Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഐ.സി.എഫ്.എ.ഐ യൂണിവേഴ്സിറ്റി വൈസ് ചാൻസിലറും മലയാളിയുമായ ഡോ. ചാൾസ് പി. അലക്സാണ്ടർ അന്തരിച്ച; 53കാരനായ ചാൾസിന്റെ മരണം നാഗലാൻഡിലെ ദിമാപൂരിൽ വെച്ച്

ഐ.സി.എഫ്.എ.ഐ യൂണിവേഴ്സിറ്റി വൈസ് ചാൻസിലറും മലയാളിയുമായ ഡോ. ചാൾസ് പി. അലക്സാണ്ടർ അന്തരിച്ച; 53കാരനായ ചാൾസിന്റെ മരണം നാഗലാൻഡിലെ ദിമാപൂരിൽ വെച്ച്

സ്വന്തം ലേഖകൻ

കല്ലിശ്ശേരി (ചെങ്ങന്നൂർ): നാഗലാൻഡ് ഐ.സി.എഫ്.എ.ഐ യൂണിവേഴ്സിറ്റി വൈസ് ചാൻസിലറും മലയാളിയുമായ ഡോ. ചാൾസ് പി. അലക്സാണ്ടർ അന്തരിച്ചു. നാഗലാൻഡിലെ ദിമാപൂരിൽ വച്ചാണ് ചാർലി എന്ന് വിളിപ്പേരുള്ള 53കാരനായ ഡോ. ചാൾസ് പി. അലക്സാണ്ടർ അന്തരിച്ചത്. ശവസംസ്‌കാരം പിന്നീട് സ്വദേശമായ ഓതറയിൽ നടക്കും.

വാഴാർമംഗലം തയ്യിൽ റിട്ട. ക്യാപ്റ്റൻ ടി.ടി. പോത്തന്റെയും റിട്ട. മിലിറ്ററി ഓഫീസർ അന്നമ്മ പോത്തന്റെയും മകനാണ്. ഭാര്യ: റോവിസുനോ അലക്സാണ്ടർ (നാഗലാൻഡ് ദിമാപൂർ പഡ്കായി ക്രിസ്ത്യൻ കോളേജിലെ അദ്ധ്യാപിക). ഏക മകൾ സെലിസ്റ്റിനാ അന്നാ അലക്സാണ്ടർ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ്.

ബെംഗളൂരു ഗാർഡൻസിറ്റി യൂണിവേഴ്സിറ്റി മുൻ പ്രോ വൈസ് ചാൻസിലർ, ഫിലോസഫി ആൻഡ് ബിഹേവിയർ സയൻസിൽ പ്രൊഫസർ, പട്ക്കായ് ക്രിസ്ത്യൻ കോളേജ്, ബിർലാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസ് (ഗോവാ കാമ്പസ്), ഗോവാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് എന്നീ സ്ഥാപനങ്ങളിൽ ഫിലോസഫി ഡിപ്പാർട്ടമെന്റിൽ അദ്ധ്യാപകൻ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു.

ഹിഡൻ ഫ്രാഗ്മെന്റ്‌സ് ഓഫ് സൈക്കോ അനാലിസിസ് (2001) ക്ലിനിക്കൽ ഫിലോസഫി(2005), ഫിലോസഫി ഇൻ മാനേജ്‌മെന്റ് ആൻഡ് കൗൺസിലിങ് 2013) തുടങ്ങിയ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. നാഗലാൻഡ് ഹയർ എജ്യൂക്കേഷൻ കൗൺസിൽ അംഗവും, നാഗലാൻഡ് പി.എസ്.സി. പരീക്ഷകളുടെ സബ്ജക്റ്റ് എക്സ്പേർട്ടുമായിരുന്നു. സൈക്കോപാത്തോളജി ആൻഡ് ട്രീറ്റ്‌മെന്റ്, ഹോളിസ്റ്റിക് ഹെൽത്ത്

എന്നിവയിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമായും പാരാ സൈക്കോളജി ആൻഡ് ഹിപ്നോതെറാപ്പിയിൽ ഡിപ്ലോമായും നേടിയിട്ടുണ്ട്. ഹോമിയോപ്പതിക് മെഡിസിനിൽ ഡോക്ട്രേറ്റുമുണ്ട

സഹോദരങ്ങൾ: ഡോ.സി.പി. റോബർട്ട് (പത്തനംതിട്ട ജില്ലാ ഐ.സി.എ.ആർ- കൃഷി വിജ്ഞാനകേന്ദ്രം സീനിയർ സയന്റിസ്റ്റ്), സെലിൻ ഷാജി ബാർനെറ്റ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP