Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിസിയും പ്രോ വിസിയും ഒന്നും അറിഞ്ഞില്ല; എല്ലാത്തിനും കാരണക്കാരൻ ആ സോഫ്റ്റ് വെയർ! ജീവനക്കാർക്കുണ്ടായത് ചെറിയ ജാഗ്രത കുറവ്; കമ്പ്യൂട്ടറിലെ കൃത്രിമങ്ങൾക്ക് പിന്നിൽ മനുഷ്യകരങ്ങളില്ല! സുരക്ഷാ സംവിധാനങ്ങൾ ഇല്ലാത്തതിനാൽ പലർക്കും അനധികൃതമായി പ്രവേശിക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന വിചിത്ര ന്യായം: കേരള സർവ്വകലാശാലയിലെ മോഡറേഷൻ തട്ടിപ്പിൽ എല്ലാവർക്കും ക്ലീൻ ചിറ്റ് നൽകി വിദഗ്ധ സമിതി റിപ്പോർട്ട്; തച്ചങ്കരിയെ ഒഴിവാക്കിയത് അന്വേഷണം അട്ടിമറിക്കാനോ?

വിസിയും പ്രോ വിസിയും ഒന്നും അറിഞ്ഞില്ല; എല്ലാത്തിനും കാരണക്കാരൻ ആ സോഫ്റ്റ് വെയർ! ജീവനക്കാർക്കുണ്ടായത് ചെറിയ ജാഗ്രത കുറവ്; കമ്പ്യൂട്ടറിലെ കൃത്രിമങ്ങൾക്ക് പിന്നിൽ മനുഷ്യകരങ്ങളില്ല! സുരക്ഷാ സംവിധാനങ്ങൾ ഇല്ലാത്തതിനാൽ പലർക്കും അനധികൃതമായി പ്രവേശിക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന വിചിത്ര ന്യായം: കേരള സർവ്വകലാശാലയിലെ മോഡറേഷൻ തട്ടിപ്പിൽ എല്ലാവർക്കും ക്ലീൻ ചിറ്റ് നൽകി വിദഗ്ധ സമിതി റിപ്പോർട്ട്; തച്ചങ്കരിയെ ഒഴിവാക്കിയത് അന്വേഷണം അട്ടിമറിക്കാനോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരള സർവകലാശാലയിൽ കൂടുതൽ മാർക്ക് മോഡറേഷൻ നൽകിയെന്ന പരാതിയിൽ പരീക്ഷാ വിഭാഗത്തിലെ കംപ്യൂട്ടറിൽ കൃത്രിമം നടന്നതായി സ്ഥിരീകരിച്ച് ക്രൈംബ്രാഞ്ച് എത്തുമ്പോൾ ഇത് മനപ്പൂർവ്വം നടന്നതല്ലെന്ന് സർവ്വകലാശാലയും. എല്ലാം സോഫ്റ്റ് വെയറിന്റെ കുഴപ്പമാണെന്നാണ് കണ്ടെത്തൽ. വിദഗ്ധ സമിതി റിപ്പോർട്ടിൽ സിൻഡിക്കേറ്റ് ഇന്ന് നടപടി എടക്കും. സോഫ്റ്റ് വെയറിനെ പഴി ചാരുന്നതാണ് റിപ്പോർട്ട്. ബോധപൂർവ്വം ആരും മാർക്ക് കൂട്ടി നൽകിയില്ല. സാങ്കേതിക തകരാറു മൂലം ചിലർക്ക് മാർക്ക് കുറഞ്ഞിട്ടുമുണ്ടെന്ന് വിദഗ്ധ സമിതി കണ്ടെത്തി. തിരുവനന്തപുരം സിറ്റി പൊലീസിന് കീഴിലെ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. ടോമിൻ തച്ചങ്കരിക്ക് കീഴിലെ ക്രൈംബ്രാഞ്ചിനെ കൊണ്ട് അന്വേഷിക്കുമെന്നായിരുന്നു സർക്കാർ തുടക്കത്തിൽ തന്നെ സൂചന. പിന്നീട് അത് ജില്ലാ ക്രൈംബ്രാഞ്ചായി. അതിനിടെയാണ് എല്ലാവരേയും വെള്ളപൂശുന്ന റിപ്പോർട്ട് എത്തുന്നത്. ഇത് ജില്ലാ ക്രൈംബ്രാഞ്ചും ശരിവച്ചാൽ കേസ് തന്നെ ഇല്ലാതെയാകും.

കേരള സർവ്വകലാശാല മാർക്ക് തട്ടിപ്പിൽ വിസിക്കും പ്രോ വിസിക്കും ക്ലീൻ ചിറ്റ് നൽകുന്നതാണ് വിദഗ്ധ സമിതിയുടെ റിപ്പോർട്ട്. ബോധപൂർവമായ വീഴ്ചയല്ല ഉണ്ടായത്. ജീവനക്കാർ ജാഗ്രത കാണിച്ചില്ലെന്നും റിപ്പോർട്ടിലുണ്ട്. മാർക്ക് തട്ടിപ്പിന്റെ വഴി, വ്യാപ്തി, കാരണക്കാർ എന്നിവയാണ് മൂന്നംഗ വിദഗ്ദ സമിതി അന്വേഷിച്ചത്. പരീക്ഷാ സേഫ്റ്റവെയറും മൂന്ന് വർഷത്തെ രേഖകളും സംഘം പരിശോധിച്ചു. സോഫ്റ്റ് വെയർ തകരാറാണോ ബോധപൂർവമുള്ള തിരുത്തലുകളാണോ എന്നാണ് പ്രധാനമായും പരിശോധിച്ചത്. സോഫ്റ്റവെയറിൽ തകരാറുണ്ടെന്ന് നേരത്തെ തന്നെ കണ്ടെത്തിയിട്ടുണ്ട്. വേണ്ടത്ര സുരക്ഷാ സംവിധാനങ്ങൾ ഇല്ലാത്തതിനാൽ പലർക്കും അനധികൃതമായി പ്രവേശിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഏതൊക്കെ ലോഗിനുകളിൽ കൂടിയാണ് തിരുത്തലുകൾ വരുത്തിയതെന്ന് പിശോധനയിൽ വ്യക്തമായി. പരീക്ഷാ വിഭാഗത്തിന് പുറമെ തട്ടിപ്പിൽ കമ്പ്യൂട്ടർ സെന്ററിന്റെ പങ്കും അന്വേഷിച്ചിട്ടുണ്ട്. സംഘത്തിന്റെ വിശദമായ റിപ്പോർട്ടാണ് സിൻഡിക്കേറ്റ് ചർച്ച ചെയ്യുക.

കംപ്യൂട്ടറിൽ കൃത്രിമം നടന്നതായി ക്രൈംബ്രാഞ്ച് തിരിച്ചറിഞ്ഞ സാഹചര്യത്തിലാണ് ഈ റിപ്പോർട്ട്. ഇത് മനഃപൂർവം നടന്നതാണോ സാങ്കേതിക പിഴവുമൂലം അബദ്ധത്തിൽ സംഭവിച്ചതാണോ എന്ന കാര്യം വ്യക്തമാകണമെങ്കിൽ വിശദമായ പരിശോധന ആവശ്യമാണെന്നും ക്രൈംബ്രാഞ്ച് നിരീക്ഷിച്ചിരുന്നു ഇതിനായി ക്രൈംബ്രാഞ്ച് ശേഖരിച്ച ഡാറ്റ അടുത്ത ദിവസംതന്നെ സൈബർ ഫോറൻസിക് വിദഗ്ധരുടെ സഹായത്തോടെ പരിശോധിക്കും. മനഃപൂർവം മാർക്ക് കൂട്ടിക്കൊടുത്തതാണെന്ന് കണ്ടെത്തിയാൽ കേസെടുക്കാനാണ് ക്രൈംബ്രാഞ്ച് തീരുമാനം. ഇതിനിടെയാണ് സർവ്വകലാശാല വിദഗ്ധ സമിതിയുടെ റിപ്പോർട്ട് ചർച്ചയാകുന്നത്. ഇതേ നിഗമനത്തിലേക്ക് ക്രൈംബ്രാഞ്ചും എത്തും.

2016 - 2019 കാലത്തെ ബിബിഎ, ബിസിഎ പരീക്ഷകളിൽ അനധികൃതമായി മോഡറേഷൻ ലഭിച്ചുവെന്നതാണ് ജില്ലാ ക്രൈംബ്രാഞ്ച് വിഭാഗം നടത്തിയ പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയത്. അതിനാൽ പ്രഥമദൃഷ്ട്യാ മനസ്സിലാക്കിയ കാര്യങ്ങൾ റിപ്പോർട്ടായി ക്രൈംബ്രാഞ്ച് അസി. കമീഷണർ എസ് സന്തോഷ് സിറ്റി പൊലീസ് കമീഷണർക്ക് കൈമാറും. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ച് കേസ് രജിസ്റ്റർ ചെയ്യണോ എന്ന കാര്യത്തിൽ കമീഷണർ തീരുമാനമെടുക്കും. നേരത്തെ കേസ് ടോമിൻ തച്ചങ്കരി നയിക്കുന്ന സംസ്ഥാന ക്രൈംബ്രാഞ്ചിന് നൽകാത്തത് വിവാദമായിരുന്നു. മാർക്ക് ദാന വിവാദം കേരളസർവകലാശാല സിൻഡിക്കേറ്റ് വിശദമായി പരിശോധിക്കും. സർവകലാശാല എടുക്കേണ്ട നടപടികളാകും സിൻഡിക്കേറ്റ് ചർച്ച ചെയ്യുക.

2016 മുതൽ 19 വരെയുള്ള കാലത്തെ ബിരുദ പരീക്ഷ എഴുതിയ ബിഎസ് സി കമ്പ്യൂട്ടർ സയൻസ്, ബിഎസ് സി കമ്പ്യൂട്ടർ അപ്ലിക്കേഷൻസ്, ബിബിഎ അടക്കം 30 തൊഴിലധിഷ്ഠിത കോഴ്‌സുകളിലെ മാർക്കിലാണ് തിരിമറി നടത്തിയത്. പരീക്ഷക്ക് ശേഷം പാസ് ബോർഡ് നിശ്ചയിച്ച മോഡറേഷൻ മാർക്കിലും അധികം മാർക്ക് സർവ്വകലാശാലയുടെ സിസ്റ്റത്തിലെ സോഫ്റ്റ് വെയർ വഴി നൽകുകയായിരുന്നു. ഇതിൽ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം പ്രാഥമിക അന്വേഷണം നടത്തുകയാണ്. മാർക്ക് ദാന വിവാദം പുറത്ത് വന്ന ശേഷം നടക്കുന്ന സിൻഡിക്കേറ്റ് ഉദ്യോഗസ്ഥർക്കെതിരെയുള്ള കൂടുതൽ നടപടി, സോഫ്റ്റ് വെയർ പരിഷ്‌ക്കരണം എന്നിവ പരിഗണിക്കും.

തട്ടിപ്പുകാർക്കെതിരെയുള്ള നടപടി, അധിക മോഡറേഷൻ ലഭിച്ച വിദ്യാർത്ഥികളുടെ മാർക്ക് ലിസ്റ്റുകളിന്മേലുള്ള നടപടി എന്നിവയാണ് പ്രധാനമായും തീരുമാനിക്കേണ്ടത്. പാസ് ബോർഡ് തീരുമാനിച്ചതിലും കൂടുതൽ മോഡറേഷൻ അനധികൃതമായി നൽകിയാണ് നൂറു കണക്കിന് വിദ്യാർത്ഥികളെ വിജയിപ്പിച്ചത്. സിൻഡിക്കേറ്റംഗം ഡോ.ഗോപ് ചന്ദിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയാണ് സിൻക്കേറ്റിന് റിപ്പോർട്ട് സമർപ്പിക്കുക. സംഭവം അട്ടിമറി തന്നെയാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക നിഗമനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP