Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ക്ഷേത്രങ്ങളിലെ ആചാരങ്ങളും ചടങ്ങുകളുമായി ബന്ധപ്പെട്ടതല്ലാത്ത കാര്യങ്ങൾക്കോ ആയുധം ഉപയോഗിച്ചുള്ളതോ അല്ലാത്തതോ ആയ മാസ് ഡ്രില്ലിനോ ദേവസ്വം വസ്തുവകകളോ പരിസരങ്ങളോ ഉപയോഗിക്കാൻ അനുവദിക്കില്ല; അങ്ങനെ ചെയ്താൽ 6 മാസം തടവ് അല്ലെങ്കിൽ 5000 രൂപ പിഴ ശിക്ഷ; ശബരിമലയിൽ പ്രത്യേക സമിതിയെന്ന സുപ്രീംകോടതി നിർദ്ദേശത്തിനുള്ള നിയമ ഭേദഗതിയിൽ ഒളിച്ചിരിക്കുന്നത് ആർ എസ് എസിനുള്ള പണി; ക്ഷേത്രങ്ങളിലെ ശാഖാ പ്രവർത്തനം നിർത്താനുറച്ച് പിണറായി സർക്കാർ

ക്ഷേത്രങ്ങളിലെ ആചാരങ്ങളും ചടങ്ങുകളുമായി ബന്ധപ്പെട്ടതല്ലാത്ത കാര്യങ്ങൾക്കോ ആയുധം ഉപയോഗിച്ചുള്ളതോ അല്ലാത്തതോ ആയ മാസ് ഡ്രില്ലിനോ ദേവസ്വം വസ്തുവകകളോ പരിസരങ്ങളോ ഉപയോഗിക്കാൻ അനുവദിക്കില്ല; അങ്ങനെ ചെയ്താൽ 6 മാസം തടവ് അല്ലെങ്കിൽ 5000 രൂപ പിഴ ശിക്ഷ; ശബരിമലയിൽ പ്രത്യേക സമിതിയെന്ന സുപ്രീംകോടതി നിർദ്ദേശത്തിനുള്ള നിയമ ഭേദഗതിയിൽ ഒളിച്ചിരിക്കുന്നത് ആർ എസ് എസിനുള്ള പണി; ക്ഷേത്രങ്ങളിലെ ശാഖാ പ്രവർത്തനം നിർത്താനുറച്ച് പിണറായി സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ശബരിമലയിലെ സുപ്രീംകോടതി ഇടപെടലിൽ ക്ഷേത്രങ്ങളിൽ നിന്ന് ആർ എസ് എസിനെ തുരത്താനും മാർഗ്ഗം കണ്ടെത്തി പിണറായി സർക്കാർ. കേരള സർക്കാർ തയാറാക്കിയ തിരുവിതാംകൂർ കൊച്ചി ഹിന്ദു മതസ്ഥാപന (ഭേദഗതി) ബില്ലിൽ ക്ഷേത്രങ്ങളുടെ പരിസരത്ത് ആയുധ പരിശീലനം നിരോധിക്കാനും വ്യവസ്ഥ. ഇതിന് 6 മാസം വരെ തടവ് അല്ലെങ്കിൽ 5000 രൂപയാണു കരടു ബില്ലിൽ നിർദ്ദേശിച്ചിട്ടുള്ള ശിക്ഷ. ചില ക്ഷേത്രങ്ങളിൽ ആർഎസ്എസ് ശാഖകൾ നടത്തുന്നുണ്ട്. ഇതിന് തടയിടാൻ കൂടിയാണ് ഈ വ്യവസ്ഥയെന്നാണ് സൂചന.

സുപ്രീം കോടതി കഴിഞ്ഞ ദിവസം ശബരിമല ഭരണ സംവിധാന സംബന്ധിച്ച ഹർജി പരിഗണിച്ചപ്പോൾ ഈ ബില്ലാണു കേരള സർക്കാർ ഹാജരാക്കിയത്. ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് ആയുധ പരിശീലനം നടത്തുന്നതു തടയാൻ നിയമം ഭേദഗതി ചെയ്യുമെന്നു മുഖ്യമന്ത്രി കഴിഞ്ഞ ഫെബ്രുവരിയിലും ദേവസ്വം മന്ത്രി ഡിസംബറിലും നിയമസഭയിൽ പറഞ്ഞിരുന്നു. ആർ എസ് എസുമായി ബന്ധപ്പെട്ട വിവാദങ്ങളിലായിരുന്നു ഈ പ്രതികരണം. കഴിഞ്ഞ ജനുവരി 7നു തന്നെ ബിൽ തയാറായിരുന്നു. കരടു ബില്ലിലെ 31(ബി) 3 വകുപ്പ് ഇങ്ങനെ: ക്ഷേത്രകാര്യങ്ങളും ആചാരങ്ങളുമായി ബന്ധപ്പെട്ടതല്ലാത്ത കാര്യങ്ങൾക്കു ദേവസ്വത്തിന്റെ വസ്തുവകകൾ ഉപയോഗിക്കാൻ പാടില്ല. ഇതും പരിവാറുകാരുടെ ക്ഷേത്രത്തിലെ ഇടപെടലുകളെ തടയാനാണ്.

31 (ബി) 4 വകുപ്പ് : ക്ഷേത്രങ്ങളിലെ ആചാരങ്ങളും ചടങ്ങുകളുമായി ബന്ധപ്പെട്ടതല്ലാത്ത കാര്യങ്ങൾക്കോ ആയുധം ഉപയോഗിച്ചുള്ളതോ അല്ലാത്തതോ ആയ മാസ് ഡ്രില്ലിനോ ദേവസ്വം വസ്തുവകകളോ പരിസരങ്ങളോ ഏതെങ്കിലും വ്യക്തിയോ സംഘടനയോ അസോസിയേഷനോ ഉപയോഗിച്ചാൽ 6 മാസം തടവ് അല്ലെങ്കിൽ 5000 രൂപ പിഴ. 31(ബി)5 വകുപ്പനുസരിച്ച്, നിയമലംഘനത്തിനു പൊലീസിനു നേരിട്ടു കേസെടുക്കാം. ആർഎസ്എസ് ശാഖകൾ മാസ് ഡ്രില്ലായി പരിഗണിക്കും. പല ക്ഷേത്രങ്ങളുടെ പരിസരത്തും ഇത്തരം യോഗങ്ങളും ശാഖകളും നടക്കുന്നുണ്ട്. ഇത് പലപ്പോഴും സിപിഎം എതിർത്തിരുന്നു. ഇതെല്ലാം കൂടി പരിഗണിച്ചാണ് ദേവസ്വം നിയമത്തിൽ പിണറായി വിജയൻ ഭേദഗതിക്ക് ഒരുങ്ങുന്നത്.

ഇതേ ഹർജി കഴിഞ്ഞ ഓഗസ്റ്റ് 27നു പരിഗണിച്ചപ്പോൾ, ശബരിമലയുൾപ്പെടെ തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലുള്ള ക്ഷേത്രങ്ങളുടെ മെച്ചപ്പെട്ട നടത്തിപ്പിനായി പുതിയ നിയമം കൊണ്ടുവരുമെന്നു സംസ്ഥാന സർക്കാർ വ്യക്തമാക്കിയിരുന്നു. നാലാഴ്ചയ്ക്കുള്ളിൽ ബിൽ തയാറാക്കാനാണ് അന്നു കോടതി നിർദ്ദേശിച്ചത്. എന്നാൽ കരടുബിൽ ജനുവരിയിൽതന്നെ തയാറാക്കിയ കാര്യം സർക്കാർ കോടതിയെ അറിയിച്ചില്ലെന്നതാണ് വസ്തുത. ശബരിമലയിലെ പ്രതിഷേധങ്ങൾ കണക്കിലെടുത്താണ് ഇതെന്നാണ് സൂചന. ഭക്തരുടെ പ്രതികരണം എന്താകുമെന്ന് അറിയാൻ കൂടിയാണ് ഇത്. സുപ്രീംകോടതി പറഞ്ഞത് അനുസരിച്ച് പ്രവർത്തിച്ചുവെന്ന തരത്തിൽ ഭേദഗതി കൊണ്ടു വരാനാണ് സർക്കാർ ശ്രമമെന്നും വാദമുണ്ട്. ഏതായാലും ക്ഷേത്രങ്ങളിലെ ശാഖാ പ്രവർത്തനം അവസാനിപ്പിക്കുക എന്നതും പുതിയ നിയമത്തിലെ പ്രധാന ലക്ഷ്യമായി മാറും.

1988-ലെ മതസ്ഥാപനനിയമം അനുസരിച്ച് രാഷ്ടീയാവശ്യങ്ങൾക്ക് ആരാധനാലയങ്ങൾ ഉപയോഗിക്കാൻ പാടില്ലെന്ന നിർദ്ദേശമുണ്ട്. ഈ നിയമമനുസരിച്ച് ക്ഷേത്രങ്ങളുടെ മതിൽക്കെട്ടിനുള്ളിൽ ആയുധപരിശീലനവും കായികപരിശീലനവും നടത്തുന്നത് നിരോധിക്കാൻ കഴിയുമെന്നാണ് നിയമവകുപ്പ് സെക്രട്ടറി ദേവസ്വം വകുപ്പിനു നൽകിയ നിയമോപദേശം. ആർഎസ്എസ്സിനെ ലക്ഷ്യമിട്ടാണ് സർക്കാറിന്റെ പുതിയ നീക്കമെന്നാണ് വിലയിരുത്തൽ. ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലെ ആർഎസ്എസ്. ശാഖാ പ്രവർത്തനത്തിനെതിരെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ മുമ്പ് രംഗത്തുവന്നിരുന്നു. ക്ഷേത്രങ്ങളിലെ ആർഎസ്എസ്. ശാഖാ പ്രവർത്തനത്തിനെതിരെ സിപിഎം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ആക്ഷേപമുന്നയിക്കുകയുണ്ടായി. സംസ്ഥാനത്ത് ആർഎസ്എസ്സിന് അയ്യായിരത്തിലധികം ശാഖകളുണ്ട്. ദേവസ്വം ബോർഡിനു കീഴിലുള്ള ക്ഷേത്രങ്ങളിൽ ശാഖകൾ പ്രവർത്തിക്കുന്നില്ലെന്നാണ് സംഘപരിവാർ കേന്ദ്രങ്ങളുടെ അവകാശവാദം.

ഈ വിവാദം നടക്കുമ്പോൾ അന്ന് ബിജെപി പ്രസിഡന്റായിരുന്ന കുമ്മനം രാജശേഖരൻ സർക്കാരിനെ വിമർശിച്ചിരുന്നു. ഇന്ദിരാഗാന്ധി ശ്രമിച്ചിട്ടും നടക്കാത്ത കാര്യം എന്നാൽ, ആർഎസ്എസ്സിനു കൂച്ചുവിലങ്ങിടാനുള്ള ശ്രമം വിലപ്പോവില്ല. ഇന്ദിരാഗാന്ധി ശ്രമിച്ചു പരാജയപ്പെട്ട കാര്യമാണ് മുഖ്യമന്ത്രി പിണറായി വിജയൻ നടപ്പാക്കാൻ ശ്രമിക്കുന്നത്. ആർഎസ്എസ്. നിയമപരമായാണ് പ്രവർത്തിക്കുന്നതെന്നും കുമ്മനം രാജശേഖരൻ പറഞ്ഞിരുന്നു. ശാഖാപ്രവർത്തനത്തിലൂടെ ക്ഷേത്രങ്ങളെ ആയുധപ്പുരകളായി മാറ്റുകയാണ് ആർഎസ്എസ്.എന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഫേസ്‌ബുക്ക് പോസ്റ്റിനെ തുടർന്നായിരുന്നു ഈ ചർച്ചകൾ.

ഇ.കെ നായനാർ മുഖ്യമന്ത്രിയായിരുന്നപ്പോൾ കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങൾക്ക് അറുതിവരുത്താൻ ക്ഷേത്രങ്ങളിലെ ആയുധപരിശീലനം നിരോധിക്കാൻ നിയമം കൊണ്ടുവരാൻ കരട് തയാറാക്കുകവരെ ചെയ്തിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ അന്നു നിയമം നടപ്പിലാക്കാൻ കഴിഞ്ഞില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP