Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഭർത്താവിന്റെയും സ്ഥാപനത്തിന്റെയും പേരിൽ കൂട്ടിക്കെട്ടിയല്ലാതെ ഒരു മറുപടി തരാൻ പോലും കഴിയാത്ത നിങ്ങളെ ഓർത്ത് എനിക്ക് പ്രയാസമുണ്ട്, അത് പക്ഷേ നിങ്ങളുടെ കുഴപ്പമല്ല! നിലപാടുള്ള, അഭിപ്രായമുള്ള സ്ത്രീകളെ കണ്ട് പരിചയമില്ലാഞ്ഞിട്ടാണ്! വയനാട്ടിലെ കുട്ടിയുടെ മരണം സോഷ്യൽ മീഡിയയിൽ വേദനയോടെ കുറിച്ച മാതൃഭൂമി ന്യൂസ് അവതാരകയ്ക്ക് നേരിടേണ്ടി വന്നത് സഖാക്കളുടെ സൈബർ ആക്രമണം; ഈ കുഞ്ഞിന്റെ ചോദ്യത്തിന് മറുപടി പറയേണ്ടത് സർക്കാരാണെന്ന ശ്രീജാ ശ്യാമിന്റെ ചോദ്യം കൊള്ളേണ്ടിടത്തു കൊണ്ടപ്പോൾ

ഭർത്താവിന്റെയും സ്ഥാപനത്തിന്റെയും പേരിൽ കൂട്ടിക്കെട്ടിയല്ലാതെ ഒരു മറുപടി തരാൻ പോലും കഴിയാത്ത നിങ്ങളെ ഓർത്ത് എനിക്ക് പ്രയാസമുണ്ട്, അത് പക്ഷേ നിങ്ങളുടെ കുഴപ്പമല്ല! നിലപാടുള്ള, അഭിപ്രായമുള്ള സ്ത്രീകളെ കണ്ട് പരിചയമില്ലാഞ്ഞിട്ടാണ്! വയനാട്ടിലെ കുട്ടിയുടെ മരണം സോഷ്യൽ മീഡിയയിൽ വേദനയോടെ കുറിച്ച മാതൃഭൂമി ന്യൂസ് അവതാരകയ്ക്ക് നേരിടേണ്ടി വന്നത് സഖാക്കളുടെ സൈബർ ആക്രമണം; ഈ കുഞ്ഞിന്റെ ചോദ്യത്തിന് മറുപടി പറയേണ്ടത് സർക്കാരാണെന്ന ശ്രീജാ ശ്യാമിന്റെ ചോദ്യം കൊള്ളേണ്ടിടത്തു കൊണ്ടപ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വയ്യാന്ന് പറഞ്ഞപ്പോ തന്നെ ഓളെ ഹോസ്പിറ്റലിൽ കൊണ്ടോയെങ്കി ഇപ്പോ ഓളും ഞങ്ങടെ കൂട്ടത്തിലുണ്ടാവുമായിരുന്നില്ലേ എന്ന ചോദ്യത്തിലുണ്ട് എല്ലാം! എന്ത് വിശ്വസിച്ചാ ഞങ്ങളെ സ്‌കൂളിലേക്ക് വിടേണ്ടത് എന്ന ഈ കുഞ്ഞിന്റെ ചോദ്യത്തിന് മറുപടി പറയേണ്ടത് സർക്കാരാണ്!-മാതൃഭൂമി ന്യൂസിലെ അവതാരക ശ്രീജാ ശ്യാം ഇന്നലെ ഇട്ട പോസ്റ്റായിരുന്നു ഇത്. വയനാട്ടിലെ സ്‌കൂളിൽ അഞ്ചാം ക്ലാസുകാരി പാമ്പുകടിയേറ്റ് ക്ലാസ് റൂമിൽ കിടന്ന് പിടയുമ്പോൾ കണ്ണടച്ചവരേയും അതിന് സാഹചര്യമൊരുക്കിയവരേയും വിമർശിക്കുന്ന പോസ്റ്റ്. എന്നാൽ ഇത് സൈബർ സഖാക്കൾക്ക് വെറുമൊരു രാഷ്ട്രീയ പോസ്റ്റായിരുന്നു. ഒരിക്കലും രാഷ്ട്രീയ നിലപാട് പറയാതെ പൊതു ഇടങ്ങളിൽ ഇടപെടുന്ന ശ്രീജയുടെ പോസ്റ്റിലെ വിമർശനം അവർക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. സർക്കാരിനോട് ചോദ്യം ചോദിച്ച ശ്രീജയെ എല്ലാവരും ചേർന്ന് സംഘിയാക്കുകയാണ്. ഇതിനെതിരെ പ്രതികരണവുമായി ശ്രീജ തന്നെ രംഗത്ത് വരികയും ചെയ്തു.

പറയാതെ വയ്യാത്തതുകൊണ്ടാണ്! പറഞ്ഞുപോകുന്നതാണ്! വലിയ കഥയിൽ രാഷ്ട്രീയ പോസ്റ്റുകൾ ഇടാത്തതുകൊണ്ടാവണം ന്യായികരണ വെട്ടുകിളി ആക്രമണം അധികം നേരിടേണ്ടി വന്നിട്ടില്ല! പക്ഷേ, ഏറെക്കുറെ ഇന്നിപ്പോ മനസ്സിലായി.. ഇവരുടെ ഒരു രീതി എങ്ങനെയാണെന്ന്! ഒരു പോസ്റ്റിൽ 'ഒരു കുഞ്ഞിന്റെ ചോദ്യത്തിന് സർക്കാർ മറുപടി പറയണം' എന്നുപറഞ്ഞതിന് പിന്നാലെ വന്ന കമന്റ്‌സ് കണ്ടപ്പോൾ!
ഞാൻ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ പേരിൽ, എന്റെ ഭർത്താവിന്റെ രാഷ്ട്രീയത്തിന്റെ പേരിൽ ഒക്കെയാണ് ചീത്തവിളികൾ! അതിനുമൊക്കെ അപ്പുറം ഞാൻ ഒരു വ്യക്തിയാണ്. മിസ്റ്റർ ന്യായീകരണംസ്! അഭിപ്രായങ്ങളും നിലപാടുകളും പ്രശ്‌നാധിഷ്ഠിതമായി സ്വീകരിക്കുന്ന ഒരു വ്യക്തി! ഭർത്താവിന്റെയും സ്ഥാപനത്തിന്റെയും പേരിൽ കൂട്ടിക്കെട്ടിയല്ലാതെ ഒരു മറുപടി തരാൻ പോലും കഴിയാത്ത നിങ്ങളെ ഓർത്ത് എനിക്ക് പ്രയാസമുണ്ട്, അത് പക്ഷേ നിങ്ങളുടെ കുഴപ്പമല്ല! നിലപാടുള്ള, അഭിപ്രായമുള്ള സ്ത്രീകളെ കണ്ട് പരിചയമില്ലാഞ്ഞിട്ടാണ്!-ഇതാണ് ശ്രീജ ഇന്ന് ഫെയ്‌സ് ബുക്കിൽ കുറിച്ചിരിക്കുന്നത്. അതായത് വ്യക്തമായ ചോദ്യം ചോദിക്കുമ്പോൾ കൊഞ്ഞണം കുത്തുന്ന തരത്തിൽ പരിഹാസങ്ങളെത്തുന്നവർക്കുള്ള മറുപടി.

കേരളത്തിലെ വിദ്യാലയങ്ങളെ ഹൈടെക് ആക്കി ഉയർത്തിയെന്നാണ് സർക്കാർ പറയുന്നത്. സ്മാർട് ക്ലാസുകളുടെ എണ്ണം ദിനം പ്രതി കൂടുന്നു. ഇതിനെല്ലാം ക്രെഡിറ്റ് സ്വന്തമാക്കാൻ മുമ്പിൽ നിൽക്കുന്നവർ സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യക്കുറവിൽ കുറ്റം പറയുന്നത് പ്രദേശത്തെ എംഎൽഎയും എംപിയേയും പഞ്ചായത്ത് മെമ്പറെയുമാണ്. സംസ്ഥാന സർക്കാരിന് വയനാട്ടിലെ ഈ അടിസ്ഥാന സൗകര്യക്കുറവിൽ ഒരു കാര്യവുമില്ലെന്നാണ് ഇവർ പറഞ്ഞു വയ്ക്കുന്നത്. ഇതിനിടെയാണ് ശ്രീജയുടെ പോസ്റ്റ് ഏറെ ചർച്ചയായതും. ഇതിലെ എന്ത് വിശ്വസിച്ചാ ഞങ്ങളെ സ്‌കൂളിലേക്ക് വിടേണ്ടത് എന്ന ഈ കുഞ്ഞിന്റെ ചോദ്യത്തിന് മറുപടി പറയേണ്ടത് സർക്കാരാണ്! എന്ന വിമർശനം കൊള്ളേണ്ടിടത്തുകൊണ്ടു. അങ്ങനെ സൈബർ സഖാക്കളുടെ ആക്രമണവും തുടങ്ങി.

ശ്രീജയുടെ പോസ്റ്റിന് താഴെ വന്ന ചില കമന്റുകളിൽ തെളിയുന്നത് സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യത്തിൽ സർക്കാരിന് ഒരു പങ്കുമില്ലെന്നാണ്. സർക്കാർ മറുപടി പറയുന്നതുനു മുന്നേ അവിടത്തെ എംപിയും mlaയും മറുപടി പറയട്ടെ... അത് ചോദിക്കാനുള്ള ആർജവം നിങ്ങൾക്ക് ഇല്ലാതെ പോയല്ലോ കഷ്ട്ടം..., കോൺഗ്രസ് പഞ്ചായത്ത് മെമ്പർ..
കോൺഗ്രസ് ബ്ലോക്ക് മെമ്പർ.. കോൺഗ്രസ് ജില്ലാ പഞ്ചായത്ത് മെമ്പർ.. കോൺഗ്രസ് പഞ്ചായത്ത് ഭരണം.. കോൺഗ്രസ് ബ്ലോക്ക് ഭരണം.. കോൺഗ്രസ് ജില്ലാ പഞ്ചായത്ത് ഭരണം.. കോൺഗ്രസ് MLA ...കാലങ്ങളായി...
കോൺഗ്രസ് MP... കോൺഗ്രസ് അഖിലേന്ത്യാ പ്രസിഡന്റ്... ഇനി എന്താണ് വേണ്ടത്....-ഇങ്ങനെയൊക്കെയാണ് കമന്റുകൾ. എല്ലാത്തിലും നിറയുന്നത് ശ്രീജയുടെ വിമർനത്തിനോടുള്ള അസഹിഷ്ണുത തന്നെയാണ്. പഠനകാലത്ത് ഇടതുപക്ഷ രാഷ്ട്രീയമായിരുന്നു ശ്രീജയുടേത്. എന്നാൽ മാധ്യമ പ്രവർത്തനത്തിനിടെ ഇതൊരിക്കലും ശ്രീജ പ്രതിഫലിപ്പിച്ചിട്ടുമില്ല.

ഫേസ്‌ബുക്ക് പോസ്റ്റുകളിലും ഇത്തരം രാഷ്ട്രീയ പരാമർശങ്ങൾ ഒഴിവാക്കുകയായിരുന്നു പതിവ്. ഇത്തരത്തിലൊരു മാധ്യമ പ്രവർത്തകയാണ് വയനാട്ടിലെ സ്‌കൂൾ വിഷയത്തിൽ കുട്ടികളുടെ വേദന സർക്കാരിന് മുമ്പിലെത്തിക്കാൻ എല്ലാ വികാരവും ഉൾക്കൊണ്ട് ചില വരികൾ എഴുതിയത്. ശ്രീജയുടെ ഭർത്താവിന്റെ സോഷ്യൽ മീഡിയയിലെ എഴുത്തുകളെല്ലാം സംഘപരിവാർ ആഭിമുഖ്യമുള്ളവയായിരുന്നു. അപ്പോഴും ഭർത്താവിന്റെ നിലപാടുകളെ പിന്തുണയ്ക്കുകയോ അനുകൂലിച്ച് എന്തെങ്കിലും എഴുതുകയോ ഒന്നും ശ്രീജ ചെയ്യാറില്ല. എങ്കിലും സർക്കാരിനെതിരെ വയനാട്ടിലെ വിഷയത്തിൽ ചോദ്യം ഉന്നയിക്കുമ്പോൾ ശ്രീജയെ പരിവാറുകാരിയും സംഘിയുമാക്കി മാറ്റുകായണ് സൈബർ സഖാക്കൾ ചെയ്യുന്നത്.

ശ്രീജയുടെ പോസ്റ്റിന് താഴെ വരുന്ന കമന്റുകളിൽ ചിലത്

    • ചിലരുടെ ഭാവനയിൽ തരം പോലെ പിണറായി വിജയൻ വാവ സുരേഷ് ആകണം, cid മൂസ ആകണം, മേസ്തിരി ആകണം... അങ്ങനെ എന്തൊക്കെ എന്തൊക്കെ... ജനപ്രതിനിധികൾ എന്നത് MLA MP മറ്റു തദ്ദേശസ്വയംഭരണ സംവിധാനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ടവർ കൂടിയാണെന്നും, സർക്കാർ നയങ്ങൾ നടപ്പാക്കേണ്ട ഉത്തരവാദിത്തം കൂടി അവർക്കുണ്ടെന്നും അറിയാത്ത മാധ്യമപ്രവർത്തകർ കേരളത്തിന് അപമാനമാണ്. പൊതുവിദ്യാലയങ്ങൾ സർക്കാരിന്റെ ഉത്തരവാദിത്തമാണ് എന്നതിൽ ആർക്കും സംശയമില്ല, പക്ഷെ സർക്കാരിന്റെ മാത്രം ഉത്തരവാദിത്തമാണെന്ന് വരുത്തിത്തീർക്കാൻ ഒരുപാടങ് കഷ്ടപ്പെടല്ലേ മാധ്യമപ്രവർത്തകേ. സാമൂഹ്യനീതിബോധം തെല്ലുമില്ലാത്ത അദ്ധ്യാപകനെയും ശ്രീജയെയും ഒരേ ത്രാസിൽ തന്നെയാണ് തൂക്കേണ്ടത്.. ഒരിഞ്ചു താഴില്ല ശ്രീജയുടെ തട്ട്
    • ഓ മാതൃഭൂമിയാണല്ലേ ok. proceed. ഇനി ഒറ്റ കുട്ടിയെപ്പോലും സർക്കാർ സ്‌കൂളിൽ അയക്കരുത് എന്ന് കൂടി പറയാത്തതെന്ത്? പേര് മാധ്യമ പ്രവർത്തനം ത്ഫൂ
    • ഒരു കുടുംബത്തിന് തീരാ വേദന നൽകി ഒരു കുഞ്ഞ് വളരെ നിർഭാഗ്യകരമായി മരണപ്പെട്ടിരിക്കുന്നു. ഇതിനെങ്ങിനെ രാഷ്ട്രീയം നിറം ചാർത്തി സർക്കാരിനെതിരെ തിരിക്കാം,അന്തി ചർച്ചക്ക് വിഷയമാക്കാം എന്നാണ് ചില രാഷ്ട്രീയക്കാരും,മാധ്യമങ്ങളും,ചില മാധ്യമ പ്രവർത്തകരും ആ കുഞ്ഞിന്റെ മൃതദേഹത്തിന്റെ ചൂടാറും മുൻപേ ചിന്തിക്കുന്നത്. ആ സ്‌കൂൾ ഉൾപ്പെടുന്ന സ്ഥലത്തെ എല്ലാ തലങ്ങളിലെയും ജനപ്രതിനിധികൾക്കും,സ്‌കൂൾ അധികൃതർക്കും,അദ്ധ്യാപകർക്കും, ആ സ്‌കൂളിൽ പഠിക്കുന്ന കുഞ്ഞുങ്ങളുടെ മാതാപിതാക്കൾക്കും വരെ ഈ വിഷയത്തിൽ ജാഗ്രത കുറവുണ്ടായിട്ടുണ്ട്. നിർഭാഗ്യകരമായ ഈ സംഭവം ഒരിക്കലും ആവർത്തിക്കാതിരിക്കാനുള്ള കരുതലുകളും,അവബോധവുമാണ് ഉയർന്നു വരേണ്ടത്,കുറ്റപ്പെടുത്തലുകളല്ല. കുളം കലക്കി മീൻ പിടിക്കാമെന്നു കരുതി,പ്രതികരിക്കാനിറങ്ങുന്ന നന്മ മരങ്ങളായ ചില മാധ്യമ പ്രവർത്തകരോട് പറയാനുള്ളത്, ''മോഹൻലാലിനും ശ്വേതാമേനോനും ഇടയിലൂടെ എത്തി നോക്കിയ അജു വർഗീസിന് പറയാനുള്ളത്, നീലക്കുയിലിലെ റാണിക്ക് പിറന്ന കുട്ടിയെ ഇല്ലാതാക്കിയവർ കുടുങ്ങും,
      നൂറിൻ ഷെരീഫിന്റെ ഗോഡ്ഫാദർ ആര് ' തുടങ്ങിയ വാർത്തകൾക്കിടക്ക് സമയം കിട്ടുമ്പോൾ നിർഭാഗ്യകരമായ ഈ സംഭവം നടന്ന സ്‌കൂൾ പോലെ സമാന സാഹചര്യങ്ങൾ നേരിടുന്ന സ്‌കൂളുകൾ ഉണ്ടോ എന്നൊരു അന്വേഷണവും അത്തരം സ്‌കൂളുകളെക്കുറിച്ചു ജനപ്രതിനിധികളെയും സമൂഹത്തെയും അടിയന്തിരമായി അറിയിക്കാനുള്ള മാനസിക വിശാലതയുമാണ് നിങ്ങൾ കാണിക്കേണ്ടത്...!
    • ആ കുട്ടിയെ കടിച്ച പാമ്പിനേക്കാൾ വിഷമാണല്ലോ നിങ്ങൾക്ക്... കഷ്ടം തന്നെ. അനാസ്ഥ കാണിച്ചവർക്കെതിരെസർക്കാർ നടപടി എടുക്കണം എന്നൊക്കെ പറയുന്നതിൽ ഒരു യുക്തിയുണ്ട്. സർക്കാർ നടപടി എടുക്കും എന്ന് കേരളത്തിന്റെ മുഖ്യമന്ത്രി പൊതുസമൂഹത്തോട് ഉറപ്പ് പറയുകയും ചെയ്തിട്ടുണ്ട്.
    • ചാണകത്തിൽ വീണു ല്ലേ....കഷ്ടം.
    • ശ്രീകൃഷ്ണ കോളേജിലെ പഴയ SFI കാരിയിൽ നിന്നും ഒട്ടും പ്രതീക്ഷിക്കാത്ത തരത്തിൽ ഉള്ള പോസ്റ്റ് ആയി പോയി, നിഷ്പക്ഷ മാധ്യമ പ്രവർത്തനത്തിന്റെ ഭാഗമായി ആണ് നിങ്ങൾ പോസ്റ്റ് ഇട്ടത് എങ്കിൽ അത് സ്ഥലം എംപി യേയും mla യേയും പേരെടുത്ത് പറഞ്ഞു വിമര്ശിക്കുമായിരുന്നു, നിങ്ങളുടെ അജണ്ട സ്പഷ്ടമാണ്....safe സോണിൽ കയറിയാൽ ആ സോണിൽ നിന്ന് ഇറങ്ങാൻ വല്ലാണ്ട് ബുദ്ധിമുട്ട് ആണല്ലേ അപ്പൊ മുതലാളിമാരെയും ഒക്കെ സന്തോഷിപ്പിക്കണമല്ലോ കീപ്പ് ഇട്ട് പ്പ്
    • മാറൂമിക്കാരിൽ നിന്നും ഇതിൽക്കൂടുതലൊന്നും ആരും പ്രതീക്ഷിക്കുന്നില്ല... പിന്നെ മന്ത്രി പറഞ്ഞ ആ ഒരു കോടി രൂപ എന്ത് ചെയ്തു എന്നു കൂടി അന്വോഷിക്കണം സംഘ മി ത്രമെ...!

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP