Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വിരമിക്കൽ പ്രായം ഉയർത്തിയാൽ ജഡ്ജിമാർക്ക് കൂടുതൽ കാലം നീതിനിർവഹണത്തിനായി പ്രവർത്തിക്കാനാകും; അഭിഭാഷകർ കൂടുതൽ പ്രതിഫലം വാങ്ങുന്നതിൽ ഇടപെടാനാകില്ലെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡേ

വിരമിക്കൽ പ്രായം ഉയർത്തിയാൽ ജഡ്ജിമാർക്ക് കൂടുതൽ കാലം നീതിനിർവഹണത്തിനായി പ്രവർത്തിക്കാനാകും; അഭിഭാഷകർ കൂടുതൽ പ്രതിഫലം വാങ്ങുന്നതിൽ ഇടപെടാനാകില്ലെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡേ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ജഡ്ജിമാരുടെ വിരമിക്കൽ പ്രായം ഉയർത്തുന്നത് നന്നായിരിക്കും എന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡേ. ജഡ്ജിമാർക്ക് കൂടുതൽ കാലം നീതി നിർവ്വഹണത്തിനായി പ്രവർത്തിക്കാൻ വിരമിക്കൽ പ്രായം ഉയർത്തുന്നത് വഴിയൊരുക്കുമെന്ന് അദ്ദേഹം പറഞ്ഞു. സുപ്രീംകോടതി ബാർ അസോസിയേഷൻ നൽകിയ സ്വീകരണച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ്.

ചീഫ് ജസ്റ്റിസുമാരുടെ ചുരുങ്ങിയ കാലാവധി മൂന്നുവർഷമെങ്കിലും ആക്കണമെന്ന അറ്റോർണി ജനറൽ കെ കെ വേണുഗോപാലിന്റെ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു ജസ്റ്റിസ് എസ്എ ബോബ്‌ഡേ. അഭിഭാഷകർ കൂടുതൽ പ്രതിഫലം വാങ്ങുന്നതിൽ ജഡ്ജിമാർക്ക് ഇടപെടാനാകില്ല. ഇതേക്കുറിച്ച് ഉയരുന്ന ചർച്ചകളിലൊന്നും ഇടപെടാനില്ല. ഡൽഹി കോടതികളിൽ ഉണ്ടായ സംഭവങ്ങൾ ആശങ്കപ്പെടുത്തുന്നതാണെന്നും അതേകുറിച്ച് കൂടുതലൊന്നും പറയാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP