Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജനുവരി ഒന്നുമുതൽ സാക്‌സാറ്റൂണിലെ മാലിന്യ ശേഖര നിയമങ്ങൾ മാറുന്നു; ബ്ലാക്ക്‌ പ്ലാസ്റ്റിക്കുകളും, പോളികോട്ട് ഉദ്പ്പന്നങ്ങളും അനുവദിക്കില്ല; നിരക്ക് വർദ്ധനവും പരിഗണനയിൽ

ജനുവരി ഒന്നുമുതൽ സാക്‌സാറ്റൂണിലെ മാലിന്യ ശേഖര നിയമങ്ങൾ മാറുന്നു; ബ്ലാക്ക്‌ പ്ലാസ്റ്റിക്കുകളും, പോളികോട്ട് ഉദ്പ്പന്നങ്ങളും അനുവദിക്കില്ല; നിരക്ക് വർദ്ധനവും പരിഗണനയിൽ

സ്വന്തം ലേഖകൻ

ടുത്തവർഷം ആദ്യം മുതൽ സാക്‌സാറ്റൂണിലെ മാലിന്യ ശേഖരത്തിൽ ചില മാറ്റങ്ങൾ വരും. ലോറാസ് റീസൈക്കിളുമായി എട്ട് വർഷത്തെ കരാർ സിറ്റി ഓഫ് സസ്‌കാറ്റൂൺ ഒപ്പുവച്ചതോടെയാണ് പുതിയ പരിഷ്‌കാരങ്ങൾ വരുക.

സേവനം നൽകുന്ന കരാറുകാർ അതേപടി നിലനിൽക്കുമെങ്കിലും, സസ്‌കാറ്റൂണിൽ റെസിഡൻഷ്യൽ റീസൈക്ലിങ് എങ്ങനെ പ്രവർത്തിക്കുന്നു എന്നതിൽ കാര്യമായ മാറ്റങ്ങളുണ്ടാകും:

കണ്ടെയ്‌നറുകൾ, ഡിസ്‌പോസിബിൾ കോഫി കപ്പ് ലിഡുകൾ എന്നിവ പോലുള്ള കറുത്ത പ്ലാസ്റ്റിക്കുകൾ അനുവദിക്കില്ല.പോളികോട്ട് ഉൽപ്പന്നങ്ങളായ പേപ്പർ കോഫി കപ്പുകൾ, പാനീയ കപ്പുകൾ എന്നിവയും അനുവദിക്കില്ല.കർബ്‌സൈഡ് റെസിഡൻഷ്യൽ റീസൈക്ലിങ് നിരക്ക് 2020 ൽ ഒരു കുടുംബത്തിന് പ്രതിമാസം 7.38 ഡോളറായും 2021 ൽ 7.47 ഡോളറായും വർദ്ധിപ്പിക്കാനും നിർദ്ദേശം ഉണ്ട്.

എന്നാൽ സിറ്റ കൗൺസിൽ അംഗീകാരം നല്കിയിട്ടില്ല.മൾട്ടി-യൂണിറ്റ് റെസിഡൻഷ്യൽ റീസൈക്ലിങ് നിരക്ക് 2020 ൽ ഒരു കുടുംബത്തിന് പ്രതിമാസം 3.71 ഡോളറായും 2021 ൽ 3.86 ഡോളറായും ഉയർത്താനും നിർദ്ദേശത്തിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP