Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഷഹ് ലയുടെ കാലിൽ കടിയേറ്റ പാടും നീല നിറവുമുണ്ടായിരുന്നു; സംഭവം നടന്നത് മൂന്നുമണിക്കാണെങ്കിൽ സ്‌കൂളിൽ നിന്ന് വിളിച്ചത് 3.36 നാണ്; പാമ്പുകടിയേറ്റെന്ന് പറഞ്ഞില്ല; കുഴിയിൽ കാലുകുടുങ്ങിയെന്നും ചെറിയ മുറിവുണ്ടെന്നുമാണ് പറഞ്ഞത്; താൻ എത്തിയ ശേഷം ആശുപത്രിയിൽ കൊണ്ടുപോയാൽ മതിയെന്ന് പറഞ്ഞിട്ടില്ല; മകൾക്ക് ആന്റിവെനം നൽകണമെന്നും അതിന്റെ റിസ്‌ക് താൻ ഏറ്റെടുത്തോളാം എന്ന് പറഞ്ഞെങ്കിലും താലൂക്ക് ആശുപത്രിയിലെ ലേഡി ഡോക്ടർ തയ്യാറായില്ലെന്നും പിതാവ് അസീസ്

ഷഹ് ലയുടെ കാലിൽ കടിയേറ്റ പാടും നീല നിറവുമുണ്ടായിരുന്നു; സംഭവം നടന്നത് മൂന്നുമണിക്കാണെങ്കിൽ സ്‌കൂളിൽ നിന്ന് വിളിച്ചത് 3.36 നാണ്; പാമ്പുകടിയേറ്റെന്ന് പറഞ്ഞില്ല; കുഴിയിൽ കാലുകുടുങ്ങിയെന്നും ചെറിയ മുറിവുണ്ടെന്നുമാണ് പറഞ്ഞത്; താൻ എത്തിയ ശേഷം ആശുപത്രിയിൽ കൊണ്ടുപോയാൽ മതിയെന്ന് പറഞ്ഞിട്ടില്ല;  മകൾക്ക് ആന്റിവെനം നൽകണമെന്നും അതിന്റെ റിസ്‌ക് താൻ ഏറ്റെടുത്തോളാം എന്ന് പറഞ്ഞെങ്കിലും താലൂക്ക് ആശുപത്രിയിലെ ലേഡി ഡോക്ടർ തയ്യാറായില്ലെന്നും പിതാവ് അസീസ്

മറുനാടൻ മലയാളി ബ്യൂറോ

 ബത്തേരി: സർവജന സ്‌കൂളിൽ, അഞ്ചം ക്ലാസുകാരി ഷഹ്ല ഷെറിൻ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ സ്‌കൂൾ അധികൃതരുടെ അനാസ്ഥ വെളിവാക്കുന്ന വിവരങ്ങൾ പുറത്തുവന്നു. ഷഹ്ലയുടെ കാലിൽ കടിയേറ്റ പാടുണ്ടായിരുന്നതായി അച്ഛൻ പറഞ്ഞു. നീലനിറവുമുണ്ടായിരുന്നു. സംഭവം നടന്നത് മൂന്നു മണിക്കാണെങ്കിൽ സ്‌കൂളിൽ നിന്ന് വിളിച്ചത് 3.36 നാണ്.. പാമ്പുകടിയേറ്റെന്ന് പറഞ്ഞില്ല. കുഴിയിൽ കാലുകുടുങ്ങി എന്നും ചെറിയ മുറിവുണ്ടെന്നുമാണ് പറഞ്ഞത്.

താൻ എത്തിയ ശേഷം ആശുപത്രിയിൽ കൊണ്ടുപോയാൽ മതിയെന്ന് പറഞ്ഞിട്ടില്ല. ഇനിയാർക്കും ഇത്തരമൊരു അവസ്ഥ വരരുതെന്നും അച്ഛൻ അസീസ് മാധ്യമങ്ങളോടു പറഞ്ഞു. കുട്ടിയുടെ കാലുകുടുങ്ങിയ കുഴി ഹെഡ്‌മാസ്റ്റർ തന്നെ കാണിച്ചുതന്നുവെന്നും അസീസ് പറയുന്നു.താലൂക്ക് ആശുപത്രിയിൽ നിന്ന് ആന്റിവെനം നൽകാൻ വിസമ്മതിച്ചുവെന്നും ഷഹ്ലയുടെ അച്ഛൻ പറഞ്ഞു. സംഭവത്തിൽ ഡോക്ടറെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടറെയാണ് സസ്‌പെൻഡ് ചെയ്തത്. ഡോക്ടർക്ക് ഗുരുതര വീഴ്ച സംഭവിച്ചുവെന്ന അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഡെപ്യൂട്ടി ഡിഎംഒ, എൻആർഎച്ച്എം ഡിപിഎം എന്നിവരാണ് അന്വേഷണം നടത്തിയത്. ഡോക്ടറെ സസ്‌പെൻഡു ചെയ്ത് അന്വേഷണം നടത്താൻ നേരത്തെ ആരോഗ്യമന്ത്രി കെ.കെ. ഷൈലജ ഉത്തരവിട്ടിരുന്നു. ആരോഗ്യവകുപ്പ് ഡയറക്ടർക്കാണ് മന്ത്രി ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്.

ഷഹലയുടെ സഹപാഠികളും കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തി. ഷഹലയെ പാമ്പ് കടിച്ചു എന്ന് തങ്ങൾ പറഞ്ഞപ്പോൾ അത് നിഷേധിച്ചുകൊണ്ട് ഷഹലയുടെ കാലിൽ ആണി കുത്തിയതാണെന്നും ബഞ്ചിൽ തട്ടിയതാണെന്നും കല്ല് കൊണ്ടതാണെന്നുമൊക്കെയാണ് അദ്ധ്യാപകർ പറഞ്ഞത്. ആണി കുത്തിയാലും മറ്റും കൃത്യമായി രണ്ട് പാടുകൾ കാലിൽ വരുമോ എന്നും വിദ്യാർത്ഥികൾ ചോദിച്ചു. അതുപോലെ ക്ലാസിൽ ചെരുപ്പുകൾ ധരിക്കാൻ തങ്ങളെ അദ്ധ്യാപകർ അനുവദിച്ചിരുന്നില്ലെന്നും എന്നാൽ അദ്ധ്യാപകർ ചെരുപ്പുകൾ ധരിക്കുന്നുണ്ടെന്നും വിദ്യാർത്ഥികൾ പറയുന്നുണ്ട്.

ഷഹലയെ പാമ്പ് കടിച്ചതാണോയെന്ന് ഒരു കുട്ടി ചോദിച്ചപ്പോൾ ആ കുട്ടിയെ അദ്ധ്യാപകൻ ശാസിക്കുകയും വടിയെടുത്ത് ഓടിക്കുകയും ചെയ്തുവെന്നും വിദ്യാർത്ഥികൾ പറഞ്ഞു. പ്രാഥമിക സൗകര്യങ്ങൾ പോലും സ്‌കൂളിൽ തങ്ങൾക്കില്ലെന്ന് കുട്ടികൾ പരാതിപ്പെടുന്നു. അനേകം പെൺകുട്ടികളും പഠിക്കുന്ന സ്‌കൂളിൽ ശൗചാലയത്തിൽ അത്യാവശ്യം വേണ്ട സൗകര്യങ്ങൾ ഒന്നുമില്ലെന്നും വിദ്യാർത്ഥികൾ മാധ്യമങ്ങളോട് പറയുന്നു. പാമ്പ് തന്നെ കടിച്ചതായി ഷഹല പറഞ്ഞിട്ടും, ഏറെനേരം ശാരീരിക ബുദ്ധിമുട്ടുകൾ പ്രകടിപ്പിച്ചിട്ടും കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകാൻ അദ്ധ്യാപകർ തയാറായില്ലെന്നും കുട്ടികൾ വെളിപ്പെടുത്തി. ഒടുവിൽ ഒരു മണിക്കൂറോളം കഴിഞ്ഞ് ഷഹലയുടെ ഉപ്പ വന്ന ശേഷമാണ് അദ്ധ്യാപകർ കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോയത്. കുട്ടികൾ പറയുന്നു. ടീച്ചർമാക്കെല്ലാം വാഹനങ്ങൾ ഉണ്ടായിട്ടുപോലും കുട്ടിക്ക് തക്കസമയത്ത് വേണ്ട ചികിത്സകൾ നൽകാൻ അവർ തയാറായില്ലെന്നും അദ്ധ്യാപകർക്കെതിരെ നടപടി വേണമെന്നും കുട്ടികൾ പറഞ്ഞു

ഷെഹ്ല ഷെറിന് ക്ലാസ് മുറിയിൽവച്ച് പാമ്പുകടിയേറ്റത് ഇന്നലെവൈകിട്ട് മൂന്നുമണിക്ക് ശേഷമാണ്. മൂന്ന് പത്തോടെയാകണം ഷഹ്ലയെ പാമ്പ് കടിച്ചിട്ടുണ്ടാവുക. കസേരയിൽ ഇരിക്കാൻ അവൾക്ക് പറ്റുന്നുണ്ടായിരുന്നില്ല. തളർന്നു വീഴുകയായിരുന്നു. കാലിൽനിന്ന് രക്തം വാർന്നൊഴുകുന്നുണ്ടായിരുന്നു. ഒരു ടീച്ചർ മുറിവ് കഴുകി കൊടുത്തെന്നും സഹപാഠികൾ പറയുന്നു. പുത്തൻകുന്ന് നൊട്ടൻ വീട്ടിൽ അഭിഭാഷകരായ അബ്ദുൾ അസീസിന്റെയും സജ്നയുടെയും മകളാണ് ഷഹ്ല. സ്‌കൂൾ അധികൃതർ അറിയിച്ചതിനെത്തുടർന്ന് പിതാവ് ഷഹ്ലയെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. എന്നാൽ, എന്താണുപറ്റിയതെന്ന് ആശുപത്രി അധികൃതർക്ക് കണ്ടെത്താനായില്ല. പിന്നീട് ഷഹ്ലയെ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ ഏറെനേരം നിരീക്ഷണത്തിൽ കിടത്തിയെങ്കിലും പാമ്പുകടി സ്ഥിരീകരിക്കാനായില്ല. ഛർദിച്ചതോടെ ഷഹ്ലയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർചെയ്തു. കൊണ്ടുപോകുംവഴി കുട്ടിക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടതോടെ ചേലോടുള്ള സ്വകാര്യ ആശുപത്രിയിലാക്കി. പാമ്പുകടിയേറ്റതാണെന്ന് കണ്ടെത്തിയെങ്കിലും രക്ഷിക്കാനായില്ല.

അതേ സമയം സംഭവത്തിൽ സർവജന സ്‌കൂളിലെ അദ്ധ്യാപകൻ സജിനെ സസ്‌പെൻഷൻഡ് ചെയ്ത് നടപടി വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. കുട്ടിയെ ആശുപത്രിയിലെത്തിക്കാൻ വൈകിയതിനെത്തുടർന്നാണ് നടപടി. സ്‌കൂളിലെത്തിയ ഡിഇഒയ്‌ക്കെതിരെ നാട്ടുകാരും വിദ്യാർത്ഥികളും പ്രതിഷേധിക്കുകയാണ്. അതേസമയം സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ വിദ്യാഭ്യാസമന്ത്രി ആവശ്യപ്പെട്ടു.

ബത്തേരിയിൽ ക്ലാസ് മുറിയിൽ അഞ്ചാം ക്ലാസുകാരി പാമ്പുകടിയേറ്റു മരിച്ചത് സ്‌കൂൾ അധികൃതരുടെ അനാസ്ഥമൂലമെന്ന് ആരോപണം ശക്തമാവുകയാണ്. ബത്തേരി ഗവ.സർവജന വൊക്കേഷണൽ ഹയർസെക്കന്ററി സ്‌കൂളിലെ ഷഹ്ല ഷെറിൻ (10) ആണ് മരിച്ചത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP