Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നീതിക്കും സത്യവിശ്വാസത്തിനും വേണ്ടി നിലകൊള്ളുവാനായി സഭാമക്കൾ അനുഭവിക്കുന്ന ത്യാഗങ്ങൾ വാക്കുകൾക്ക് അതീതം; പ്രതിസന്ധികളെ തരണം ചെയ്യുവാൻ ഭാരതത്തിലെ പരിശുദ്ധ സഭയ്ക്ക് ശക്തി നൽകുവാൻ പ്രാർത്ഥിക്കുന്നു; കേരള സർക്കാരിന്റെ മധ്യസ്ഥശ്രമങ്ങളെ ശ്ലാഘിക്കുന്നതായും യാക്കോബായ സഭയുടെ എപ്പിസ്‌കോപ്പൽ സുന്നഹദോസിൽ പാത്രിയർക്കീസ് ബാവ

നീതിക്കും സത്യവിശ്വാസത്തിനും വേണ്ടി നിലകൊള്ളുവാനായി സഭാമക്കൾ അനുഭവിക്കുന്ന ത്യാഗങ്ങൾ വാക്കുകൾക്ക് അതീതം; പ്രതിസന്ധികളെ തരണം ചെയ്യുവാൻ ഭാരതത്തിലെ പരിശുദ്ധ സഭയ്ക്ക് ശക്തി നൽകുവാൻ പ്രാർത്ഥിക്കുന്നു; കേരള സർക്കാരിന്റെ മധ്യസ്ഥശ്രമങ്ങളെ ശ്ലാഘിക്കുന്നതായും യാക്കോബായ സഭയുടെ എപ്പിസ്‌കോപ്പൽ സുന്നഹദോസിൽ പാത്രിയർക്കീസ് ബാവ

പ്രകാശ് ചന്ദ്രശേഖർ

ഗാല (മസ്‌കറ്റ്) പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തിന് കീഴിലുള്ള യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ എപ്പിസ്‌കോപ്പൽ സുന്നഹദോസിന് മസ്‌കറ്റിൽ തുടക്കമായി. പരിശുദ്ധ ഇഗ്‌നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായുടെ അധ്യക്ഷതയിൽ കൂടുന്ന സുന്നഹദോസിൽ ഇന്ത്യയിൽ നിന്നുള്ള എല്ലാ മെത്രാപ്പൊലീത്തന്മാരും സംബന്ധിക്കുന്നുണ്ട്. അനാരോഗ്യം മൂലം ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് തോമസ്സ് പ്രഥമൻ ബാവ പങ്കെടുക്കുന്നില്ല. മലങ്കരയിൽ നിന്നുള്ള മെത്രാപ്പൊലീത്തന്മാരോടൊപ്പം സുറിയാനി ഓർത്തഡോക്‌സ് സഭയുടെ ആറ് മെത്രാപ്പൊലീത്തന്മാരും സുന്നഹദോസിൽ സംബന്ധിക്കുന്നുണ്ട്.

2017 ജൂലൈ മൂന്നിലെ വിധിക്ക് ശേഷം ഇന്ത്യയിൽ യാക്കോബായ സുറിയാനി വിശ്വാസികൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രതിസന്ധികളുടേയും പ്രശ്നങ്ങളുടെയും പശ്ചാത്തലത്തിലാണ് പാത്രിയർക്കീസ് ബാവായുടെ അധ്യക്ഷതയിൽ സുന്നഹദോസ് കൂടുന്നത്. നീതിക്കും സത്യവിശ്വാസത്തിനും വേണ്ടി നിലകൊള്ളുവാനായി സഭാമക്കൾ അനുഭവിക്കുന്ന ത്യാഗങ്ങൾ വാക്കുകൾക്ക് അതീതമാണെന്നും, ദൈവാശ്രയത്തോടും പരസ്പര ഐക്യത്തോടും കൂടെ ഈ പ്രതിസന്ധികളെ തരണം ചെയ്യുവാൻ ഭാരതത്തിലെ പരിശുദ്ധ സഭയ്ക്ക് ശക്തി നൽകുവാൻ പ്രാർത്ഥിക്കുന്നതായും പരിശുദ്ധ ബാവ ആമുഖസന്ദേശത്തിൽ പ്രസ്താവിച്ചു.

പള്ളികളും സെമിത്തേരികളും നഷ്ടപ്പെട്ട് വിശ്വാസികൾ പ്രതിസന്ധിയിലായിരിക്കുന്ന ഈ സാഹചര്യത്തിൽ നിയമപരമായുംകേരള സർക്കാരിന്റെയും ഇതര ക്രൈസ്തവ സഭകളുടെയും രാഷ്ട്രീയ സാമൂഹീക സംഘടനകളുടെയും സഹകരണത്തോടുകൂടിയും പ്രശ്‌നപരിഹാരത്തിനായി നടത്തുന്ന ശ്രമങ്ങളെ പാത്രിയർക്കീസ് ബാവ പ്രകീർത്തിച്ചു.സുപ്രീം കോടതിയിൽ നിന്ന് സമീപകാലത്തായി ഉണ്ടായിട്ടുള്ള വിധികൾ സഭാ മക്കൾക്ക് ആശ്വാസം നൽകുന്നുവെന്നുംകേരള സർക്കാരിന്റെ മധ്യസ്ഥ ശ്രമങ്ങളെ ശ്ളാഘിക്കുന്നതായും പരിശുദ്ധ ഇഗ്‌നാത്തിയോസ് ബാവ പറഞ്ഞു. ഇന്നും നാളെയുമായി സഭയുടെ മുന്നോട്ടുള്ള പ്രയാണത്തെക്കുറിച്ചുള്ള നിർണ്ണായക ചർച്ചകൾ നടക്കും. 23 ന് പരിശുദ്ധ എപ്പിസ്‌കോപ്പൽ സുന്നഹദോസ് സമാപിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP