോം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ രേഖകൾ തന്നെ അവർക്ക് വിനയായി. ഭീകരസംഘടനകൾക്ക് സാമ്പത്തിക സഹായം നൽകിയതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി)കണ്ടെത്തിയ കമ്പനിയിൽ നിന്ന് ബിജെപി ഫണ്ട് സ്വീകരിച്ചെന്ന വിവരമാണ് പുറത്ത് വന്നിരിക്കുന്നത്. 'ദ വയർ.കോം' ആണ് വാർത്ത പുറത്തുവിട്ടത്. 2014 - 15 കാലത്ത് 10 കോടി രൂപയാണ് ആർ.കെ.ഡബ്ല്യൂ ഡവലപേഴ്‌സ് എന്ന കമ്പനിയിൽ നിന്ന് ബിജെപി സ്വീകരിച്ചത്. 1993ലെ മുംബെ സ്‌ഫോടന കേസിൽ പ്രതിയും ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത സഹായിയുമായ അന്തരിച്ച ഇക്‌ബാൽ മിർച്ചി എന്ന ഇക്‌ബാൽ മേമനുമായി ആർ.കെ.ഡബ്ല്യൂ ഡവലപേഴ്‌സ് സാമ്പത്തിക ഇടപാടുകൾ നടത്തിയതായി ഇ.ഡി കണ്ടെത്തിയിരുന്നു.

വിവിധ കോർപറേറ്റുകളിൽനിന്ന് ബിജെപി ഫണ്ട് സ്വീകരിച്ചിട്ടുണ്ടെങ്കിലും ഒരൊറ്റ കമ്പനിയിൽ നിന്ന് ഏറ്റവും കൂടുതൽ തുക സ്വീകരിച്ചത് ആർ.കെ.ഡബ്ല്യൂ ഡവലപേഴ്‌സിൽ നിന്നാണെന്നും 'ദ വയർ' റിപ്പോർട്ട് ചെയ്യുന്നു. ഭീകര - അധോലോക സംഘങ്ങളുമായി നടത്തിയ ഇടപാടുകളുടെ പേരിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഈ കമ്പനിയുടെ മുൻ ഡയറക്ടർ രഞ്ജീത് ബിന്ദ്രയെ അറസ്റ്റ് ചെയ്തിരുന്നു. കമ്പനിയും ഇക്‌ബാൽ മിർച്ചിയുമായുള്ള ഇടപാടിലെ ഇടനിലക്കാരനായിരുന്നു ബിന്ദ്ര. മിർച്ചിയുടെ സ്വത്തുക്കൾ വാങ്ങിയതായി ഇ.ഡി കണ്ടെത്തിയ സൺബ്ലിങ്ക് റിയൽ എസ്റ്റേറ്റ് എന്ന കമ്പനി പൊതു ഡയറക്ടർ വഴിയാണ് ആർ.കെ.ഡബ്ല്യൂ ഡവലപേഴ്‌സുമായി ബന്ധിപ്പിച്ചിരുന്നത്. സൺബ്ലിങ്ക് റിയൽ എസ്റ്റേറ്റ്‌സിൽ നിന്നും രണ്ട് കോടി രൂപ സംഭാവനയും ബിജെപി സ്വീകരിച്ചതായി റിപ്പോർട്ടിൽ പറയുന്നു.

സൺബ്ലിങ്കിന്റെ ഡയറക്ടറായ മെഹുൽ അനിൽ ബവിഷി, സ്‌കിൽ റിയൽറ്റേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഡയറക്ടർ കൂടിയാണ്. 2014-15 ൽ ബിജെപിക്ക് സ്‌കിൽ റിയൽറ്റേഴ്സിൽ നിന്ന് രണ്ട് കോടി രൂപ സംഭാവന ലഭിച്ചുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ കണക്കിൽ ബിജെപി വ്യക്തമാക്കിയിട്ടുണ്ട്.ആർ.കെ.ഡബ്ല്യു ഡെവലപ്പേഴ്സിന്റെ ഡയറക്ടറായ പ്ലാസിഡ് ജേക്കബ് നറോണ, ദർശൻ ഡെവലപ്പർസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെയും ഡയറക്ടറാണ്. 201617 വർഷത്തിൽ 7.5 കോടി രൂപയാണ് ഇവർ ബിജെപിക്ക് സംഭാവനയായി നൽകിയത്.

ഇക്‌ബാൽ മിർച്ചിയുടെ സ്വത്ത് ആർ.കെ.ഡബ്ല്യു ഡവലപേഴ്സ് വാങ്ങിയ ഇനത്തിൽ 30 കോടി രൂപ രഞ്ജീത് ബിന്ദ്ര കമ്മിഷൻ കൈപ്പറ്റിയതായി ഇ.ഡി കണ്ടെത്തിയിരുന്നു. ആർ.കെ.ഡബ്ല്യു ഡെവലപ്പേഴ്സുമായി ഇടപാട് നടത്തിയതിന് ബോളിവുഡ് നടി ശിൽപ ഷെട്ടിയുടെ ഭർത്താവ് രാജ് കുണ്ഡ്രയെ ഇ.ഡി ചോദ്യം ചെയ്തിരുന്നു.ഇക്കഴിഞ്ഞ മഹാരാഷ്ട്ര തെരഞ്ഞെടുപ്പിലും ഇക്‌ബാൽ മിർച്ചിയുടെ സ്വത്ത് വിൽപന വിവാദ വിഷയമായി കത്തി നിന്നതാണ്. കോൺഗ്രസ് നേതാവ് പ്രഫുൽ പട്ടേലിന്റെ ഉടമസ്ഥതയിലുള്ള മില്ലെനിയം ഡവലപേഴ്‌സ് എന്ന കമ്പനി മിർച്ചിയുമായി ഇടപാട് നടത്തിയത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ കോൺഗ്രസിനെ ആക്രമിക്കാനായി ബിജെപി ഉയർത്തിക്കാണിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP