Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ദേരാ കലാപം; വിവാദ ആൾദൈവത്തിന്റെ വളർത്തുമകൾ ഉൾപ്പടെ 39പേർ കുറ്റക്കാരെന്ന് കോടതി; ജീവൻ പൊലിഞ്ഞത് 36പേർക്ക്; ഹണിപ്രീതിന്റെ മേൽ രാജ്യദ്രോഹ കുറ്റം ചുമത്തിയിരുന്നെങ്കിലും ഒഴിവാക്കി

ദേരാ കലാപം; വിവാദ ആൾദൈവത്തിന്റെ വളർത്തുമകൾ ഉൾപ്പടെ 39പേർ കുറ്റക്കാരെന്ന് കോടതി; ജീവൻ പൊലിഞ്ഞത് 36പേർക്ക്; ഹണിപ്രീതിന്റെ മേൽ രാജ്യദ്രോഹ കുറ്റം ചുമത്തിയിരുന്നെങ്കിലും ഒഴിവാക്കി

മറുനാടൻ ഡെസ്‌ക്‌

ഹരിയാണ: ദേരാ കലാപവുമായി ബന്ധപ്പെട്ട് ദേരാ സച്ചാ സൗദാ തലവനും വിവാദ ആൾദൈവവുമായ ഗുർമീത് റാം റഹിം സിങ്ങിന്റെ വളർത്തുമകളെന്ന് പറയപ്പെടുന്ന അടുത്ത അനുയായി ഹണിപ്രീത് ഉൾപ്പെടെ 39 പേർ കുറ്റക്കാരാണെന്ന് കോടതി. 2017-ലെ കലാപത്തിൽ ഹരിയാനയിൽ 36 പേർക്കാണ് ജീവൻ നഷ്ടമായത്.300 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. നിരവധി വസ്തുവകകളും തകർക്കപ്പെട്ടിരുന്നു.

രണ്ടു ബലാത്സംഗക്കേസിൽ ഗുർമീത് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. വിധിയെത്തുടർന്നുണ്ടായ കലാപത്തിൽ 36 പേർ കൊല്ലപ്പെട്ട സംഭവത്തിലാണ് ഹണിപ്രീത് കുറ്റക്കാരിയാണെന്ന കോടതിയുടെ കണ്ടെത്തൽ. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് രോഹിത് വാട്‌സാണ് കേസ് പരിഗണിച്ചത്. മാനഭംഗക്കേസിൽ സിബിഐ പ്രത്യേക കോടതിയാണ് ഗുർമീത് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. കലാപത്തിൽ ഹരിയാനയ്ക്ക് 126 കോടി രൂപയുടെ നഷ്ടമുണ്ടായതായി നേരത്തെ കണക്കാക്കിയിരുന്നു.

കലാപമുണ്ടാക്കൽ, നിയമവിരുദ്ധമായി സംഘം ചേരൽ എന്നീ കുറ്റങ്ങളാണ് ഹണിപ്രീതിനെതിരേ കോടതി ചുമത്തിയത്. ഇവർക്കെതിരേ ക്രിമിനൽ ഗൂഢാലോചന, രാജ്യദ്രോഹം എന്നീ കുറ്റങ്ങൾ നേരത്തേ ചുമത്തിയിരുന്നെങ്കിലും പിന്നീട് രാജ്യദ്രോഹക്കുറ്റം ഒഴിവാക്കി. രണ്ടാഴ്ചമുമ്പ് കേസിൽ ഹണിപ്രീതിനു ജാമ്യമനുവദിച്ചിരുന്നു. ബുധനാഴ്ച അവർ കോടതിയിൽ ഹാജരായിരുന്നു.ദേരാ കലാപവുമായി ബന്ധപ്പെട്ട് 41 പേരെയാണ് പഞ്ച്കുള പൊലീസ് അറസ്റ്റുചെയ്തത്. ഇതിൽ ദേരാ നേതാവായ ആദിത്യ ഇൻസാനുൾപ്പടെ അഞ്ചുപേർ പ്രതികളാണെന്ന് കോടതി നേരത്തേ കണ്ടെത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP