Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അത്താണിയിൽ 'ബിനോയ്' എലിയാസ് 'ഗില്ലപ്പി'യെ ആദ്യം വെട്ടിയത് വിനു; വിനുവിനെ മറിച്ചിട്ട് കീഴ്‌പ്പെടുത്തി ബിനോയ് എഴുന്നേറ്റയുടനെ ആക്രമിച്ചത് ലാൽ കിച്ചുവും ഗ്രിന്റേഷും; കൊലക്കേസിൽ ഒളിവിൽ കഴിയുന്ന അത്താണി ബോയ്‌സ് ഗുണ്ടാസംഘത്തിലെ മൂഖ്യപ്രതികളുടെ ചിത്രങ്ങൾ പുറത്തുവിട്ട് പൊലീസ്; തിരച്ചിൽ തുടരുന്നു

അത്താണിയിൽ 'ബിനോയ്' എലിയാസ് 'ഗില്ലപ്പി'യെ ആദ്യം വെട്ടിയത് വിനു; വിനുവിനെ മറിച്ചിട്ട് കീഴ്‌പ്പെടുത്തി ബിനോയ് എഴുന്നേറ്റയുടനെ ആക്രമിച്ചത് ലാൽ കിച്ചുവും ഗ്രിന്റേഷും; കൊലക്കേസിൽ ഒളിവിൽ കഴിയുന്ന അത്താണി ബോയ്‌സ് ഗുണ്ടാസംഘത്തിലെ മൂഖ്യപ്രതികളുടെ ചിത്രങ്ങൾ പുറത്തുവിട്ട് പൊലീസ്; തിരച്ചിൽ തുടരുന്നു

പ്രകാശ് ചന്ദ്രശേഖർ

അങ്കമാലി: ഞായറാഴ്ച അത്താണിയിൽ ഗുണ്ടാനേതാവ് 'ഗില്ലപ്പി'യെന്ന ബിനോയിയെ (34) കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികളായ മൂന്ന് പേർക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി. മൂന്ന് പ്രതികളുടെയും ചിത്രങ്ങൾ പൊലീസ് പുറത്ത് വിട്ടു. കൊല്ലപ്പെട്ട ഗില്ലപ്പിയുടെ വീടിന് വിളിപ്പാടകലെ താമസിക്കുന്ന തുരുത്തിശ്ശേരി സ്വദേശി വിനു വിക്രമൻ (28), മൂക്കന്നൂർ സ്വദേശി ഗ്രിൻേറഷ് (29), തിരുവിലാംകുന്ന് സ്വദേശി ലാൽ കിച്ചു (28) എന്നിവർക്ക് വേണ്ടിയാണ് തിരച്ചിൽ നടത്തിയിട്ടുള്ളത്.

ബിനോയിയെ വടിവാളുപയോഗിച്ച് ആദ്യം വെട്ടുന്നത് വിനുവാണ്. തുടർന്ന് വിനുവിന്റെ ദേഹത്ത് ചാടിവീണ് കീഴ്‌പ്പെടുത്തി ബിനോയ് എഴുന്നേറ്റയുടനെ ലാൽ കിച്ചുവും ഗ്രിൻന്റെഷും ഇരുവശങ്ങളിലും ഓടിയത്തെി വെട്ടുകയായിരുന്നു. അതോടെ ബിനോയ് നിലത്ത് വീഴുകയും വെട്ടേറ്റ് പുളയുകയുമായിരുന്നു. ഈ സമയം നിലത്ത് നിന്ന് എഴുന്നേറ്റ വിനുവാണ് ജീവൻ നിലയ്ക്കുന്നത് വരെ തുരെ തുരെ വെട്ടിയത്. 'അത്താണി ബോയ്‌സ്' എന്ന ഗുണ്ട സംഘത്തിൽ പ്രവർത്തിച്ചിരുന്നവരായിരുന്നു ബിനോയിയും വിനു വിക്രമനും. ഇരുവരും ഏതാനും വർഷം മുമ്പ് ഭിന്നിച്ച് വിവിധ ചേരികളിലായി പ്രവർത്തിക്കുകയായിരുന്നു.

കൊലപാതകവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ വിനുവിന്റെ അനുയായികളായ അഖിൽ, നിഖിൽ, അരുൺ, ജസ്റ്റിൻ, ജിജീഷ്, എൽദോ ഏല്യാസ് എന്നീ ആറ് പ്രതികളെ പിടികൂടിയിരുന്നു. ഇവരെ ജില്ല റൂറൽ എസ്‌പി കെ.കാർത്തികിന്റെയും ആലുവ ഡി.വൈ.എസ്‌പി ജി.വേണുവിന്റെയും നേതൃത്വത്തിൽ വിശദമായ ചോദ്യം ചെയ്യുകയും സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ പേരുടെ വിവരങ്ങൾ പൊലീസിന് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഡ്രൈവർ അടക്കം നിരവധി പേരെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.

ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് ഗില്ലപ്പിയുടെ കൊലക്ക് പ്രധാന കാരണം. പ്രതികളിൽപ്പെട്ട അഖിലിനെ ബിനോയിയുടെ സംഘത്തിൽപ്പെട്ടവർ മർദ്ദിച്ചിരുന്നു. അതിന്റെ പകവീട്ടുന്നതിനായി സംഭവ ദിവസം രാവിലെ അഖിലിന്റെ വീട്ടിൽ സംഘം ഒരുമിച്ച്കൂടി ബിനോയിയെ കൊല്ലാൻ ഗുഡാലോചന നടത്തിയത്. കഴിഞ്ഞ ദിവസം പിടിയിലായ പ്രതി ഏൽദോ ഏല്യാസിനെയും ആലുവ മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കൊലപാത കേസിലെ ഒളിവിൽ കഴിയുന്ന പ്രതികളെക്കുറിച്ച് വിവരം ലഭിക്കുന്നവർ ( 9497990077ഡി.വൈ.എസ്‌പി,ആലുവ), ( 9497947192സിഐ, ആലങ്ങാട്) ( 9497947196സിഐ, ചെങ്ങമനാട്), ( 9497987120സിഐ അങ്കമാലി), (9497987128സിഐ, നെടുമ്പാശ്ശേരി).

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP