Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ചിക്ക്മംഗളൂരുവിലേക്കുള്ള പഠന യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ കോളേജ് വിദ്യാർത്ഥിനി അണുബാധയെ തുടർന്ന് മരിച്ചു; യാത്രയിൽ ഒപ്പമുണ്ടായിരുന്നു മറ്റ് കുട്ടികളും ആശുപത്രിയിൽ

ചിക്ക്മംഗളൂരുവിലേക്കുള്ള പഠന യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ കോളേജ് വിദ്യാർത്ഥിനി അണുബാധയെ തുടർന്ന് മരിച്ചു; യാത്രയിൽ ഒപ്പമുണ്ടായിരുന്നു മറ്റ് കുട്ടികളും ആശുപത്രിയിൽ

സ്വന്തം ലേഖകൻ

കൂത്തുപറമ്പ്: കോളജിൽ നിന്നു ചിക്ക്മംഗളൂരുവിലേക്കുള്ള പഠനയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ വിദ്യാർത്ഥിനി അണുബാധയെത്തുടർന്നു മരിച്ചു. കണ്ണൂർ എസ്എൻ കോളജിലെ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിനി കൂത്തുപറമ്പ് തള്ളോട്ട് ശ്രീപുരത്തിൽ എൻ.ആര്യശ്രീ (21) ആണു അണുബാധയെ തുടർന്ന് മരിച്ചത്. ഹൃദയ പേശികളെ ബാധിക്കുന്ന വൈറൽ മയോകാർഡൈറ്റിസ് എന്ന അണുബാധയാണു മരണ കാരണമെന്നാണു വിവരം.

പഠന യാത്ര കഴിഞ്ഞ് 19നു തിരിച്ചെത്തിയ ശേഷം ആര്യശ്രീ ശരീരവേദന അനുഭവപ്പെട്ടതിനെത്തുടർന്നു കൂത്തുപറമ്പിലെ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഭേദമാകാത്തതിനാൽ തലശ്ശേരി സഹകരണ ആശുപത്രിയിലും പിന്നീടു കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ പുലർച്ചെയോടെ പെട്ടെന്നു രക്തസമ്മർദം കുറയുകയും മരണം സംഭവിക്കുകയുമായിരുന്നു. പരിയാരം ഗവ. മെഡിക്കൽ കോളജിൽ പോസ്റ്റ് മോർട്ടത്തിനു ശേഷം വീട്ടിലെത്തിച്ച മൃതദേഹം ഇന്നു രാവിലെ എട്ടിനു പന്തക്കപ്പാറ വാതക ശ്മശാനത്തിൽ സംസ്‌കരിക്കും.

പഠനയാത്രയിൽ ഒപ്പമുണ്ടായിരുന്ന മറ്റു കുട്ടികളും, അതേ സ്ഥലത്തേക്കു കഴിഞ്ഞ ദിവസം പഠനയാത്ര പോയ കൂത്തുപറമ്പ് ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ കുട്ടികളും ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. ശരീരവേദന, പേശീവലിവ്, ക്ഷീണം, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങളോടെ കോളജിലെ മൂന്നും സ്‌കൂളിലെ രണ്ടും കുട്ടികളെ നിരീക്ഷണത്തിനായി പ്രത്യേക വാർഡിലേക്കു മാറ്റി. ഇവരുടെ രക്ത, ഉമിനീർ സാംപിളുകൾ മണിപ്പാലിലെയും ആലപ്പുഴയിലെയും വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധനയ്ക്ക് അയച്ചു. ബാക്കിയുള്ളവരെ പരിശോധനയ്ക്കുശേഷം വീട്ടിലേക്കു മടക്കിയയച്ചു.

കോളജിലെ 48 വിദ്യാർത്ഥികളും രണ്ട് അദ്ധ്യാപകരും അടങ്ങുന്ന സംഘം കഴിഞ്ഞ 15നാണു കർണാടകയിലെ ചിക്കമംഗളൂരുവിലേക്കു യാത്ര തിരിച്ചത്. കോട്ടയം പഞ്ചായത്ത് മുൻ പ്രസിഡന്റ് പരേതനായ എൻ.കുമാരന്റെ മകനും ആലുവ കടയിരിപ്പ് ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ പ്രധാനാധ്യാപകനും കതിരൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ മുൻഅദ്ധ്യാപകനുമായ എൻ.അനിൽകുമാറിന്റെ മകളാണ് ആര്യശ്രീ. കോട്ടയം വനിതാ സഹകരണ സംഘം സെക്രട്ടറി ശ്രീഷ്മയാണു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP