Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഉറച്ച ഭരണത്തിന് ഉദ്ധവ് താക്കറെ തന്നെ വേണം; ശിവസേന മേധാവി മഹാരാഷ്ട്രയുടെ അമരത്തേക്ക്; മുഖ്യമന്ത്രി സ്ഥാനം വഹിക്കാൻ സമ്മതം മൂളിയത് കോൺഗ്രസ്-എൻസിപി നേതാക്കൾ കടുത്ത സമ്മർദ്ദം ചെലുത്തിയതോടെ; ഔദ്യോഗിക പ്രഖ്യാപനം നാളെ; ഗവർണറെ കാണുന്ന സമയവും ശനിയാഴ്ച തീരുമാനിക്കുമെന്ന് ശരദ് പവാർ; ശിവസേന-എൻസിപി-കോൺഗ്രസ് സഖ്യം സർക്കാരുണ്ടാക്കുന്നത് തടയാൻ സുപ്രീം കോടതിയിൽ ഹർജി

ഉറച്ച ഭരണത്തിന് ഉദ്ധവ് താക്കറെ തന്നെ വേണം; ശിവസേന മേധാവി മഹാരാഷ്ട്രയുടെ അമരത്തേക്ക്;  മുഖ്യമന്ത്രി സ്ഥാനം വഹിക്കാൻ സമ്മതം മൂളിയത് കോൺഗ്രസ്-എൻസിപി നേതാക്കൾ കടുത്ത സമ്മർദ്ദം ചെലുത്തിയതോടെ; ഔദ്യോഗിക പ്രഖ്യാപനം നാളെ; ഗവർണറെ കാണുന്ന സമയവും ശനിയാഴ്ച തീരുമാനിക്കുമെന്ന് ശരദ് പവാർ; ശിവസേന-എൻസിപി-കോൺഗ്രസ് സഖ്യം സർക്കാരുണ്ടാക്കുന്നത് തടയാൻ സുപ്രീം കോടതിയിൽ ഹർജി

മറുനാടൻ ഡെസ്‌ക്‌

മുംബൈ: മഹാരാഷ്ട്രയിൽ ശിവസേന മേധാവി ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാകും. കോൺഗ്രസ്-എൻസിപി ചർച്ചകളിലാണ് ഈ ധാരണയായത്. ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാവില്ല. പൊതുമിനിമം പരിപാടിയും അധികാരം പങ്കിടലുമാണ് ഇന്ന് ഉദ്ധവ് താക്കറെയുമായി കോൺഗ്രസ്-എൻസിപി നേതാക്കൾ ചർച്ച ചെയ്തത്. മുംബൈയിൽ രണ്ടുമണിക്കൂറോളം നീണ്ടുനിന്ന യോഗത്തിന് ശേഷമാണ് ഉദ്ധവ് മുഖ്യമന്ത്രിയാകാൻ സമ്മതിച്ചത്. നേരത്തെ ആദിത്യ താക്കറെയാവും മുഖ്യമന്ത്രി എന്നായിരുന്നു വാർത്തകൾ.

കൂടിയാലോചനകൾ നാളെയും തുടരുമെന്ന് എൻസിപി നേതാവ് ശരദ് പവാർ മാധ്യമപ്രവർത്തകരോടെ പറഞ്ഞു. ഉദ്ധവ് താക്കറെ സർക്കാരിനെ നയിക്കുമെന്ന കാര്യത്തിൽ മൂന്നുപാർട്ടികളും തമ്മിൽ ധാരണയായി. മൂന്നുപാർട്ടികളും ചേർന്ന് നാളെ വാർത്താസമ്മേളനം വിളിക്കും. ഗവർണറെ എപ്പോൾ കാണണമെന്ന കാര്യം അതിന് ശേഷം തീരുമാനിക്കും.

ഭരണമുന്നണിയുടെ വികസന അജണ്ട തീരുമാനിക്കുന്നതിൽ അഭിപ്രായ സമന്വയം രൂപീകരിക്കാനാണ് മൂന്നുപാർട്ടികളും യോഗം ചേർന്നതെന്ന് മുതിർന്ന കോൺ്ഗ്രസ് നേതാവ് മാണിക്ക്‌റാവു താക്കറെ പറഞ്ഞിരുന്നു. ഏക്‌നാഥ് ഷിൻഡെ, സുഭാഷ് ദേശായി, സഞ്ജയ് റാവുത്ത്, അഹമ്മദ് പട്ടേൽ, മല്ലികാർജ്ജുൻ ഖാർഗെ, കെ.സി.വേണുഗോപാൽ, അവിനാഷ് പാണ്ഡെ, പൃഥ്വിരാജ് ചവാൻ തുടങ്ങിയ കോൺഗ്രസ് നേതാക്കളും, പ്രഫുൽ പട്ടേൽ, ജയന്ത് പാട്ടീൽ, അജിത് പവാർ തുടങ്ങിയ എൻസിപി നേതാക്കളും പങ്കെടുത്തു. ശരദ് പവാറിനെ കൂടാതെ ഉദ്ധവ് താക്കറെയും നെഹ്‌റു സെന്ററിൽ നടന്ന ചർച്ചയിൽ പങ്കെടുത്തു.

അതേസമയം, മഹാരാഷ്ട്രയിൽ ശിവസേന -എൻ.സി.പി- കോൺഗ്രസ് സഖ്യം സർക്കാരുണ്ടാക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയിൽ ഹർജി. മൂന്നുപാർട്ടികളും കൂടി തിരഞ്ഞെടുപ്പ് വിധിയെ പരാജയപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും ഹർജിക്കാരനായ സുരേന്ദ്ര ഇന്ദ്രബഹാദൂർ സിങ് പറയുന്നു. ത്രികക്ഷി സഖ്യത്തിന് സർക്കാർ രൂപീകരിക്കാൻ അനുമതി നൽകരുതെന്നും ഹർജിയിൽ ആവശ്യപ്പെട്ടു. ശിവസേനയുടെ നേതൃത്വത്തിലുള്ള പുതിയ സഖ്യത്തെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചാൽ അത് പുഞ്ചി കമ്മീഷന്റെ ശുപാർശയ്ക്ക് എതിരാകുമെന്നും അദ്ദേഹം പറയുന്നു. ഈ സാഹചര്യത്തിൽ സുപ്രീം കോടതി ഇടപെട്ട് സർക്കാർ രൂപീകരണം തടയണമെന്നാണ് ഹർജിക്കാരന്റെ ആവശ്യംഅതേസമയം ബിജെപി - ശിവസനേ സഖ്യം തകർന്നത് തീരാനഷ്ടമെന്ന് കേന്ദ്രമന്ത്രി നിധിൻ ഗഡ്കരി പറഞ്ഞു. ബിജെപിയും ശിവസേനയും തമ്മിൽ വലിയ ആശയ വ്യത്യാസങ്ങളില്ല. അങ്ങനെയൊരു സഖ്യം തകർന്നത് രാജ്യത്തിന് മാത്രമല്ല ഹിന്ദുത്വ താത്പര്യങ്ങൾക്കും വലിയ നഷ്ടമാണെന്ന് ഗഡ്കരി പറഞ്ഞു.വെറും അവസരവാദ രാഷ്ട്രീയം മാത്രമാണ് ശിവസേന-എൻ.സി.പി-കോൺഗ്രസ് സഖ്യമെന്നും അദ്ദേഹം പരിഹസിച്ചു. മൂന്നു പേരുടെയും ആശയങ്ങൾ യോജിച്ചുപോകുന്നതല്ല. മൂന്നു പാർട്ടികളും ചേർന്ന് സർക്കാർ രൂപീകരിച്ചാലും അത് അധികം മുന്നോട്ടുപോകില്ലെന്നും ഗഡ്കരി പറഞ്ഞു.

തിരഞ്ഞെടുപ്പിന് ശേഷമാണ് മൂന്നുപതിറ്റാണ്ട് നീണ്ടുനിന്ന ബിജെപിയുമായുള്ള ബന്ധം വിച്ഛേദിച്ച് ശിവസേന പുറത്തുകടന്നത്. ബിജെപി മുഖ്യമന്ത്രി സ്ഥാനം നിഷേധിച്ചതിനെ തുടർന്നാണ് ശിവസേന ഇടഞ്ഞത്. ബിജെപിക്കും സേനയ്ക്കും ചേർന്ന് 288 അംഗ സഭയിൽ 161 സീറ്റുണ്ടായിട്ടും സർ്ക്കാർ രൂപീകരിക്കാൻ തയ്യാറാകാതിരുന്നതിനെ തുടർന്നാണ് പ്രതിസന്ധി ഉടലെടുത്തത്. എൻസിപിക്ക് 54 ഉം കോൺഗ്രസിന് 44 സീറ്റുമാണുള്ളത്. ശിവസേനയും,എൻസിപിയും കോൺ്ഗ്രസും ചേരുമ്പോൾ കേവല ഭൂരിപക്ഷത്തിന് വേണ്ട 145 കടക്കും. ഇപ്പോൾ സംസ്ഥാനം രാഷ്ട്രപതി ഭരണത്തിനാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP