Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ബസിൽ നഷ്ടപ്പെട്ട മാലയെച്ചൊല്ലി തർക്കം; മാലയെടുത്തത് മാങ്കുളം സ്വദേശിനായായ വീട്ടമ്മ എന്ന് യാത്രക്കാർ: മാങ്കുളം സ്വദേശിനിയായ വീട്ടമ്മ രണ്ട് മക്കളെയും കൂട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു

ബസിൽ നഷ്ടപ്പെട്ട മാലയെച്ചൊല്ലി തർക്കം; മാലയെടുത്തത് മാങ്കുളം സ്വദേശിനായായ വീട്ടമ്മ എന്ന് യാത്രക്കാർ: മാങ്കുളം സ്വദേശിനിയായ വീട്ടമ്മ രണ്ട് മക്കളെയും കൂട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു

സ്വന്തം ലേഖകൻ

അടിമാലി: ബസ് യാത്രയ്ക്കിടയിൽ നഷ്ടപ്പെട്ട മാലയെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ വീട്ടമ്മ രണ്ടുമക്കൾക്കൊപ്പം ആത്മഹത്യക്ക് ശ്രമിച്ചു. മാങ്കുളം സ്വദേശിനിയായ വീട്ടമ്മയാണ് രണ്ടുമക്കളെയുംകൂട്ടി കൈ ഞരമ്പുമുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഇവർ അടിമാലിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. മൂവരും അപകടനില തരണംചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: അടിമാലി-മാങ്കുളം റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യബസിൽ, ഈമാസം 13-ന് ആനക്കുളം സ്വദേശിനിയായ യുവതിയുടെ സ്വർണമാല നഷ്ടപ്പെട്ടു. മാങ്കുളം സ്വദേശിനിയായ വീട്ടമ്മയാണ് മാല എടുത്തതെന്ന് ബസിലെ യാത്രക്കാരിൽ ചിലർ പറഞ്ഞു. ഇതുപ്രകാരം, യുവതി പലതവണ വീട്ടമ്മയുടെ വീട്ടിലെത്തി മാല തിരികെ നൽകണമെന്നാവശ്യപ്പെട്ടു. ഒടുവിൽ ഇത് വാക്കുതർക്കത്തിനും കുടുംബകലഹത്തിനും കാരണമായി.

മാങ്കുളം പൊലീസ് ഔട്ട്‌പോസ്റ്റിൽ മാലമോഷണത്തെക്കുറിച്ച് പരാതിയും എത്തി. ഇക്കാര്യം അന്വേഷിക്കാൻ പൊലീസ് വീട്ടിലെത്തിയപ്പോൾ വീട്ടമ്മയും രണ്ടുമക്കളും കൈഞരമ്പ് മുറിച്ച് രക്തം വാർന്നൊഴുകുന്നനിലയിൽ കിടക്കുന്നതാണ് കണ്ടത്. തുടർന്ന് പൊലീസുകാർ നാട്ടുകാരുടെ സഹായത്തോടെ ഇവരെ ആശുപത്രിയിലെത്തിച്ചു. സംഭവത്തിൽ ഇതുവരെ കേസെടുത്തിട്ടില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP