Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ക്രിക്കറ്റ് ബാറ്റ് തലയിലടിച്ച് ആറാം ക്ലാസ് വിദ്യാർത്ഥി മരിച്ചു; അപകടം സ്‌കൂളിൽ ഉച്ചഭക്ഷണം കഴിച്ചശേഷം കൈകഴുകാൻ പോകുന്നതിനിടെ; മൈതാനത്ത് കളിക്കുന്നതിനിടെ ഒരുകുട്ടിയുടെ കൈയിൽ നിന്ന് ബാറ്റ് തെറിച്ച് തലയ്ക്ക് പിന്നിലടിച്ചു; അബദ്ധത്തിൽ സംഭവിച്ചതെന്ന് ചുനക്കര ഗവ.എച്ചഎസ്എസിലെ കുട്ടികൾ

ക്രിക്കറ്റ് ബാറ്റ് തലയിലടിച്ച് ആറാം ക്ലാസ് വിദ്യാർത്ഥി മരിച്ചു; അപകടം സ്‌കൂളിൽ ഉച്ചഭക്ഷണം കഴിച്ചശേഷം കൈകഴുകാൻ പോകുന്നതിനിടെ; മൈതാനത്ത് കളിക്കുന്നതിനിടെ ഒരുകുട്ടിയുടെ കൈയിൽ നിന്ന് ബാറ്റ് തെറിച്ച് തലയ്ക്ക് പിന്നിലടിച്ചു; അബദ്ധത്തിൽ സംഭവിച്ചതെന്ന് ചുനക്കര ഗവ.എച്ചഎസ്എസിലെ കുട്ടികൾ

മറുനാടൻ മലയാളി ബ്യൂറോ

മാവേലിക്കര: ക്രിക്കറ്റ് ബാറ്റ് തലയിലടിച്ച് ആറാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. മാവേലിക്കര ചുനക്കര ഗവ.എച്ചഎസ്എസിലെ നവനീതാണ് തലയ്ക്ക് അടിയേറ്റ് മരിച്ചത്. ഭക്ഷണം കഴിച്ച ശേഷം കൈ കഴുകാൻ ഇറങ്ങുമ്പോഴാണ് ബാറ്റ് തലയിൽ കൊണ്ടത്.

ക്രിക്കറ്റ് ബാറ്റ് അബദ്ധത്തിൽ തലയുടെ പിൻവശത്തുകൊണ്ടാണ് അപകടം. ഉച്ചഭക്ഷണം കഴിച്ച ശേഷം കൈകഴുകാൻ വിദ്യാർത്ഥി പോകുന്നതിനിടെ മറ്റ് കുട്ടികൾ മൈതാനത്ത് കളിക്കുന്നുണ്ടായിരുന്നു. ഇതിനിടെ ഒരു കുട്ടിയുടെ കൈയിൽ നിന്നും ബാറ്റ് അബദ്ധത്തിൽ തെറിച്ചു നവനീതിന്റെ തലയ്ക്ക് പിന്നിലടിക്കുകയായിരുന്നു. അദ്ധ്യാപകരും സഹപാഠികളും ചേർന്ന കുട്ടിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു.

കുട്ടിയുടെ നില ഗുരുതരമായിരുന്നതിനാൽ താലൂക്ക് ആശുപത്രിയിലേക്കു മാറ്റുന്നതിനിടെയാണ് മരണമുണ്ടായത്. നവനീതിന് പുറമേ ക്ഷതമില്ലെന്നു മരണം സ്ഥിരീകരിച്ച കായംകുളം സർക്കാർ ആശുപത്രിയിലെ ഡോക്ടർ പറഞ്ഞു. മൃതദേഹം കായംകുളം സർക്കാർ ആശുപത്രിയിൽ.
സംഭവത്തിന് പിന്നാലെ പൊലീസ് സ്‌കൂളിലെത്തി മറ്റ് കുട്ടികളോട് വിവരങ്ങൾ തിരക്കി. അബദ്ധത്തിൽ സംഭവിച്ചതാണെന്ന് കുട്ടികൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പൊലീസ് വിശദമായ അന്വേഷണം തുടങ്ങി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP