Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ഞാൻ സ്റ്റാറാണെന്ന് ഓർത്തിട്ട് ഞാനും മനുഷ്യനാടാ മൈ******; എനിക്കുമുണ്ട് വിചാരോം വികാരോ; അധികം കൊ******* പൂ***; നീ ഒന്നുങ്കിൽ എന്നെ ബ്ലോക്ക് ചെയ്യുക; അല്ലെങ്കിൽ ഞാൻ ബ്ലോക്ക് ചെയ്യും'; ഇൻസ്റ്റയിൽ മോശം കമന്റിട്ട ആരാധകന് ഷെയിൻ നിഗത്തിന്റെ തെറിപൂരം; ഓഡിയോ റെക്കോഡ് അടക്കം സോഷ്യൽ മീഡിയയിൽ പങ്കുവച്ച് താരം; അനുകൂലിച്ചും പ്രതികൂലിച്ചും ആരാധകർ; താരമൂല്യം കളയല്ലെന്ന് ഒരുപക്ഷം; സോഷ്യൽ മീഡിയയിൽ ചർച്ചയായി വീണ്ടും അബിയുടെ മകൻ

'ഞാൻ സ്റ്റാറാണെന്ന് ഓർത്തിട്ട് ഞാനും മനുഷ്യനാടാ മൈ******; എനിക്കുമുണ്ട് വിചാരോം വികാരോ; അധികം കൊ******* പൂ***; നീ ഒന്നുങ്കിൽ എന്നെ ബ്ലോക്ക് ചെയ്യുക; അല്ലെങ്കിൽ ഞാൻ ബ്ലോക്ക് ചെയ്യും'; ഇൻസ്റ്റയിൽ മോശം കമന്റിട്ട ആരാധകന് ഷെയിൻ നിഗത്തിന്റെ തെറിപൂരം; ഓഡിയോ റെക്കോഡ് അടക്കം സോഷ്യൽ മീഡിയയിൽ പങ്കുവച്ച് താരം; അനുകൂലിച്ചും പ്രതികൂലിച്ചും ആരാധകർ; താരമൂല്യം കളയല്ലെന്ന് ഒരുപക്ഷം; സോഷ്യൽ മീഡിയയിൽ ചർച്ചയായി വീണ്ടും അബിയുടെ മകൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സമൂഹമാധ്യമത്തിലൂടെ തന്നെ തെറിവിൡച്ച ആരാധകന് അതേ ഭാഷയിൽ മറുപടി നൽകി ഷെയിൻ നിഗം. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലെത്തി തെറിവിളിച്ച യുവാവിനാണ് ഷെയിൻ നിഗം ചുട്ടമറുപടി കൊടുത്തിരിക്കുന്നത്. മര്യാദയ്ക്ക് കമന്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഷെയിൻ ആരാധകന് താക്കീത് നൽകിയത് എന്നാൽ പ്രകോപനപരമായ രീതിയിൽ തിരിച്ച പ്രതികരണം എത്തിയതോടെ താരം തിരിച്ചും തെറിവിളിക്കുകയായിരുന്നു. മാന്യമായി കമന്റ് ചെയ്യണമെന്നും താരം ആവശ്യപ്പെടുന്നു. എന്നാൽ താൻ എവിടുത്തെ സ്റ്റാർ ആണെന്നും തനിക്ക് ഒരു കമന്റിട്ടാൽ താനിങ്ങാനാണോ പ്രതിരിക്കുന്നതെന്നും ആരാധകനായ യുവാവ് ചോദിക്കുന്നുണ്ട്. താരത്തെ പ്രകോപിപ്പിച്ച നടത്തിയ പ്രതികരണമാണ് വാക്കേറ്റത്തിൽ കലാശിച്ചതെന്ന് വ്യക്തമാകുന്നത്.

'ഞാൻ സ്റ്റാറാണെന്ന് ഓർത്തിട്ട് അധികം കൊ***** മൈ**** എനിക്കുമുണ്ട് വിചാരോ വികാരോ 'എന്നും ഷെയിൻ മറുപടിയായി ശബ്ദ സന്ദേശത്തിൽ പറയുന്നു. അവസാനം നീ എന്നെ ബ്ലോക്ക് ചെയ്യുക എന്നും അല്ലെങ്കിൽ ഞാൻ നിന്നെ ബ്ലോക്ക് ചെയ്യുമെന്നും പറഞ്ഞാണ് ,യെിൻ സന്ദേശം അവസാനിപ്പിക്കുന്നത്. അതേ സമയം താരം ഈ സന്ദേശം ഇൻസ്റ്റഗ്രമിൽ പങ്കുവച്ചതോടെ താരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങൾ രേഖപ്പെടുത്തിയാണ് ആരാധകരും രംഗത്തെത്തിയിരിക്കുന്നത്.

ഷെയിൻ താങ്കളൊരു കഴിവുള്ള താരമാണെന്നും സ്വന്തം വില കൊണ്ട് കളയല്ലെന്നും ആരാധകർ ഇതിന് മറുപടി നൽകുന്നത്. പൃഥ്വിരാജിനെ പോലെയുള്ള താരങ്ങൾ ഇതിന് അപ്പുറം സോഷ്യൽ മീഡിയ അറ്റാക്കുകൾ സഹിച്ചിട്ടുണ്ടെന്നും താങ്കൽ സിനിമയിലൂടെ മറുപടി നൽകാനെന്നും മറ്റൊരു ആരാധകൻ പറയുന്നു.വെയിൽ സിനിമയുമായി ബന്ധപ്പെട്ട വിവാദം ചൂട് പിടിച്ചു നിൽക്കുമ്പോഴാണ് നടനെ വിവാദത്തിലാഴ്‌ത്തുന്ന അടുത്ത പ്രശ്‌നം.

ലൊക്കേഷനിൽ നിന്ന് തനിക്ക് നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ ഉയർത്തിക്കാട്ടിയാണ് ഷെയിൻ രംഗത്തെത്തിയത്. വെയിൽ സിനിമയുമായി ബന്ധപ്പെട്ട് നടൻ ഷെയ്ൻ നിഗവും അണിയറപ്രവർത്തകരും തമ്മിലുള്ള വാദപ്രതിവാദങ്ങൾ പുതിയ തലത്തിലേക്ക് നിൽക്കുമ്പോഴാണ് ഷെയ്ൻ ചിത്രീകരണവുമായി സഹകരിക്കുന്നില്ലെന്ന് കാണിച്ച് കഴിഞ്ഞ ദിവസം സംവിധായകനടക്കം പരാതിയുമായി രംഗത്തു വന്നത്.

ഇതിന് ഉടൻ തന്നെ ഷെയ്ൻ മറുപടി നൽകുകയും ചെയ്തു. എന്നാൽ തനിക്കെതിരെ ചെറിയകാര്യങ്ങൾക്ക് പോലും പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയാണ് സംവിധായകനെന്ന് ഷെയ്ൻ ഇപ്പോൾ ആരോപിച്ച് രംഗത്തെത്തിയിരിക്കുന്നത്. തന്റെ ഡേറ്റ് കിട്ടിയില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ ശരതിന്റെ മറ്റൊരു മുഖമാണ് ഇപ്പോൾ കാണുന്നതെന്നും ഈ സിനിമ കഴിഞ്ഞ് കാണിച്ചുതരാമെന്ന് പറഞ്ഞ് ഭീഷണി മുഴക്കിയതായും താരം ഫേസ്‌ബുക്കിൽ കുറിക്കുന്നു. വെയിൽ സിനിമയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ നിർമ്മാതാവ് ജോബി ജോർജ് തനിക്കെതിരെ നിരന്തരം ഭീഷണി മുഴക്കി. അമ്മയോട് പോലും ഫോണിൽ വിളിച്ച് ഭീഷണി സ്വരത്തിൽ സംസാരിച്ചിട്ടും നിർമ്മാതാക്കളുടെ മീറ്റിങ്ങിൽ താൻ സംസാരിച്ചില്ലെന്നും ഷെയിൻ ഫേസ്‌ബുക്ക് കുറിപ്പിൽ ആരോപിക്കുന്നുണ്ട്.

ലൊക്കേഷനിൽ തന്റേ മാനേജരോട് പോലും സംവിധായകൻ ശരത്ത് അപമര്യാദയായിട്ടാണ് പെരുമാറുന്നതെന്നും ഷെയിൻ ആരോപിക്കുന്നു. കലയും ആത്മാഭിമാനവും പണയം വച്ച് ഇനിയും മുന്നോട്ട് പോകാൻ തനിക്ക് കഴിയില്ലെന്നും ഷെയിൻ പറയുന്നു. വെയിൽ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടങ്ങുന്നത് കഴിഞ്ഞ മാസമാണ്. മറ്റൊരു സിനിമയ്ക്കായി തന്റെ ഹെയർസ്‌റ്റൈൽ മാറ്റിയതോടെ പ്രകോപിതനായ വെയിൽ സിനിമയുടെ നിർമ്മാതാവ് ഷെയിനെ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ചാണ് ഷെയിൻ നിഗം ആദ്യം രംഗത്ത് വന്നത്.

പിന്നീട് നിർമ്മാതാവ് ജോബി ജോർജിന്റൈ ഓഡിയോ സംഭാഷണം പുറത്തായതും ഏറെ വാർത്തയായിരുന്നു. താരസംഘടനയുടേയും നിർമ്മാതാക്കളുടേയും സംയു്ത മീറ്റിങ്ങിലൂടെ ഇരുവരുടേയും പ്രശ്നങ്ങൾ ഒത്തുതീർപ്പിലാക്കിയതിന് പിന്നാലെയാണ് ലൊക്കേഷനിൽ തനിക്ക് നേരിടുന്ന മാനസിക പീഡനങ്ങൾക്കെതിരെ ഷെയിൻ ഫേസ്‌ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയിരുന്നു.

      View this post on Instagram

Aa my*rante name maranu poyi. Olapaambinne kanichu pedipikkale makkale. :)

A post shared by Shane Nigam (@shanehabeeb) on Nov 22, 2019 at 3:39am PST

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP