Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നാലു വയസ്സുകാരനെ തീപ്പൊള്ളലേൽപ്പിച്ചു; അങ്കണവാടി അദ്ധ്യാപികയുടെ ചോദ്യം ചെയ്യലിൽ മുത്തശ്ശി സ്ഥിരമായി ഉപദ്രവിക്കാറുണ്ടെന്ന് വെളിപ്പെടുത്തി കുട്ടി: 40കാരിക്കെതിരെ കേസെടുത്ത് പൊലീസ്

നാലു വയസ്സുകാരനെ തീപ്പൊള്ളലേൽപ്പിച്ചു; അങ്കണവാടി അദ്ധ്യാപികയുടെ ചോദ്യം ചെയ്യലിൽ മുത്തശ്ശി സ്ഥിരമായി ഉപദ്രവിക്കാറുണ്ടെന്ന് വെളിപ്പെടുത്തി കുട്ടി: 40കാരിക്കെതിരെ കേസെടുത്ത് പൊലീസ്

സ്വന്തം ലേഖകൻ

അടൂർ: നാലു വയസ്സുകാരനെ സ്ഥിരമായി ഉപദ്രവിച്ചു പോന്ന മുത്തശ്ശിക്കെതിരെ പൊലീസ് കേസെടുത്തു. കുട്ടിയെ തീപ്പൊള്ളലേൽപ്പിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. തീപ്പൊള്ളലേറ്റ പാട് കണ്ട അങ്കണവാടി ടീച്ചറുടെ ചോദ്യം ചെയ്യലിലാണ് മുത്തശ്ശി സ്ഥിരമായി ഉപദ്രവിക്കാറുണ്ടെന്ന് കുട്ടി വെളിപ്പെടുത്തിയത്.

പെരിങ്ങനാട് സ്വദേശി ലക്ഷ്മി (40)ക്കെതിരെയാണ് ജുവനൈൽ ജസ്റ്റിസ് വകുപ്പ് പ്രകാരം കേസെടുത്തത്. കുട്ടികളുടെ മാതാവ് ഇപ്പോൾ തമിഴ്‌നാട്ടിലാണ് സ്ഥിരതാമസം. മുത്തശ്ശിക്കൊപ്പമാണ് കുട്ടികൾ കഴിയുന്നത്.

അങ്കണവാടിയിലെ അദ്ധ്യാപികയാണ് കുട്ടിയുടെ വയറിന്റെ ഭാഗത്ത് തീപ്പൊള്ളലേറ്റ പാട് കണ്ടത്. കൂടുതൽ വിവരങ്ങൾ തിരക്കിയപ്പോൾ മുത്തശ്ശി സ്ഥിരമായി ഉപദ്രവിക്കാറുണ്ടെന്ന് കുട്ടി അദ്ധ്യാപികയോട് പറഞ്ഞു.

അദ്ധ്യാപിക ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരം അറിയിച്ചതിനെ തുടർന്ന് ഇവരെത്തി അടൂർ പൊലീസിൽ പരാതി നൽകി. ഈ കുട്ടിയെ കൂടാതെ മൂന്നര വയസുള്ള ഒരു ഇളയ കുട്ടി കൂടി മുത്തശ്ശിയുടെ സംരക്ഷണയിൽ ഉണ്ടെന്ന് പൊലീസ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP