Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോൺഗ്രസ് പഞ്ചായത്ത് മെമ്പർ.. കോൺഗ്രസ് ബ്ലോക്ക് മെമ്പർ.. കോൺഗ്രസ് ജില്ലാ പഞ്ചായത്ത് മെമ്പർ.. കോൺഗ്രസ് പഞ്ചായത്ത് ഭരണം.. കോൺഗ്രസ് ബ്ലോക്ക് ഭരണം.. കോൺഗ്രസ് ജില്ലാ പഞ്ചായത്ത് ഭരണം... കോൺഗ്രസ് എംഎൽഎ.. പിന്നെ രാഹുൽ ഗാന്ധിയെന്ന എംപിയും! സർവ്വജന സർക്കാർ ഹയർ സെക്കണ്ടറി സ്‌കൂളിലെ വീഴ്ചയിൽ പിണറായിയെ രക്ഷിക്കാനുള്ള അന്തം കമ്മികളുടെ ശ്രമം പൊളിഞ്ഞു; സ്‌കൂളിന്റെ അവകാശി സിപിഎം ഭരിക്കുന്ന ബത്തേരി മുൻസിപ്പാലിറ്റി; സൈബർ സഖാക്കളെ പൊളിച്ചടുക്കി ഐസി ബാലകൃഷ്ണൻ

കോൺഗ്രസ് പഞ്ചായത്ത് മെമ്പർ.. കോൺഗ്രസ് ബ്ലോക്ക് മെമ്പർ.. കോൺഗ്രസ് ജില്ലാ പഞ്ചായത്ത് മെമ്പർ.. കോൺഗ്രസ് പഞ്ചായത്ത് ഭരണം.. കോൺഗ്രസ് ബ്ലോക്ക് ഭരണം.. കോൺഗ്രസ് ജില്ലാ പഞ്ചായത്ത് ഭരണം... കോൺഗ്രസ് എംഎൽഎ.. പിന്നെ രാഹുൽ ഗാന്ധിയെന്ന എംപിയും! സർവ്വജന സർക്കാർ ഹയർ സെക്കണ്ടറി സ്‌കൂളിലെ വീഴ്ചയിൽ പിണറായിയെ രക്ഷിക്കാനുള്ള അന്തം കമ്മികളുടെ ശ്രമം പൊളിഞ്ഞു; സ്‌കൂളിന്റെ അവകാശി സിപിഎം ഭരിക്കുന്ന ബത്തേരി മുൻസിപ്പാലിറ്റി; സൈബർ സഖാക്കളെ പൊളിച്ചടുക്കി ഐസി ബാലകൃഷ്ണൻ

മറുനാടൻ മലയാളി ബ്യൂറോ

വയനാട്: സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിലെ സർവ്വജന ഗവ: ഹയർ സെക്കണ്ടറി സ്‌ക്കൂൾ അഞ്ചാം ക്ലാസിൽ പഠിക്കുന്ന ഷഹില ഷെറിൽ എന്ന വിദ്യാർത്ഥിനി ക്ലാസ് മുറിയിൽ വെച്ച് പാമ്പുകടിയേറ്റ് മരിച്ച സംഭവം അത്യന്തം ദാരുണവും വേദനാജനകവുമാണ്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നു. കേരളത്തിന്റെ വിദ്യാഭ്യാസ മോഡലിൽ പാമ്പുകൾക്ക് സ്‌കൂളുകളിലെ മാളങ്ങളിൽ ഇരുന്ന് പഠിക്കാനാവും എന്നതും ചർച്ചയായി. അങ്ങനെ ഷഹല ഷെറിന്റെ വിയോഗം മലയാളിയുടെ പൊതു വേദനയായി. സർക്കാർ സ്‌കൂളുകളുടെ നേട്ടങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്ന സംസ്ഥാന സർക്കാരിനെതിരെയായി ഉയർന്ന രോഷം. എന്നാൽ എല്ലാം സ്ഥലം എംഎൽഎയുടേയും എംപിയുടേയും തലയിൽ ഇട്ട് രക്ഷപ്പെടുത്താനായിരുന്നു സൈബർ സഖാക്കളുടെ ശ്രമം.

കോൺഗ്രസ് പഞ്ചായത്ത് മെമ്പർ.. കോൺഗ്രസ് ബ്ലോക്ക് മെമ്പർ.. കോൺഗ്രസ് ജില്ലാ പഞ്ചായത്ത് മെമ്പർ.. കോൺഗ്രസ് പഞ്ചായത്ത് ഭരണം.. കോൺഗ്രസ് ബ്ലോക്ക് ഭരണം.. കോൺഗ്രസ് ജില്ലാ പഞ്ചായത്ത് ഭരണം.. കോൺഗ്രസ് MLA ...കാലങ്ങളായി... കോൺഗ്രസ് MP... കോൺഗ്രസ് അഖിലേന്ത്യാ പ്രസിഡന്റ്. ഇനി എന്താണ് വേണ്ടത്.... എന്ത് മലയാണ് ഈ ....അവിടെ നടത്തിയതെന്നായിരുന്നു ഉയർത്തിയ ചോദ്യം. ഈ സ്‌കൂളിന്റെ നടത്തിപ്പ് ജില്ലാ പഞ്ചായത്തിന് ആണെന്നും അതുകൊണ്ട് തന്നെ ഉത്തരവാദിത്തം കോൺഗ്രസിനാണെന്നും വ്യാപക പ്രചരണമെത്തി. എന്നാൽ പ്രചരണം തിരിഞ്ഞു കുത്തുകയാണ് സിപിഎമ്മിനെ. ജില്ലാ പഞ്ചായത്തിന്റേതായിരുന്നില്ല ഈ സ്‌കൂളിന്റെ ഉത്തരവാദിത്തം. മറിച്ച് സുൽത്താൻ ബത്തേരി മുൻസിപ്പാലിറ്റിക്കും. കിഫ്ബിയുടെ തുക അനുവദിച്ചെങ്കിലും സർക്കാർ ഉത്തരവും ഇറക്കിയില്ല. അങ്ങനെ ഈ സ്‌കൂളിലെ പരാധിനതകൾക്ക് കാരണം സുൽത്താൻ ബത്തേരി മുൻസിപ്പാലിറ്റിയാണെന്ന് സൈബർ സഖാക്കളുടെ വിശദീകരണം എറ്റെടുത്ത് സോഷ്യൽ മീഡിയ ചർച്ചയാക്കുകയാണ്. ഈ മുൻസിപ്പാലിറ്റിയുടെ ഭരണം കൈയാളുന്നത് സിപിഎമ്മും. അതായത് വീഴ്ച വന്നതെ സിപിഎമ്മിന്റെ തദ്ദേശ സ്ഥാപനത്തിനാണെന്ന് വ്യക്തം.

ഐസി ബാലകൃഷ്ണനാണ് ഈ പ്രദേശത്തെ എംഎൽഎ. തുടക്കത്തിൽ ഈ കുട്ടിയുടെ മരണത്തിൽ ആരേയും കുറ്റപ്പെടുത്താൻ എംഎൽഎ തയ്യാറായില്ല. എന്നാൽ താനും രാഹുൽ ഗാന്ധിയുമാണ് എല്ലാത്തിനും കാരണമെന്ന് വരുത്താൻ സൈബർ സഖാക്കൾ രംഗത്തു വന്നതോടെ ഐസി ബാലകൃഷ്ണൻ പ്രതികരണവുമായി എത്തി. ഒരു നാടിനെ സങ്കടത്തിലാക്കി ഒരു പൊന്നു മോളുടെ മരണത്തിൽ വിഷമിച്ചു വിറങ്ങലിച്ചു നിൽക്കുന്ന , ഈ അവസരത്തിൽ കുടുംബത്തിനുണ്ടായിട്ടുള്ള ദുഃഖത്തിൽ പങ്കുചേരുന്നു.സമൂഹം ഒറ്റക്കെട്ടായി നിൽക്കേണ്ട ഈ സാഹചര്യത്തിൽ ഈ സംഭവത്തെ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നത് ലജ്ജാകരമാണ്. എംഎൽഎ മണ്ഡലം നോക്കുന്നില്ല , ഫണ്ട് നൽകിയത് വിനിയോഗിക്കുന്നില്ല എന്നും പറഞ്ഞു വിലപിക്കുന്നവരുടെ അറിവിലേക്കായി തെറ്റുപറ്റിയത് ബഹുമാനപ്പെട്ട വിദ്യാഭ്യാസ വകുപ്പു മന്ത്രിക്കാണ്. സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള സ്‌ക്കൂളാണ് സർവ്വജന .ജില്ലാ പഞ്ചായത്തിനു കീഴിലല്ല. എൽഡിഎഫ് ഭരിക്കുന്ന മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള വിദ്യാലയത്തിൽ നടന്ന ദാരുണമായ സംഭവം തങ്ങളുടെ ഉത്തരവാദിത്വം മറച്ചുവെച്ച് കൊണ്ട് എംഎൽഎയെ വളരെ മോശമായി സമൂഹമാധ്യമങ്ങളിൽ ചിത്രീകരിക്കുന്നത് ജനസമൂഹം പുച്ഛിച്ചു തള്ളും.-ഐസി ബാലകൃഷ്ണൻ ഫെയ്‌സ് ബുക്കിൽ കുറിച്ചു.

2018-19 ലെ ബജറ്റ് പ്രഖ്യാപന പ്രകാരം കിഫ് ബി ഫണ്ട് വഴി സ്‌ക്കൂളുകളുടെ പശ്ചാത്തല സാഹചര്യം മെച്ചപ്പെടുത്തുന്നതിന് വേണ്ടി ഗവ. ഓർഡർ നമ്പർ: 5503/2018 GEDN പ്രകാരം 1 കോടി രൂപയുടെ ഭരണാനുമതി നൽകിയത് 31/12/2018 ലാണ്. ഒരു വർഷം പിന്നിടുമ്പോഴും ഒരു വ്യക്തമായ നിർവ്വഹണ ഏജൻസിയെ ചുമതലപ്പെടുത്തുവാൻ പോലും സർക്കാരിനായിട്ടില്ല. കേരളത്തിലെ 444 സ്‌കൂളുകൾക്ക് 1 കോടി രൂപ വെച്ച് ഭരണാനുമതി നൽകിയിട്ടുള്ളതിൽ സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിൽ 10 സ്‌ക്കൂളുകളിലായി 10 കോടി രൂപയുടെ ഭരണാനുമതി കിലയെ ചുമതലപ്പെടുത്തി എന്ന് കിഫ്ബിയുടെ വെബ്‌സൈറ്റിൽ ഉള്ളതല്ലാതെ ഗവ: ഉത്തരവ് ഇറക്കുവാനോ കഴിഞ്ഞിട്ടില്ല,

വയനാട് ജില്ലയിലെ മറ്റ് നിയോജക മണ്ഡലത്തിലെയും സ്ഥിഗതികളും ഇതുവരെ പ്രവർത്തനം തുടങ്ങിയിട്ടുണ്ടോ എന്നുള്ളത് പ്രിയ സുഹൃത്തുക്കൾക്ക് വിലയിരുത്താവുന്നതാണെന്ന് ബാലകൃഷ്ണൻ കുറിച്ചു. വയനാടിനോട് കാട്ടുന്ന അവഗണനയാണ് രേഖകൾ സഹിതം ഐസി ബാലകൃഷ്ണൻ ചർച്ചയാക്കിയത്. ഇതോടെ വിവാദത്തിലായത് സംസ്ഥാന സർക്കാരും സിപിഎം ഭരിക്കുന്ന മുൻസിപ്പാലിറ്റിയുമാണ്. എല്ലാവരും ജില്ലാ പഞ്ചായത്തിനെ കുറ്റം പറയുമ്പോൾ മൗനത്തിലായിരുന്ന മുൻസിപ്പാലിറ്റി ഈ ഫെയ്‌സ് ബുക്ക് പോസ്‌റ്റോടെ പ്രതികരണവുമായെത്തി. എംഎൽഎയുടേത് രാഷ്ട്രീയ പ്രേരിത ആരോപണമെന്ന് മുൻസിപ്പാലിറ്റി ആരോപിച്ചു. പൊളിക്കാൻ വച്ചിരുന്ന കെട്ടിടത്തിലാണ് പാമ്പുണ്ടായിരുന്നതെന്നും പറയുന്നു. ഇവിടെ ക്ലാസ് നടത്തിയതനനെ കുറിച്ച് ഒന്നും പറയുന്നുമില്ല.

സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിലെ സർവ്വജന ഗവ: ഹയർ സെക്കണ്ടറി സ്‌ക്കൂൾ അഞ്ചാം ക്ലാസിൽ പഠിക്കുന്ന ഷഹില ഷെറിൽ എന്ന വിദ്യാർത്ഥിനി ക്ലാസ് മുറിയിൽ വെച്ച് പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ അങ്ങനെ മുൻസിപ്പാലിറ്റിയും ഉരുണ്ടുകളിക്കുകയാണ്. ഇത്തരം സംഭവങ്ങൾ ഭാവിയിൽ ഒരിടത്തും ആവർത്തിക്കില്ലെന്ന് ഉറപ്പു വരുത്തേണ്ട ബാധ്യത പൊതു സമൂഹത്തിനുണ്ട്. ആവശ്യമായ മുൻകരുതൽ കൈ കൊള്ളണമെന്ന് മുഴുവൻ വിദ്യാലയ അധികൃതരോടും ആവശ്യപ്പെടുന്നു. ഇപ്പോഴത്തെ സംഭവത്തിൽ ബന്ധപ്പെട്ട വിദ്യാലയ അധികൃതരുടെ ഭാഗത്തുനിന്നും യഥാസമയം ചികിൽസ ലഭ്യമാകാത്ത ആശുപത്രി അധികൃതർക്കും സംഭവിച്ച വീഴ്‌ച്ചകൾ പരിശോധിച്ച് ആവശ്യമായ മേൽനടപടികൾ സ്വീകരിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുന്നതാണെന്ന് നേരത്തെ സ്ഥലം എംഎൽഎയായ ഐസി ബാലകൃഷ്ണൻ പറഞ്ഞിരുന്നു.

ക്ലാസ്മുറിയിൽ നിന്നും പാമ്പുകടിയേറ്റ് അഞ്ചാം ക്ലാസുകാരി മതിയായ ചികിത്സ കിട്ടാതെ മരിച്ച സംഭവത്തിൽ ബത്തേരിയിൽ ജനകീയ പ്രതിഷേധം വ്യാപകമാണ്. ഗവ. സർവജന വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി പുത്തൻകുന്നിലെ നൊത്തൻവീട്ടിൽ അസിസിന്റെ മകൾ ഷഹല ഷെറീൻ (10) ആണ് ബുധനാഴ്ച വൈകീട്ട് മരിച്ചത്. പകൽ മൂന്നരയോടെ സ്‌കൂളിലെ ക്ലാസ്മുറിയിൽനിന്നാണ് വിദ്യാർത്ഥിനിക്ക് പാമ്പ് കടിയേറ്റത്. പിന്നിലെ ബെഞ്ചിലിരുന്ന് പഠിക്കുകയായിരുന്ന കുട്ടിയുടെ കാൽപാദം തറയിലെ പൊത്തിൽ കുരുങ്ങിയപ്പോഴാണ് പൊത്തിലുണ്ടായിരുന്ന പാമ്പ് കാൽവെള്ളയിൽ കടിച്ചതെന്നാണ് നിഗമനം.

പരിക്കേറ്റ കുട്ടിയും മറ്റ് വിദ്യാർത്ഥികളും പാമ്പ് കടിച്ച വിവരം ക്ലാസ് ടീച്ചറെ അറിയിക്കുകയും ടീച്ചർ അടുത്ത ക്ലാസിലെ അദ്ധ്യാപകൻ ഷജിലിനെ വിളിച്ചു വരുത്തുകയും ചെയ്‌തെങ്കിലും ആശുപത്രിയിൽ എത്തിക്കാൻ വൈകിയതാണ് മരണത്തിന് ഇടയാക്കിയതെന്നാണ് ആരോപണം. എന്നാൽ പരിക്കേറ്റ കുട്ടിക്ക് പ്രാഥമികമായി ചെയ്യേണ്ട കാര്യങ്ങൾ നടത്തുകയും രക്ഷിതാവിനെ വിവരം അറിയിക്കുകയും ചെയ്തുവെന്നാണ് സ്‌കൂൾ അധികൃതരുടെ വാദം. ടൗണിലുണ്ടായിരുന്ന പിതാവ് അസീസ് വന്നയുടൻ തന്നെ കുട്ടിയെ അസംപ്ഷൻ ആശുപത്രിയിൽ എത്തിക്കുകയും അവിടെ ഒരു മണിക്കൂറോളം കിടത്തിയിട്ടും മതിയായ ചികിത്സയോ മരുന്നോ ലഭിക്കാത്തിനാൽ താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

താലൂക്ക് ആശുപത്രിയിലെ പരിശോധനകൾക്ക് ശേഷമാണ് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തത്. കോഴിക്കോട്ടേക്കുള്ള യാത്രക്കിടെ വൈത്തിരിക്ക് സമീപം എത്തിയതോടെ കുട്ടിയുടെ ആരോഗ്യനില മോശമായതിനാൽ ചേലോട് ആശുപത്രിയിൽ പ്രവേശിപ്പിച്ച് നിമിഷങ്ങൾക്കുള്ളിലാണ് മരണം സംഭവിച്ചത്. പാമ്പുകടിയേറ്റ വിവരം വ്യക്തമായിട്ടും രക്ഷിതാവ് വരാൻ കാത്തുനിന്ന് ചികിത്സ വൈകിപ്പിച്ചതാണ് മരണത്തിന് കാരണമായതെന്നും സ്‌കൂൾ അധികൃതരുടെ അനാസ്ഥയാണിതെന്നുമാണ് പ്രതിഷേധക്കാരുടെ മുഖ്യ ആരോപണം. രാവിലെ മുതൽ വിവിധ സംഘടനകളുടെ പ്രവർത്തകർ സ്‌കൂളിലെത്തി പ്രതിഷേധത്തിൽ പങ്കാളികളായി.

ഇത് തിരിച്ചറിഞ്ഞാണ് സിപിഎമ്മിനെ രക്ഷിച്ചെടുക്കാൻ എല്ലാം ജില്ലാ പഞ്ചായത്തിന്റെ തലയിലേക്ക് സൈബർ സഖാക്കൾ കൊണ്ടു വച്ചത്. തദ്ദേശ ഭരണ സ്ഥാപനങ്ങൾക്കാണ് ഇപ്പോൾ സർക്കാർ സ്‌കൂളുകളുടെ നടത്തിപ്പ് ചുമതല. എന്നാൽ ഈ സ്‌കൂൾ മുൻസിപ്പൽ പരിധിയിലാണെന്ന് വന്നതോടെ സൈബർ സഖാക്കൾക്ക് അത് തിരിച്ചടിയുമായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP