Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എങ്ങനെ പറയാതിരിക്കും! കഴിഞ്ഞ ശബരിമല സീസണിൽ ഒരു മാസത്തെ ശമ്പളത്തിന് വേണ്ട 90 കോടിയോളം സർവീസിലൂടെ ലഭിച്ചു; ഈ സീസണിൽ ചെറുവാഹനങ്ങൾ നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് കടത്തി വിട്ടതോടെ കെഎസ്ആർടിസിക്ക് വൻവരുമാന നഷ്ടം; എസി ബസുകൾ അടക്കം 136 എണ്ണം സർവീസ് നടത്തിയിട്ടും ഒരുദിവസം കിട്ടിയത് 19 ലക്ഷം മാത്രം; തീർത്ഥാടകർ കയറാതായതോടെ 25 ബസുകൾ തിരിച്ചുവിട്ട് മാനേജ്‌മെന്റ്

എങ്ങനെ പറയാതിരിക്കും! കഴിഞ്ഞ ശബരിമല സീസണിൽ ഒരു മാസത്തെ ശമ്പളത്തിന് വേണ്ട 90 കോടിയോളം സർവീസിലൂടെ ലഭിച്ചു; ഈ സീസണിൽ ചെറുവാഹനങ്ങൾ നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് കടത്തി വിട്ടതോടെ കെഎസ്ആർടിസിക്ക് വൻവരുമാന നഷ്ടം; എസി ബസുകൾ അടക്കം 136 എണ്ണം സർവീസ് നടത്തിയിട്ടും ഒരുദിവസം കിട്ടിയത് 19 ലക്ഷം മാത്രം; തീർത്ഥാടകർ കയറാതായതോടെ 25 ബസുകൾ തിരിച്ചുവിട്ട് മാനേജ്‌മെന്റ്

എസ്.രാജീവ്‌

ശബരിമല : ചെറുവാഹനങ്ങൾ നിലയ്ക്കലിൽ നിന്നും പമ്പയിലേക്ക് കടത്തിവിടാത്തത് സംബന്ധിച്ചുണ്ടായ മാധ്യമ വാർത്തകൾക്കും കോടതി പരാമർശത്തിനും പിന്നാലെ പമ്പയിലേക്ക് ചെറുവാഹനങ്ങൾ കടത്തിവിട്ടതോടെ കെഎസ്ആർടിസിക്ക് വൻ വരുമാന നഷ്ടം. നിലയ്ക്കലിൽ നിന്നും പമ്പയിലേക്കുള്ള ചെയിൻ സർവ്വീസ് ഇനത്തിൽ ഒരു ദിവസം കൊണ്ട് കെഎസ്ആർടിസിക്ക് ലഭിച്ചത് 19 ലക്ഷം രൂപ, മാത്രം. നിലയ്ക്കലിൽ നിന്നും പമ്പയിൽ തീർത്ഥാടകരില്ലാത്തതിനെ തുടർന്ന് 25 ബസുകൾ അതാത് ഡിപ്പോകളിലേക്ക് തിരിച്ചയച്ചു. ബുധനാഴ്ച വൈകിട്ടു മുതലാണ് 15 സീറ്റിൽ താഴെയുള്ള വാഹനങ്ങൾ പമ്പയിലേക്ക് കടത്തിവിട്ടു തുടങ്ങിയത്.

നിലവിലത്തെ സാമ്പത്തിക പ്രതിസന്ധി ശബരിമല സർവീസുകളുടെ വരുമാനത്തിലൂടെ പരിഹരിക്കാമെന്ന പ്രതീക്ഷയിലായിരുന്നു കെഎസ്ആർടിസി കഴിഞ്ഞ തവണത്തെ പോലെ നല്ല വരുമാനം ലഭിക്കുമെന്നും പ്രതീക്ഷയുണ്ടായിരുന്നു. അതിനാൽ ഇത്തവണ എ സി ബസുകൾ ഉൾപ്പെടെ 136 ബസുകളാണ് ചെയിൻ സർവീസ് നടത്തിയിരുന്നത്. കഴിഞ്ഞ സീസണിൽ നിന്ന് വ്യത്യസ്തമായി ബസുകളിൽ കണ്ടക്ടർമാരെയും ഏർപ്പെടുത്തിയിരുന്നു.

നട തുറന്ന് ആദ്യ രണ്ട് ദിവസങ്ങളിൽ എൺപത് ലക്ഷത്തിനടുത്ത്വരുമാനം ലഭിച്ചു. എന്നാൽ പമ്പയിലേക്ക് 15 സീറ്റ് വരെയുള്ള വാഹനങ്ങൾ കടത്തിവിട്ടതോടെസാമ്പത്തിക നഷ്ടത്തിലായി കെഎസ്ആർടിസിഇന്നലത്തെ വരുമാനം 19 ലക്ഷം രൂപ മാത്രമാണ്. സാമ്പത്തിക നഷ്ടത്തെ തുടർന്ന് ഇതിനോടകം200 ജീവനക്കാരെ തിരിച്ചയച്ചു. 25 ബസുകളെയുംതിരിച്ചു വിട്ടു. വരുമാനം കുറയുന്നതോടെ വരും ദിവസങ്ങളിൽ കൂടുതൽ സർവീസുകൾ നിർത്തലാക്കേണ്ട അവസ്ഥയിലാണെന്ന് കെ എസ് ആർ ടി സി അധികൃതർ അറിയിച്ചു.

ബുധനാഴ്ച രാവിലെ മുതൽ ചെറുവാഹനങ്ങൾ പമ്പയിലേക്ക് കടത്തിവിടാനായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. എന്നാൽ ഈ ഉത്തരവ് വകവെയ്ക്കാതെ ബുധനാഴ്ച രാവിലെ ശബരിമല കീഴ്ശാന്തിയുടേതടക്കമുള്ള വാഹനങ്ങൾ പൊലീസ് നിലയ്ക്കലിൽ തടഞ്ഞിരുന്നു. തുടർന്ന് സന്നിധാനം എക്‌സിക്യുട്ടീവ് ഓഫീസർ പൊലീസ് ഉന്നത ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചകൾക്കൊടുവിൽ രണ്ടര മണിക്കൂറിന് ശേഷമാണ് കീഴ്ശാന്തിയുടെ വാഹനം കടത്തിവിട്ടത്. ഈ സംഭവം സംബന്ധിച്ച് മറുനാടൻ അടക്കമുള്ള മാധ്യമങ്ങൾ പുറത്തുവിട്ട വാർത്തകളുടെ അടിസ്ഥാനത്തിൽ വാഹനങ്ങൾ കടത്തിവിടാൻ കോടതി കർശന നിർദ്ദേശം നൽകുകയായിരുന്നു.

കഴിഞ്ഞ സീസണിൽ, 45.2 കോടി രൂപയാണ് കോർപ്പറേഷന് വരുമാനമായി ലഭിച്ചത്. മുൻവർഷത്തേക്കാൾ 30 കോടിയുടെ വർദ്ധനവ്. കഴിഞ്ഞ സീസണിൽ ഇത് 15.2 കോടി രൂപയായിരുന്നു. പമ്പ നിലയ്ക്കൽ ചെയിൻ സർവീസുകളിൽനിന്ന് 31.2 കോടി രൂപയും ദീർഘദൂര സർവീസുകളിൽനിന്ന് 14 കോടി രൂപയും വരുമാനം ലഭിച്ചു. 99 നോൺ എസി ബസും 44 എസി ബസും 10 ഇലക്ട്രിക് ബസുമാണ് പമ്പ നിലയ്ക്കൽ ചെയിൻ സർവീസിൽ സ്ഥിരമായി ഓടിയത്. പമ്പയിൽ നിന്ന് ദീർഘദൂര സർവീസുകൾക്ക് സ്ഥിരമായി 70 ബസ് ഉപയോഗിച്ചു. കെഎസ്ആർടിസി ചരിത്രത്തിലാദ്യമായി ക്യൂആർ കോഡ് സംവിധാനമുള്ള ടിക്കറ്റ് സംവിധാനം ഏർപ്പെടുത്തിയതിനാൽ യാത്രക്കാരുടെ വരവും പോക്കും സമയവും കൃത്യമായി മനസ്സിലാക്കാനായതും കെഎസ്ആർടിസിയുടെ നേട്ടമായി വിലയിരുത്തിയിരുന്നു.

ഒരു മാസത്തെ ശമ്പളത്തിന് വേണ്ട 90 കോടിയോളം രൂപ കെഎസ്ആർടിസി സർവ്വീസുകളിലൂടെ അന്ന് ലഭിച്ചു. മണ്ഡല- മകരവിളക്കു കാലത്ത് കെഎസ്ആർടിസിക്ക് റെക്കോർഡ് വരുമാനം തന്നെയാണ് മികച്ച നേട്ടമുണ്ടാകാൻ കാരണം. ശബരിമലയിൽ സർവീസ് നടത്തിയതിൽ എസി ബസുകൾക്കായിരുന്നു കൂടുതൽ ആവശ്യക്കാർ. 44 എസി ബസുകളാണ് പമ്പ- നിലയ്ക്കൽ ചെയിൻ സർവീസിനു സ്ഥിരമായി ഓടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP